Begin typing your search...

'കാരമൽ മിൽക്ക് ടീ'; കൂടുതൽ രുചിയിൽ ചായ ഇങ്ങനെ ഉണ്ടാക്കാം

കാരമൽ മിൽക്ക് ടീ; കൂടുതൽ രുചിയിൽ ചായ ഇങ്ങനെ ഉണ്ടാക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചായക്കൊപ്പം, കാരമലിന്‍റെ രുചിയും ഒത്തുചേര്‍ന്നാല്‍ എങ്ങനെയുണ്ടാകാം? അതാണ് കാരമൽ മിൽക്ക് ടീ. എങ്കില്‍ പിന്നെ വീട്ടില്‍ എളുപ്പത്തില്‍ കാരമൽ ടീ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

പാൽ - 2 കപ്പ്

പഞ്ചസാര - 4 ടീസ്പൂൺ

തേയിലപ്പൊടി - അര ടീസ്പൂൺ

ഏലയ്ക്ക - 3 എണ്ണം


തയ്യാറാക്കുന്ന വിധം

ആദ്യം ചുവടു കട്ടിയുള്ള പാത്രത്തിൽ 4 ടീസ്പൂൺ പഞ്ചസാരയും 2 ടീസ്പൂൺ വെള്ളവും ഒഴിച്ച് നന്നായി ഇളക്കി ബ്രൗൺ നിറത്തിൽ ആക്കുക. പഞ്ചസാര മുഴുവനായി കാരമല്‍ ആയി മാറിയതിന് ശേഷം അതിലേയ്ക്ക് അര സ്പൂൺ തേയില പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി അതിലേയ്ക്ക് 2 കപ്പ് പാല്‍ ഒഴിച്ച് ഏലയ്ക്കയും ഇട്ടു തിളപ്പിക്കുക. ശേഷം അരിച്ചെടുക്കുക. ഇതോടെ കാരമൽ മിൽക്ക് ടീ റെഡി.

WEB DESK
Next Story
Share it