Begin typing your search...

എന്തുകൊണ്ട് ഇന്ത്യൻ സ്ത്രീകൾ വളകൾ ധരിക്കുന്നു..‍?; ‌കൗതുകകരമായ കണ്ടെത്തലുകൾ

എന്തുകൊണ്ട് ഇന്ത്യൻ സ്ത്രീകൾ വളകൾ ധരിക്കുന്നു..‍?; ‌കൗതുകകരമായ കണ്ടെത്തലുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാരമ്പര്യങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ആഴത്തിൽ വേരൂന്നിയ രാജ്യമാണ് ഇന്ത്യ. ഇത്തരം ആചാരങ്ങൾ പാലിക്കുന്നവരാണ് ഏറെപ്പേരും. എന്നാൽ, ഇതിനെയെല്ലാം നിരാകരിച്ചു മുന്നോട്ടുപോകുന്നവർക്കും ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. പുരോഗമനചിന്താഗതിക്കാരിൽ ഇതിനെയെല്ലാം എതിർക്കുന്നവരുമുണ്ട്. ചില പാരന്പര്യങ്ങൾ കൗതുകമാകാറുണ്ട്.

ഇന്ത്യയിൽ സ്ത്രീകൾ വളകൾ ധരിക്കുന്നതിൽ ചില ആചാരങ്ങളുണ്ടത്രെ, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകൾക്കിടയിൽ..! സമൃദ്ധമായ ദാമ്പത്യ ജീവിതത്തിന്‍റെയും നല്ല ഭർത്താവിന്‍റെയും പ്രതീകമായാണ് ‌സ്ത്രീകൾ വളകൾ അണിയുന്നത്. പാരന്പര്യമായി ഇങ്ങനെ കണക്കാക്കുന്നുണ്ടെങ്കിലും കൗതുകകരമായ ചോദ്യം ഉയർന്നുവരുന്നു, ഇതിനു പിന്നിൽ എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ..?

വളകൾ ഇന്ത്യൻ സ്ത്രീകളുടെ വിവാഹത്തെ പ്രതിനിധീകരിക്കുന്നു. വിവാഹശേഷം പല നിറത്തിലുള്ള വളകൾ ധരിക്കുന്നതു കുടുംബത്തിനു നല്ല ആരോഗ്യവും ഭാഗ്യവും സന്തോഷവും സമൃദ്ധിയും നൽകുമെന്നാണു വിശ്വാസം. എന്നാൽ പാരന്പര്യമല്ല, സന്തോഷം നൽകുന്നതിനാലും അഴകേകുന്നതിനാലും സ്ത്രീകൾ വളകൾ ധരിക്കുന്നുവെന്ന് ഒരുവിഭാഗവും അഭിപ്രായപ്പെടുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കുന്പോൾ കൈത്തണ്ടയിൽ വളകൾ ധരിക്കുമ്പോൾ അവ ഘർഷണം സൃഷ്ടിക്കുകയും രക്തചംക്രമണത്തെ സഹായിക്കുകയും ചെയ്യുന്നതായി മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്ന ഒരു അക്യുപങ്ചർ പോയിന്‍റാണിത്.

സ്ത്രീകൾ പലപ്പോഴും കുപ്പിവളകൾ തിരഞ്ഞെടുക്കുന്നു. കുപ്പിവളകൾ നെഗറ്റീവ് എനർജിയെ അകറ്റുമെന്നാണു വിശ്വാസം. വ്യത്യസ്‌ത നിറങ്ങളിലുള്ള വളകൾക്കു വ്യത്യസ്‌ത അർഥങ്ങളുണ്ട്. പച്ച ശാന്തതയെ അടയാളപ്പെടുത്തുന്നു. ചുവപ്പ് ഫലഭൂയിഷ്ഠതയുമായും നെഗറ്റീവ് എനർജി നീക്കം ചെയ്യുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു. വളകൾ സൗന്ദര്യത്തിന്‍റെ ഭാഗം മാത്രമല്ല, അതിനുപിന്നിൽ ഇത്തരത്തിലുള്ള പാരന്പര്യ-ശാസ്ത്രീയ കാര്യങ്ങളുമുണ്ട്.

WEB DESK
Next Story
Share it