കൂർക്കംവലി പങ്കാളിക്ക് ശല്യമായോ.. പരിഹാരമുണ്ടെന്നേ...
കൂർക്കം വലി പങ്കാളിക്കു ശല്യമായോ.. ഉറക്കത്തെ അസ്വസ്ഥപ്പെടുത്തുന്ന കൂർക്കം വലിയിൽനിന്നു മോചനം നേടാൻ നിരവധി മാർഗങ്ങളുണ്ട്. കൂർക്കംവലിയിൽനിന്നു മോചനം നേടിയാൽ ഉറക്കത്തിലെ അസ്വസ്ഥതകൾ ഒഴിവാക്കാൻ കഴിയും.
പൊണ്ണതടി
നിരവധി ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പൊണ്ണത്തടി കൂർക്കംവലിക്കും കാരണമാകും. നല്ല ഭക്ഷണക്രമവും വ്യായാമവും ഒന്നിച്ചാൽ ശരീരഭാരം കുറച്ച് കൂർക്കംവലിയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും.
ഉറങ്ങുന്ന രീതി
പുറം തിരിഞ്ഞുള്ള ഉറക്കം നാവും തൊണ്ടയിലെ മൃദുവായ ടിഷ്യൂകളും പിന്നിലേക്കു വീഴാൻ ഇടയാക്കും. ഇത് ശ്വാസനാളത്തിൻറെ സങ്കോചത്തിനും കൂർക്കംവലിക്കും ഇടയാക്കും. ചരിഞ്ഞുകിടന്ന് ഉറങ്ങുന്നത് ഈ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കും.
മൂക്കടപ്പ്
അലർജികൾ, സൈനസ് അണുബാധകൾ, മൂക്കിലെ ബന്ധപ്പെട്ട തകരാറുകൾ എന്നിവ വായുപ്രവാഹത്തെ തടസപ്പെടുത്തും. കൂർക്കംവലിയിലേക്കു നയിക്കുകയും ചെയ്യും. നേസൽ സ്ട്രിപ്പുകൾ ഉപയോഗിച്ച് മൂക്കിലെ തടസം പരിഹരിക്കാം. ഇങ്ങനെ ചെയ്യുന്നതു കൂർക്കംവലി കുറയും.
മദ്യം, മയക്കുമരുന്ന്
ആൽക്കഹോൾ, ലഹരിവസ്തുക്കൾ എന്നിവ തൊണ്ടയിലെയും നാവിലെയും പേശികളെ ചുരുക്കും. ഇതോടെ കൂർക്കംവലിക്കുള്ള സാധ്യത ഇരട്ടിക്കും. മദ്യപാനം നിയന്ത്രിക്കുന്നതും ഉറങ്ങുന്നതിനു മുമ്പ് മയക്കുമരുന്ന് ഒഴിവാക്കുന്നതും കൂർക്കംവലി കുറയ്ക്കാൻ സഹായിക്കും.
(പങ്കുവച്ചിരിക്കുന്ന വിവരങ്ങൾ പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രാവർത്തികമാക്കുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടാൻ നിർദ്ദേശിക്കുന്നു.)