Begin typing your search...

വീടിനു കാവൽക്കാരൻ; ട​ർ​ക്കി​ക്കോ​ഴി വളർത്തൽ ആദായകരം

വീടിനു കാവൽക്കാരൻ; ട​ർ​ക്കി​ക്കോ​ഴി വളർത്തൽ ആദായകരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വലിയ മുതൽമുടക്കില്ലാതെ തുടങ്ങാവുന്ന ലാഭകരമായ തൊഴിലാണ് ടർക്കിക്കോഴി വളർത്തൽ. ട​ർ​ക്കി​ക്കോ​ഴി​ക​ൾ​ക്ക് സാ​ധാ​ര​ണ കോ​ഴി​ക​ളെ​ക്കാ​ൾ വ​ലു​പ്പം കൂ​ടുതലാണ്. ശ​രാ​ശ​രി 80 ഗ്രാം ​തൂ​ക്ക​മു​ണ്ട് ടർക്കിക്കോഴികളുടെ മു​ട്ട​ക​ൾക്ക്. പി​ട ട​ർ​ക്കി​ക​ൾ ഏ​ഴു മാ​സം പ്രാ​യ​മെ​ത്തു​മ്പോ​ൾ മു​ട്ട​യി​ടും.

ഒ​രു വ​ർ​ഷം പ​ര​മാ​വ​ധി 100 മു​ട്ട​ക​ൾ. പൂ​വ​ൻ ട​ർ​ക്കി​ക്കു വ​ള​ർ​ച്ച​യെ​ത്തി​യാ​ൽ ഏ​ഴു കി​ലോ വ​രെ തൂ​ക്കം വ​രും. ട​ർ​ക്കി ഇ​റ​ച്ചി​യി​ൽ കൊ​ള​സ്ട്രോ​ൾ ന​ന്നെ കു​റ​വാ​ണ്. മ​റ്റ് ഇ​റ​ച്ചി​ക​ളെ അ​പേ​ക്ഷി​ച്ച് മാം​സ്യ​ത്തി​ന്‍റെ അ​ള​വു കൂ​ടു​ത​ലും. കാ​ൽ​സ്യം, പൊ​ട്ടാ​സും, മ​ഗ്നീ​ഷ്യം, ഇ​രു​മ്പ് സി​ങ്ക് എ​ന്നീ ധാ​തു​ക്ക​ളും മി​ക​ച്ച തോ​തി​ലു​ണ്ട്. മു​ട്ട​യും പോ​ഷ​ക​സ​മൃ​ദ്ധമാണ്.

അ​ടു​ക്ക​ള​മു​റ്റ​ത്തും തെ​ങ്ങി​ൻ​തോ​പ്പി​ലു​മൊ​ക്കെ ട​ർ​ക്കി​യെ വ​ള​ർ​ത്താം. വീ​ട്ടു​പ​റ​മ്പി​ൽ വേ​ലി കെ​ട്ടി അ​ഴി​ച്ചി​ട്ടു വ​ള​ർ​ത്താം. രാ​ത്രി കാ​ല​ത്തു പാ​ർ​ക്കാ​നാ​യി ഒ​ന്നി​നു നാ​ലു ച​തു​ര​ശ്ര അ​ടി എ​ന്ന തോ​തി​ൽ കൂ​ട് സ​ജ്ജ​മാ​ക്ക​ണം. കോ​ഴി​ത്തീ​റ്റ​യ്ക്കു പു​റ​മെ തീ​റ്റ​പ്പു​ല്ല് അ​രി​ഞ്ഞു നു​റു​ക്കി ന​ൽ​കാം. ഹോ​ട്ട​ൽ അ​വ​ശി​ഷ്ട​ങ്ങ​ളും പ​ച്ച​ക്ക​റി​അ​വ​ശി​ഷ്ട​ങ്ങ​ളും ന​ൽ​കി തീ​റ്റ​ച്ചെ​ല​വു കു​റ​ക്കാം.

ചെ​റു​പ്രാ​യ​ത്തി​ൽ സ്റ്റാ​ർ​ട്ട​ർ, ഫി​നീ​ഷ​ർ​ത്തീ​റ്റ​യും പി​ന്നീ​ടു കൈ​ത്തീ​റ്റ​യും ന​ൽ​കി ട​ർ​ക്കി​ക​ളെ ലാ​ഭ​ക​ര​മാ​യി വ​ള​ർ​ത്താം. അ​പ​രി​ചി​ത​രെ കാ​ണു​മ്പോ​ൾ പ്ര​ത്യേ​ക​ത​രം ശ​ബ്ദം പു​റ​പ്പെ​ടു​വി​ച്ച് വീ​ട്ടു​കാ​വ​ൽ​ക്കാ​രു​ടെ ജോ​ലി​യും ട​ർ​ക്കി​ക​ൾ ചെ​യ്യും. കീ​ട​ങ്ങ​ളും അ​വ​ശി​ഷ്ട​ങ്ങ​ളും ആ​ഹാ​ര​മാ​ക്കി മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ പ​ങ്കുചേ​രു​ന്ന ട​ർ​ക്കി​ക്കോ​ഴി​ക​ൾ വീ​ട്ടു​വ​ള​പ്പി​ൽ പാ​മ്പി​നെ ക​ട​ന്നുവ​രാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല. ചുരുക്കിപ്പറഞ്ഞാൽ നല്ലൊരു കാവൽക്കാരൻ കൂടിയാണ് ടർക്കിക്കോഴികൾ.

WEB DESK
Next Story
Share it