മുഖസൗന്ദര്യത്തിന് കുങ്കുമാദി തൈലം
ആരോഗ്യ പ്രശ്നങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ആയുര്‍വേദം. മുഖത്തെ ബാധിക്കുന്ന സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് ആയുർവേദത്തിൽ ഫലപ്രദമായ പ്രതിവിധികളുണ്ട്. മുഖത്തെ അയഞ്ഞ ചര്‍മം, ചുളിവുകള്‍, മുഖത്തെ പാടുകള്‍ തുടങ്ങിയ പലവിധ പ്രശ്നങ്ങളും ഇതില്‍പ്പെടുന്നു. ദോഷങ്ങളും ഇല്ലാത്തവയാണ് ആയുര്‍വേദമെന്നു പറയാം. അല്പനാള് അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.
ആയുര്‍വേദത്തില്‍ പറയുന്ന ഒന്നാണ് കുങ്കുമാദി തൈലം. സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഗുണകരമായ ഒന്നാണിത്. കുങ്കുമാദി തൈലം ശുദ്ധമായതു നോക്കി വാങ്ങുക. ചുവന്ന നിറത്തില്‍ കൊഴുപ്പോടെയുള്ള ഈ തൈലം രണ്ടോ മൂന്നോ തുള്ളി പുരട്ടിയാല്‍ മതിയാകും . കുങ്കുമാദി തൈലം പുരട്ടുന്നതു കൊണ്ടുള്ള സൗന്ദര്യ ഗുണങ്ങളെക്കുറിച്ചറിയൂ.
കുങ്കുമപ്പൂവാണ് ഇതിലെ മുഖ്യ ചേരുവ. കുങ്കുമപ്പൂ മാത്രമല്ല, ചന്ദനം, രക്തചന്ദനം, മഞ്ഞള്‍ തുടങ്ങിയ ഒരു പിടി ആയുര്‍വേദ ചേരുവകള്‍ അടങ്ങിയ ഓയിലാണിത്. 26 ളം ആയുര്‍ വേദ ചേരുവകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ മുഖത്തെ ഒരു പിടി സൗന്ദര്യ പ്രശ്നങ്ങള്‍ക്കുളള പരിഹാരവുമാണ് ഇത്.
ചര്‍മത്തിനു നിറം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുങ്കുമാദി തൈലം പുരട്ടുന്നത്. ഇതിലെ മഞ്ഞള്‍, ചന്ദനം, കുങ്കുമപ്പൂ തുടങ്ങിയവ നിറം ലഭിയ്ക്കാനുളള എളുപ്പ വഴിയാണ്. ഇവ ചേരുന്പോള്‍ ചര്‍മത്തിനു സൗന്ദര്യ ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കും.
സണ്‍ടാന്‍ മാറാനുള്ള എളുപ്പ വഴി കൂടിയാണ് കുങ്കുമാദി തൈലം. സ്വാഭാവിക ബ്ലീച്ച് ഗുണം നല്കുന്ന തികച്ചും പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ഒന്നാണിത്. കണ്ണിനടിയിലെ കറുപ്പു മാറാനും തൈലം ഉപയോഗിക്കാം. ഇത് കണ്‍തടത്തിലെ രക്തപ്രവാഹം വര്‍ധിപ്പിക്കും. ഇതാണു കറുപ്പു നിറം അകറ്റാന്‍ സഹായിക്കുന്നത്. കണ്ണിനടിയില്‍ പുരട്ടാന്‍ തികച്ചും സുരക്ഷിതമായ ഒന്നു കൂടിയാണിത്.
എങ്ങനെ ഉപയോഗിക്കാം
കുങ്കുമാദി തൈലം കുറച്ചു നാളത്തേക്കു പുരട്ടിയാലേ ഗുണം ലഭിയ്ക്കൂ. വ്യാജ ഉത്പന്നങ്ങളല്ലാതെ ശുദ്ധമായതു നോക്കി വാങ്ങുക. അല്പം വില കൂടുതലാണെങ്കിലും കൊഴുപ്പുള്ള ഓയിലായതു കൊണ്ടു തന്നെ അല്പം മാത്രം ഉപയോഗിച്ചാല്‍ മാതിയാകും. സാധാരണ ഗതിയില്‍ ചെറിയൊരു കുപ്പി തന്നെ രണ്ടോ മൂന്നോ മാസത്തേയ്ക്കു ധാരളമാണ്. മറ്റ് കൃത്രിമ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളേക്കാള്‍ ഗുണം നല്‍കും.