Begin typing your search...

ഭീതി പരത്തി കിമിയൻ-കോംഗോ ഹെമറേജിക് ഫീവർ: മരണ നിരക്ക് 40 ശതമാനത്തോളം, മാരകമാകുമോ?

ഭീതി പരത്തി കിമിയൻ-കോംഗോ ഹെമറേജിക് ഫീവർ: മരണ നിരക്ക് 40 ശതമാനത്തോളം, മാരകമാകുമോ?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രോഗിയുടെ കണ്ണിൽ നിന്ന് ചോരയൊഴുകുന്നത് ഉൾപ്പെടെയുള്ള ഭയാനക ലക്ഷണങ്ങൾക്ക് കാരണമാകുന്ന മാരക വൈറൽ പനിയാണ് ഇപ്പോൾ ലോകത്ത് ഭീതി പരത്തുന്നത്. ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ എന്നറിയപ്പെടുന്ന ഈ വൈറൽ പനി ബാധിച്ചവരിൽ 10 മുതൽ 40 ശതമാനം വരെ പേർ മരണപ്പെടാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഒരു തരം ചെള്ളുകൾക്കുള്ളിൽ കാണപ്പെടുന്ന നൈറോവൈറസ് ആണ് ക്രമിയൻ-കോംഗോ ഹെമറേജിക് ഫീവറിന് കാരണാകുന്നത്. ആട്, പശു, ചെമ്മരിയാട് പോലുള്ള നാൽക്കാലികളിൽ ജീവിക്കുന്ന ഈ ചെള്ള് മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്ന കൃഷിക്കാർ, കശാപ്പുശാലയിലെ ജീവനക്കാർ, വെറ്റിനറി ഡോക്ടർമാർ എന്നിവരെ കടിക്കാനും വൈറസ് പരത്താനും സാധ്യതയുണ്ട്. ബാധിക്കപ്പെട്ട മൃഗങ്ങളുടെ ചോരയിൽ നിന്നും വൈറസ് ഇവരിലേക്ക് പകരാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രക്തം, മറ്റ് സ്രവങ്ങൾ എന്നിവ വഴി നൈറോവൈറസ് പകരും.

പല പക്ഷികളും അണുബാധയെ പ്രതിരോധിക്കും, എന്നാൽ ഒട്ടകപ്പക്ഷികൾ വരാനുള്ള സാധ്യതയുള്ളവയാണ്. രോഗം ബാധിച്ച ചെള്ളുകളുടെ കടിയാൽ മൃഗങ്ങൾ രോഗബാധിതരാകുന്നു, അണുബാധയ്ക്ക് ശേഷം ഏകദേശം ഒരാഴ്ചയോളം വൈറസ് അവരുടെ രക്തപ്രവാഹത്തിൽ തുടരും, ഇത് മറ്റൊരു ചെള്ള് കടിക്കുമ്പോൾ സൈക്കിൾ തുടരാൻ അനുവദിക്കുന്നു.

ചെള്ള് കടിച്ചതിനെ തുടർന്നുള്ള അണുബാധയുടെ ലക്ഷണങ്ങൾ ഒന്ന് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ പ്രത്യക്ഷമാകും. ഇത് ഒൻപത് ദിവസം വരെ ആയെന്നുമിരിക്കാം. വൈറസ് ബാധിക്കപ്പെട്ട മൃഗത്തിൻറെ രക്തം വഴിയാണ് വൈറസ് പകരുന്നതെങ്കിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ അഞ്ച് മുതൽ ആറ് ദിവസങ്ങൾ എടുക്കാം. ചിലപ്പോൾ അത് 13 ദിവസം വരെയൊക്കെ ആകാം. ഈ പനിയുടെ ശരാശരി മരണ നിരക്ക് 30 ശതമാനമാണ്. ഭൂരിപക്ഷം മരണങ്ങളും രോഗബാധയുടെ രണ്ടാം ആഴ്ചയിൽ സംഭവിക്കും. രോഗമുക്തി കാലയളവിനെ കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല. വളരെ പതിയെ മാത്രമേ രോഗമുക്തി സാധ്യമാകൂ എന്ന് കരുതപ്പെടുന്നു.

