Begin typing your search...

ശ്രദ്ധിക്കുക; ടാറ്റു അടിക്കുന്നത് ലിംഫോമ എന്ന അപൂർവ ക്യാൻസറിനു കാരണമാകാം

ശ്രദ്ധിക്കുക; ടാറ്റു അടിക്കുന്നത് ലിംഫോമ എന്ന അപൂർവ ക്യാൻസറിനു കാരണമാകാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ടാറ്റു പുതുതലമുറയ്ക്ക് ഹരമാണ്. ശരീരമാസകലം ടാറ്റു അടിക്കുന്നവർ മുതൽ രഹസ്യഭാഗങ്ങളിൽപ്പോലും ടാറ്റു അടിക്കുന്നവരുണ്ട്. ലൈംഗിക അവയവത്തിൻറെ സമീപത്തുപോലും ടാറ്റു അടിക്കുന്നവരുണ്ട്. ഇക്കാര്യത്തിൽ യുവതികളാണ് മുമ്പിൽ. എന്നാൽ, ടാറ്റുവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പഠനം ഞെട്ടിക്കുന്നതാണ്.

ടാറ്റു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായാണു പുതിയ പഠനം. ടാറ്റു ലിംഫോമയെന്ന അപൂർവ കാൻസറിന് കാരണമായേക്കാമെന്നാണു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. സ്വീഡനിലെ ലൻഡ് സർവകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യത്തിൽ പഠനം നടത്തിയത്. വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നും ഗവേഷകസംഘം പറയുന്നു.

ഈ മേഖലയിൽ ധാരാളം ഗവേഷണങ്ങൾ നടന്നിട്ടില്ല. ചർമത്തിൽ കുത്തിവയ്ക്കുന്ന മഷിയിലെ കണങ്ങളുടെ വലിയൊരു ഭാഗം ലിംഫ് നോഡുകളിൽ ചെന്നെത്തുന്നതായാണ് കണ്ടെത്തൽ. ലിംഫറ്റിക് സിസ്റ്റത്തിൽ എത്തുന്ന ടാറ്റു മഷി ആരോഗ്യത്തെ ബാധിക്കുന്നു. ഇവ വെളുത്ത രക്താണുക്കളെ (ലിംഫോസൈറ്റുകൾ) ബാധിക്കുന്ന അപൂർവമായ കാൻസറായ ലിംഫോമയ്ക്കുളള സാധ്യത വർധിപ്പിക്കുന്നു.

2007-2017 കാലഘട്ടത്തിൽ 20-60 പ്രായമുള്ളവരിൽ ലിംഫോമ രോഗനിർണയം നടത്തിയ സ്വീഡനിലെ എല്ലാവരെയും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വീഡനിൽ ജനസംഖ്യയുടെ അഞ്ചിൽ ഒരുശതമാനവും ടാറ്റു ചെയ്യുന്നവരാണ്. നാഷണൽ ബോർഡ് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ പ്രകാരം, സ്വീഡനിൽ 20 മുതൽ 60 വയസു വരെ പ്രായമുള്ള ഒരു ലക്ഷം പേരിൽ 22 പേർക്കും 2022 ൽ ലിംഫോമ കണ്ടെത്തി.

WEB DESK
Next Story
Share it