Begin typing your search...

എന്താണ് ആർത്രോസ്കോപ്പി; ഏതൊക്കെ ഓപ്പറേഷനുകൾ ചെയ്യാം

എന്താണ് ആർത്രോസ്കോപ്പി; ഏതൊക്കെ ഓപ്പറേഷനുകൾ ചെയ്യാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശരീരത്തിൽ ചെ​റി​യ സു​ഷി​ര​ങ്ങ​ൾ വരുത്തി നേ​ര്‍​ത്ത ക്യാ​മ​റ പ്ര​വേ​ശി​പ്പി​ച്ച് സ​ന്ധി​ക​ളു​ടെ ഉ​ള്‍​ഭാ​ഗം സ്‌​ക്രീ​നി​ല്‍ ക​ണ്ട് ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് ആ​ര്‍​ത്രോ​സ്‌​കോ​പ്പി. സ​ന്ധി​ക​ള്‍​ക്കു​ള്ളി​ലെ സൂ​ക്ഷ്മ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​ണിതെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ധർ പറയുന്നു. പൊ​ട്ടൽ സംഭവിച്ച ലി​ഗ​മെന്‍റു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കാ​നും പ​രി​ക്കു​പ​റ്റി​യ മ​റ്റു ഘ​ട​ന​ക​ള്‍ യോ​ജി​പ്പി​ക്കു​വാ​നു​മായി ആ​ര്‍​ത്രോ​സ്‌​കോ​പ്പി വ്യാപകമായി ഉപയോഗിക്കുന്നു.

മറ്റു ചില ചികിത്സകൾക്കും ആ​ര്‍​ത്രോ​സ്‌​കോ​പ്പി ഉപയോഗിക്കുന്നുണ്ട്. സന്ധി​ക​ള്‍​ക്കു​ള്ളി​ല്‍നി​ന്നു ബ​യോ​പ്‌​സി എ​ടു​ക്കാ​നും ചെ​റി​യ ട്യൂ​മ​റു​ക​ള്‍ നീ​ക്കം​ചെ​യ്യാ​നും ആ​ര്‍​ത്രോ​സ്‌​കോ​പ്പി ഉപയോഗിക്കുന്നു. സ​ന്ധി​യു​ടെ അ​ന​ക്ക​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ലൂ​സ് ബോ​ഡി, സൈ​നോ​വി​യ​ത്തിന്‍റെ അ​മി​ത വ​ള​ര്‍​ച്ച എ​ന്നി​വ നീ​ക്കം ചെ​യ്യാ​നും ആ​ര്‍​ത്രോ​സ്‌​കോ​പ്പി വ്യാപകമായി ഉപയോഗിക്കുന്നു. സ​ന്ധി​ക​ളോ​ടു ചേ​ര്‍​ന്ന സി​സ്റ്റു​ക​ള്‍ നീ​ക്കം ചെ​യ്യു​വാ​നും പ​ഴു​പ്പ് ക​ഴു​കി ക​ള​യാ​നും ആ​ര്‍​ത്രോ​സ്‌​കോ​പ്പി ഉപ​യോ​ഗി​ക്കുന്നു.

കാ​ല്‍​മു​ട്ടി​ലും തോ​ളി​ലു​മാ​ണ് ആ​ര്‍​ത്രോ​സ്‌​കോ​പ്പി വി​പു​ല​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. ഈ ​ര​ണ്ടു സ​ന്ധി​ക​ളി​ലും കാ​വി​റ്റി​ക​ള്‍ താ​ര​ത​മ്യേ​ന കൂ​ടു​ത​ല്‍ വ്യാ​പ്തി​യു​ള്ള​തി​നാ​ല്‍ ക്യാ​മ​റ​യും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും ക​യ​റ്റാ​ന്‍ എ​ളു​പ്പ​മാ​ണ്. സ്‌​പോ​ര്‍​ട്‌​സി​ലും മ​റ്റ് അ​പ​ക​ട​ങ്ങ​ളി​ലും പ​രു​ക്കു​ക​ള്‍ കൂ​ടു​ത​ലാ​യി സം​ഭ​വി​ക്കു​ന്ന​തും ഈ ​ര​ണ്ട് സ​ന്ധി​ക​ളി​ലാ​ണ്. തോ​ളി​ലെ കീ​റി​യ റോ​ട്ടേ​റ്റ​ര്‍ ക​ഫ് കൂ​ട്ടി യോ​ജി​പ്പി​ക്കാ​നും ഇ​ട​യ്ക്കി​ടെ കു​ഴ തെ​റ്റു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കും ആ​ര്‍​ത്രോ​സ്‌​കോ​പ്പി കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂടാതെ ഇ​ടു​പ്പ്, ക​ണ​ങ്കൈ, ​ക​ണ​ങ്കാ​ല്‍, മു​ത​ലാ​യ ചെ​റു​തും വ​ലി​തു​മാ​യ മ​റ്റ് പ​ല സ​ന്ധി​ക​ളി​ലും ആ​ര്‍​ത്ര​സ്‌​കോ​പ്പി ഉ​പ​യോ​ഗി​ച്ചു ശ​സ്ത്ര​ക്രി​യ​ക​ള്‍ നടത്തുന്നു.

WEB DESK
Next Story
Share it