Begin typing your search...

ദമ്പതികൾ തമ്മിൽ എത്ര പ്രായവ്യത്യാസം ഉണ്ടായാലാണ് നല്ല ബന്ധമുണ്ടാകുക?

ദമ്പതികൾ തമ്മിൽ എത്ര പ്രായവ്യത്യാസം ഉണ്ടായാലാണ് നല്ല ബന്ധമുണ്ടാകുക?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദമ്പതികൾ തമ്മിലെ ബന്ധം നന്നായി മുന്നോട്ടുപോകാൻ വലിയ പ്രായവ്യത്യാസം ഭാര്യാഭർത്താക്കന്മാർ തമ്മിൽ പാടില്ലെന്നാണ് ചാണക്യ നീതിശാ‌സ്‌ത്രത്തിൽ പറയുന്നത്. ഏറെ പ്രായം ചെന്ന ഒരാണും ഒരു യുവതിയും തമ്മിൽ വിവാഹിതരായാൽ ആ ബന്ധം നിലനിന്നുപോകാൻ സാദ്ധ്യത കുറവാണ്.

ശാരീരികവും മാനസികവുമായി പ്രശ്‌‌നങ്ങൾ മാത്രമുള്ള പ്രായമേറിയ പുരുഷൻ പെൺകുട്ടിയെ വിവാഹം ചെയ്യാൻ പാടില്ല എന്നാണ് ചാണക്യൻ പറയുന്നത്. പ്രായവ്യത്യാസം ഏറുംതോറും ജീവിത പ്രശ്‌നങ്ങളും കൂടും. ദമ്പതികളിലെ പ്രായവ്യത്യാസം മൂന്ന് മുതൽ അഞ്ച് വയസ് വരെയാണെങ്കിൽ അതാണ് നല്ലതെന്നാണ് ആചാര്യൻ സൂചിപ്പിക്കുന്നത്. കാരണം ഇരുവരുടെയും മാനസികനിലയും ചിന്തയും വലിയ വ്യത്യാസമുണ്ടാകില്ല. പരസ്‌പരം മനസിലാക്കിയുള്ള ബന്ധമാണ് എന്നും നിലനിൽക്കുക.

മികച്ചതെന്ന് തോന്നുന്ന സ്‌ത്രിയും പുരുഷനും തമ്മിൽ പോലും അഭിപ്രായവ്യത്യാസം പലപ്പോഴും സംഭവിക്കും. ചെറുതോ വലുതോ ആയ പൊരുത്തക്കേടുകൾ ഏത് ബന്ധത്തിലും ഉണ്ടാകാമെന്നും സദ്‌ഗുണങ്ങൾ പാലിക്കുന്നത് മികച്ച ദാമ്പത്യത്തിന് സഹായിക്കുമെന്നും ആചാര്യൻ ചൂണ്ടിക്കാട്ടുന്നു.

WEB DESK
Next Story
Share it