Begin typing your search...

സ്പെഷ്യൽ അപ്പം; എളുപ്പത്തിൽ തയ്യാറാക്കാം

സ്പെഷ്യൽ അപ്പം; എളുപ്പത്തിൽ തയ്യാറാക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക്രിസ്മസിന് നല്ല പൂവ് പോലെ സോഫ്റ്റ്‌ ആയ അപ്പം അതും അരിപൊടി വച്ച് ഉണ്ടാക്കിയാലോ?

വേണ്ട ചേരുവകൾ

അരിപൊടി 1/2 കപ്പ്‌

വെള്ളം 1.5 കപ്പ്‌

അരിപൊടി വെള്ളം ആയി കലക്കി സ്റ്റോവ് ഓൺ ആക്കി കൈവിടാതെ ഇളക്കി കുറുകി വരുമ്പോൾ സ്റ്റോവ് ഓഫ്‌ ആക്കി തണുക്കാൻ മാറ്റി വയ്ക്കുക.

അപ്പത്തിനു അരക്കാൻ വേണ്ടുന്ന ചേരുവകൾ

1.തിരുമ്മിയ തേങ്ങ 1 കപ്പ്‌

2.യീസ്റ്റ് 1/2 ടേബിൾ സ്പൂൺ

3.പഞ്ചസാര 1.2 ടേബിൾ സ്പൂൺ

4.ഉപ്പ് 1/2 ടീ സ്പൂൺ

5.വെള്ളം 1.5 കപ്പ്‌

6.അരിപൊടി 2 കപ്പ്‌

തയ്യാറാക്കുന്ന വിധം

ഒരു മിക്സി ജാറിലേക്ക് ഒന്നു തൊട്ടു ആറു വരെയുള്ള ചേരുവകൾ നന്നായി അരച്ച് എടുക്കുക.കപ്പി കാച്ചിയതും ചേർത്തു ഒന്നും കൂടെ അരച്ച് ഒരു വലിയ പാത്രത്തിൽ ഒഴിച്ച് വെക്കുക. നന്നായി ഒന്നു കലക്കി വെക്കണം, രണ്ടു തൊട്ടു മൂന്ന് മണിക്കൂർ കഴിയുമ്പോൾ മാവ് നന്നായി പൊങ്ങി വരും, ആ സമയം വേണമെഗിൽ കുറച്ചു കൂടെ ഉപ്പും പഞ്ചസാരയും ചേർത്തു ഇളക്കി അപ്പം ഉണ്ടാക്കുന്ന പാൻ ചൂടാക്കി ഓരോ തവി ഒഴിച്ചു ചുറ്റിച്ചെടുത്തു അടച്ചു വെച്ച് വേവിച്ചാൽ നല്ല പൂവ് പോലെയുള്ള പാലപ്പം ഉണ്ടാക്കാം.

WEB DESK
Next Story
Share it