മദ്യപിച്ചാല്‍ മണക്കാതിരിക്കാനായി ചില മാര്‍ഗങ്ങള്‍ ഇതാ
മദ്യപിച്ചാല്‍ മണം ഇല്ലാതിരിക്കാനായി പലരും പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നവരാണ്. മദ്യത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തതുകൊണ്ടല്ല, മറിച്ച് മദ്യപിച്ചെന്ന് മറ്റുള്ളവര്‍ മനസിലാക്കാതിരിക്കാനാണ് ശ്രമമാണ് ഇതിന് പിന്നില്‍. യഥാര്‍ത്ഥത്തില്‍ മദ്യത്തിന്റെ ഗന്ധം അത്രവേഗം വിട്ടുപോകുന്നതല്ല. താത്കാലികമായി ഗന്ധം ഒഴിവാക്കാമെന്നല്ലാതെ മദ്യം നിങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് മെറ്റബോളിസ് ചെയ്ത് ഇല്ലാതാകുന്നത് വരെ മദ്യത്തിന്റെ ഗന്ധം നീണ്ടുനില്‍ക്കും.
ഓഫീസ് മീറ്റിംഗുകളില്‍ പങ്കെടുക്കാനോ അല്ലെങ്കില്‍ ഏതെങ്കിലും വിവാഹ ചടങ്ങുകള്‍ പോലുള്ളവയില്‍ ഒത്തുചേരാനോ അതുമല്ലെങ്കില്‍ ഭാര്യയുടെ മുന്നില്‍ താത്കാലികമയി രക്ഷപ്പെടാനോ ഒക്കെ മദ്യത്തിന്റെ ഗന്ധം ഇല്ലാതായെങ്കില്‍ എന്ന് കരുതുന്നവരുണ്ടാകും. മദ്യത്തിന്റെ ശ്വാസം യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ശ്വാസത്തില്‍ നിന്നാണ് വരുന്നത്. നിങ്ങളുടെ വായില്‍ നിന്നല്ല. അതുകൊണ്ടുതന്നെ ഗന്ധം അല്‍പനേരത്തേക്ക് ഇല്ലാകാത്താന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്ന് ആദ്യം അറിയുക.
നിങ്ങള്‍ മദ്യം കഴിക്കുമ്പോള്‍, അത് വയറ്റില്‍ നിന്നും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. എന്‍സൈമുകള്‍ ആല്‍ക്കഹോള്‍ മെറ്റബോളിസ് ചെയ്യാന്‍ തുടങ്ങുന്നു. മെറ്റബോളിസ് ചെയ്യപ്പെടാത്ത മദ്യം ഏകദേശം 10 ശതമാനത്തോളം നിങ്ങളുടെ മൂത്രത്തിലൂടെയും ശ്വാസത്തിലൂടെയും പുറന്തള്ളപ്പെടും. അതുകൊണ്ടാണ് ബ്രീത്ത് അനലൈസര്‍ അത് തിരിച്ചറിയുന്നത്. മദ്യത്തിന്റെ ഗന്ധം താത്കാലികമായി ഇല്ലാതാക്കാന്‍ ചില പരിഹാരങ്ങളുണ്ട്.
മൗത്ത് വാഷ് ഉപയോഗിച്ച് നന്നായി കഴുകുന്നത് നിങ്ങളുടെ ശ്വാസത്തില്‍ മദ്യത്തിന്റെ ഗന്ധം താല്‍ക്കാലികമായി ഇല്ലാതാക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് ഉന്മേഷദായകമായ ശ്വാസം ലഭിക്കുമെന്ന് മാത്രമല്ല, അടുത്തിരിക്കുന്ന ഒരാള്‍ക്ക് മദ്യത്തിന്റെ ഗന്ധം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. അതല്ലെങ്കില്‍ ഒന്നോ രണ്ടോ മിനിറ്റ് ബ്രഷ് ചെയ്യുന്നതും നല്ലതാണ്.
