Begin typing your search...

സൂക്ഷിക്കുക...; ടാൽക്കം പൗഡർ കാൻസറിനു കാരണമായേക്കാം

സൂക്ഷിക്കുക...; ടാൽക്കം പൗഡർ കാൻസറിനു കാരണമായേക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ടാൽക്കം പൗഡർ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ടാൽക്കം പൗഡർ കാൻസറിനു കാരണമായേക്കാമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കാൻസർ ഏജൻസി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട് ആശങ്കാജനകമാണ്.

ടാൽക്കം പൗഡറിന്റെ ഉപയോഗം മൂലം അണ്ഡാശയ കാൻസറുണ്ടാവാമെന്ന് ലോകാരോഗ്യസംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ പറയുന്നത്. ഇതിന് മതിയായ തെളിവുകൾ ഉണ്ടെന്നും എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽനിന്ന് ഇക്കാര്യം വെളിപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന പറയുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഖനനം ചെയ്യപ്പെടുന്ന പ്രകൃതിദത്തമായ ഒരു ധാതുവാണ് ടാൽക്ക്. ഇത് പലപ്പോഴും ടാൽക്കം ബേബി പൗഡർ നിർമിക്കാൻ ഉപയോഗിക്കുന്നു. ലിയോൺ ആസ്ഥാനമായുള്ള IARC പ്രകാരം, മിക്ക ആളുകളും ബേബി പൗഡർ അല്ലെങ്കിൽ സൗന്ദര്യവർധക വസ്തുക്കളുടെ രൂപത്തിൽ ടാൽക്കിന് വിധേയരാകുന്നു. ടാൽക്ക് ഖനനം ചെയ്യുമ്പോഴോ സംസ്‌കരിക്കുമ്പോഴോ ഉത്പന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കുമ്പോഴോ ആണ് ടാൽക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട എക്സ്പോഷർ സംഭവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു

WEB DESK
Next Story
Share it