സെക്സ് കുറഞ്ഞാൽ പുരുഷലിംഗത്തിൻറെ വലിപ്പം കുറയുമോ?; പഠനം
സ്ത്രീ-പുരുഷ ബന്ധത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ് സെക്‌സ്. സെക്‌സ് ആനന്ദകരം മാത്രമല്ല, ആരോഗ്യകരവുമാണ്. പങ്കാളിയുമായി നല്ല ലൈംഗികബന്ധമാണ് ഉള്ളതെങ്കിൽ നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സെക്‌സ് ചെയ്യുന്നതിൻറെ കാലയളവ് വർധിച്ചാൽ പുരുഷലിംഗത്തിൻറെ വലിപ്പം കുറയാനും ഉദ്ധാരണശേഷി നഷ്ടപ്പെടാൻവരെ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
രതിയിലേർപ്പെടുമ്പോൾ ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോർമോണുകൾ ആരോഗ്യത്തിനു ഗുണകരമാണ്. ആരോഗ്യഗുണങ്ങൾ ഉള്ളതു പോലെ സെക്‌സിൻറെ കുറവു പല പ്രശ്‌നങ്ങളും വരുത്തിവയ്ക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും പുരുഷന്മാരിൽ. ലൈംഗികതയുടെ കുറവ് മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനത്തിൽ ഡിപ്രഷൻ, ടെൻഷൻ, സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങൾക്കു വഴിവയ്ക്കും.
പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രോസ്റ്റേറ്റ് ക്യാൻസർ പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് സെക്‌സ്. ആഴ്ചയിൽ മൂന്നു തവണയെങ്കിലും 15 മിനിറ്റു നേരം രതിക്രീഡയിൽ ഏർപ്പെടണം. മറ്റേതു വ്യായാമം ഇല്ലെങ്കിലും സെക്‌സ് പുരുഷന്മാർക്കു നല്ലൊരു വ്യായാമമാണ്. ഏറെ ഇടവേളകളുള്ള സെക്‌സ് പുരുഷന്മാരിൽ ഉദ്ധാരണ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇടയ്ക്കിടെയുള്ള സെക്‌സ് ഉദ്ധാരണ പ്രശ്‌നങ്ങൾ പരിഹാരമായി നിർദേശിക്കാറുണ്ട് ആരോഗ്യവിദഗ്ധർ. പുരുഷ അവയവത്തിൻറെ വലിപ്പം കുറയാനും സെക്‌സിൻറെ കുറവ് ഇടവരുത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.