കാപ്പി കുടിക്കുന്നത് മദ്യത്തിന്റെ ഗന്ധത്തെ മാറ്റാന്‍ സഹായിക്കും. ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നതിലൂടെ, കാപ്പിയുടെ ഗന്ധം നിങ്ങളുടെ മദ്യത്തിന്റെ ശ്വാസത്തെ താല്‍ക്കാലികമായി ഇല്ലാതാക്കും.
പീനട്ട് ബട്ടര്‍ കഴിക്കുന്നതും മദ്യം മണക്കാതിരിക്കാനുള്ള ഒരു മാര്‍ഗമാണ്. പീനട്ട് ബട്ടറിന് ശക്തമായ ഗന്ധം ലഭിക്കുമെന്നതിനാല്‍ മദ്യത്തിന്റെ മണം താത്കാലികമായി ഇല്ലാതാക്കാന്‍ സാധിക്കും. വെളുത്തുള്ളിയും ഉള്ളിയും ചേര്‍ത്ത ഭക്ഷണങ്ങളും മദ്യഗന്ധം അകറ്റാന്‍ സഹായിച്ചേക്കും.
ച്യൂയിംഗം ആണ് മദ്യഗന്ധം ഒഴിവാക്കാനുള്ള മറ്റൊരു മാര്‍ഗം. പലരും പരീക്ഷിക്കുന്നതാണിത്. എന്നാല്‍, ച്യുയിംഗം വെറുതെ ചവയ്ക്കുമ്പോള്‍ തന്നെ അത് മദ്യം കളിച്ചിട്ടാണോ എന്ന് ആളുകള്‍ സംശയിച്ചേക്കാം. മറ്റെല്ലാ രീതികളെയും പോലെ, ഇത് യഥാര്‍ത്ഥത്തില്‍ വാസനയില്‍ നിന്ന് പൂര്‍ണമായ മുക്തി തരില്ല. പക്ഷേ അതിന്റെ രുചി നഷ്ടപ്പെടുന്നതുവരെ മദ്യഗന്ധം ഇത് മറയ്ക്കാന്‍ സഹായിക്കും.
മദ്യം പ്രൊസസ് ചെയ്യാനുള്ള ഓരോ വ്യക്തിയുടേയും കഴിവ് വ്യത്യസ്തമാണ്. പൂര്‍ണമായും പ്രൊസസ് ചെയ്യുന്നതുവരെ മദ്യം മണക്കും. സാധാരണഗതിയില്‍, നിങ്ങളുടെ ലിംഗഭേദം, ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം, നിങ്ങള്‍ മദ്യം കഴിക്കുമ്പോള്‍ നിങ്ങളുടെ വയറ്റില്‍ ഭക്ഷണം ഉണ്ടായിരുന്നെങ്കില്‍ തുടങ്ങിയവയെ ആശ്രയിച്ചാണ് മദ്യം പ്രൊസസ് ചെയ്യപ്പെടുക.
നിങ്ങളുടെ ശരീരത്തെയും നിങ്ങള്‍ കുടിക്കുന്ന അളവിനേയും മദ്യഗന്ധം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ഒരു മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ എടുത്തേക്കാം. അടുത്ത തവണ നിങ്ങള്‍ കുടിക്കുമ്പോള്‍, ഇനിപ്പറയുന്നവ ചെയ്യുന്നതിലൂടെ നിങ്ങളുടെ ശ്വാസത്തിലെ മദ്യഗന്ധം പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞേക്കും.
കുറഞ്ഞ ആല്‍ക്കഹോള്‍ ശതമാനം ഉള്ള പാനീയങ്ങള്‍ കഴിക്കുക. കഴിക്കുന്ന അളവ് പരമാവധി കുറയ്ക്കുക. ആല്‍ക്കഹോള്‍, നോണ്‍ ആല്‍ക്കഹോളിക് പാനീയങ്ങള്‍ക്കൊപ്പം ധാരാളം വെള്ളം കുടിക്കുക.