Begin typing your search...

അറിയാമോ ആരോഗ്യ രാമച്ചത്തിൻറെ ഗുണങ്ങൾ

അറിയാമോ ആരോഗ്യ രാമച്ചത്തിൻറെ ഗുണങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആയുർവേദ ഔഷധമായ രാമച്ചം നിരവധി ആരോഗ്യഗുണങ്ങളുള്ള ചെടിയാണ്. രാമച്ചത്തിൻറെ സുഗന്ധം ആരെയും ആകർഷിക്കുന്നതാണ്. രാമച്ചത്തിൻറെ മണമുള്ള സോപ്പ് ഉൾപ്പെടെയുള്ള ഉത്പനങ്ങൾ വിപണിയിൽ സുലഭമാണ്. ഉഷ്ണ രോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും പ്രതിവിധിക്കുള്ള ഔഷധ ചേരുവ, സുഗന്ധതൈലം എടുക്കുന്നതിനും ദാഹശമനി, കിടക്ക നിർമാണം എന്നിവയ്ക്കും രാമച്ചം ഉപയോഗിക്കുന്നു.

ശരീരത്തിന് തണുപ്പേകാൻ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിൻറെ വേരാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ചെന്നിവേദനക്ക് രാമച്ചത്തിൻറെ വേര് നന്നായി പൊടിച്ച് അരസ്പൂൺ വെള്ളത്തിൽ ചാലിച്ച് വേദനയുള്ളപ്പോൾ പുരട്ടുന്നതു രോഗത്തിനു ശമനമുണ്ടാക്കും.

വാതരോഗങ്ങൾ, നടുവേദന എന്നിവയ്‌ക്കെതിരെ രാമച്ചപ്പായ ഫലപ്രദമായി ഉപയോഗിക്കാം. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം. രാമച്ചം വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാൻ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്.

WEB DESK
Next Story
Share it