പനി, പേശിവേദന, തലകറക്കം, കഴുത്ത് വേദന, പുറം വേദന, തലവേദന, കണ്ണ് ദീനം, കണ്ണിൽ വെളിച്ചം അടിക്കുമ്പോൾ ബുദ്ധിമുട്ട്, മനംമറിച്ചിൽ, ഛർദ്ദി, അതിസാരം, വയർവേദന, തൊണ്ടവേദന, മൂഡ് മാറ്റം, ആശയക്കുഴപ്പം എന്നിവ ഈ രോഗത്തിൻറെ പ്രാരംഭ ലക്ഷണങ്ങളാണ്. രണ്ടു മുതൽ നാലു ദിവസം കഴിഞ്ഞാൽ ഉറക്കമില്ലായ്മ, വിഷാദം, അത്യധികമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം. രക്തധമനികളിൽ നിന്ന് രക്തസ്രാവമുണ്ടാകാനും ഈ പനി കാരണമാകും. കണ്ണിൽ നിന്നും മൂക്കിൽ നിന്നും തൊലിപ്പുറത്ത് നിന്നുമെല്ലാം ഇതിൻറെ ഭാഗമായി രക്തമൊഴുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. രോഗം കടുക്കുന്നതോടെ വൃക്ക, കരൾ തുടങ്ങിയ അവയവങ്ങളും ബാധിക്കപ്പെട്ടു തുടങ്ങും.

വിവിധ ലബോറട്ടറി പരിശോധനകളിലൂടെ വൈറസ് അണുബാധ നിർണ്ണയിക്കാവുന്നതാണ്. എൻസൈം-ലിങ്ക്ഡ് ഇമ്മ്യൂണോസോർബന്റ് അസ്സെ (ELISA), ആന്റിജൻ കണ്ടെത്തൽ, സെറം ന്യൂട്രലൈസേഷൻ, റിവേഴ്‌സ് ട്രാൻസ്‌ക്രിപ്‌റ്റേസ് പോളിമറേസ് ചെയിൻ റിയാക്ഷൻ (RT-PCR) എന്നിവയാണ് പ്രധാന പരിശോധന. മാരകമായ രോഗമുള്ള രോഗികളും രോഗത്തിന്റെ ആദ്യ ദിവസങ്ങളിലുള്ള രോഗികളും സാധാരണയായി അളക്കാവുന്ന ആന്റിബോഡി പ്രതികരണം വികസിപ്പിക്കുന്നില്ല, അതിനാൽ ഈ വ്യക്തികളിൽ രോഗനിർണയം നടത്തുന്നത് രക്തത്തിലോ ടിഷ്യൂ സാമ്പിളുകളിലോ വൈറസ് അല്ലെങ്കിൽ ആർഎൻഎ കണ്ടെത്തൽ വഴിയാണ്.

ആൻറിവൈറൽ മരുന്നായ റിബാവിറിൻ അണുബാധയെ ചികിത്സിക്കാൻ ഉപയോഗിക്കാറുണ്ട്. ഈ അണുബാധയ്ക്ക് മൃഗങ്ങളിൽ ഉപയോഗിക്കാൻ വാക്‌സിനുകൾ ലഭ്യമല്ല.

1944ൽ ക്രിമിയയിലാണ് ഈ മാരക വൈറസ് ആദ്യം കണ്ടെത്തുന്നത്. ഇതിനാൽ അന്ന് ക്രിമിയൻ ഹെമറേജിക് ഫീവർ എന്ന് പേരിട്ടു. 1969ൽ കോംഗോയിൽ ഇത് മൂലം രോഗബാധയുണ്ടായതിനെ തുടർന്ന് പനിയുടെ പേരിൻറെ ഒപ്പം കോംഗോയും കൂട്ടിച്ചേർക്കപ്പെട്ടു. കിഴക്കൻ യൂറോപ്പ്, മെഡിറ്ററേനിയൻ മേഖല, വടക്ക് പടിഞ്ഞാറൻ ചൈന, മധ്യേഷ്യ, തെക്കൻ യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നീ പ്രദേശങ്ങളിൽ ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ കാണപ്പെടുന്നതായി അമേരിക്കയിലെ സെൻറേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ചൂണ്ടിക്കാണിക്കുന്നു. ഈ അടുത്തായി അഫ്ഗാനിസ്ഥാന്റെ വടക്കൻ മേഖലയിൽ ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ ബാധിച്ച് രണ്ട് പേർ മരിച്ചതായി ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു

പൊതുജനാരോഗ്യത്തിന് നിലവിലുള്ള ഏറ്റവും വലിയ ഭീഷണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വൈറസിന്റെ പുതിയ കേസുകൾ യൂറോപ്പിലുടനീളം വ്യാപിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് യുകെയിൽ എത്തുമെന്ന് വിദഗ്ധർ പറയുന്നു. അതേസമയം, സ്‌പെയിനിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കഴിഞ്ഞ ആഴ്ച പാർലമെന്റിന്റെ സയൻസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി കമ്മിറ്റിയോട് സംസാരിച്ച വിദഗ്ധർ യുകെയിൽ ഉടൻ കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

WEB DESK
Next Story
Share it