Begin typing your search...

സൂര്യാഘാതമേറ്റാൽ...; ദാ ചില കാര്യങ്ങൾ അറിയൂ

സൂര്യാഘാതമേറ്റാൽ...; ദാ ചില കാര്യങ്ങൾ അറിയൂ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​ന്ത​രീ​ക്ഷതാ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ താ​പ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാകും. ശ​രീ​ര​ത്തി​ലു​ണ്ടാ​വു​ന്ന താ​പം പു​റ​ത്തേ​ക്ക് ക​ള​യു​ന്ന​തി​ന് ത​ട​സം നേ​രി​ടും. തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാകുന്ന അവസ്ഥയാണ് സൂ​ര്യാ​ഘാ​തം.

വ​ള​രെ ഉ​യ​ര്‍​ന്ന ശ​രീ​ര​താ​പം, വ​റ്റി വ​ര​ണ്ട, ചു​വ​ന്ന, ചൂ​ടാ​യ ശ​രീ​രം, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, മ​ന്ദ​ഗ​തി​യി​ലു​ള്ള നാ​ഡി​മി​ടി​പ്പ്, മാ​ന​സി​കാ​വ​സ്ഥ​യി​ലു​ള്ള മാ​റ്റ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ഇ​തേ തു​ട​ര്‍​ന്നു​ള്ള അ​ബോ​ധാ​വ​സ്ഥ​യും സൂ​ര്യാ​ഘാ​തം മൂ​ലം ഉ​ണ്ടാ​യേ​ക്കാം. സൂ​ര്യാ​ഘാ​ത​ത്തേ​ക്കാ​ള്‍ കു​റ​ച്ചു കൂ​ടി കാ​ഠി​ന്യം കു​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ് താ​പശ​രീ​ര ശോ​ഷ​ണം. ക​ന​ത്ത ചൂ​ടി​നെ തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ല്‍ നി​ന്ന് ധാ​രാ​ളം ജ​ല​വും ല​വ​ണ​ങ്ങ​ളും വി​യ​ര്‍​പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് താപശരീര ശോഷണം.

ക്ഷീ​ണം, ത​ല​ക​റ​ക്കം, ത​ല​വേ​ദ​ന, പേ​ശി​വ​ലി​വ്, ഓ​ക്കാ​ന​വും ഛര്‍​ദ്ദി​യും, അ​സാ​ധാ​ര​ണ​മാ​യ വി​യ​ര്‍​പ്പ്, ക​ഠി​ന​മാ​യ ദാ​ഹം, മൂ​ത്ര​ത്തി​ന്‍റെ അ​ള​വ് തീ​രെ കു​റ​യു​ക​യും ക​ടും മ​ഞ്ഞ നി​റ​മാ​കു​ക​യും ചെ​യ്യു​ക, ബോ​ധ​ക്ഷ​യം എ​ന്നി​വ​യാ​ണ് സൂ​ര്യാ​താപ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍. സൂ​ര്യാ​ഘാ​തം ഏ​റ്റ​താ​യി സം​ശ​യം തോ​ന്നി​യാ​ല്‍ വെ​യി​ലു​ള്ള സ്ഥ​ല​ത്തുനി​ന്ന് ത​ണു​ത്ത സ്ഥ​ല​ത്തേ​ക്ക് മാ​റി വി​ശ്ര​മി​ക്ക​ണം. ധ​രി​ച്ചി​രി​ക്കു​ന്ന ക​ട്ടി കൂ​ടി​യ വ​സ്ത്ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ക. ത​ണു​ത്ത വെ​ള്ളം കൊ​ണ്ട് ശ​രീ​രം തു​ട​യ്ക്കു​ക, ഫാ​ന്‍, എയർ കണ്ടീഷൻ എ​ന്നി​വ ഉപയോഗിച്ചു ശരീരം തണുപ്പിക്കുക. പ്രാ​യ​മാ​യ​വ​ര്‍, ചെ​റി​യ കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, ഗു​രു​ത​ര രോ​ഗം ഉ​ള്ള​വ​ര്‍, വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ വേനൽക്കാലത്തു പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

WEB DESK
Next Story
Share it