തുടർച്ചയായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നുണ്ടോ? ശ്രദ്ധിക്കാം ചില കാര്യങ്ങൾ
കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഒരൽപ്പം ശ്രദ്ധിക്കുകയാണെങ്കിൽ പലവിധ ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കപ്പെടും. കഴുത്ത് നേരെ ഇരിക്കുന്നതോടൊപ്പം കമ്പ്യൂട്ടറിന്റെ മദ്ധ്യഭാഗത്ത് നോട്ടം കിട്ടുന്ന വിധത്തിൽ ഇരിപ്പ് ക്രമീകരിക്കുകയും ചെയ്യണം. ഇരിപ്പ് ശരിയല്ലെങ്കിൽ കഴുത്തുവേദനയും നടുവേദനയുമുൾപ്പെടെയുള്ള പ്രശ്നങ്ങൾ പതുക്കെ തലപൊക്കും.
പ്രശ്നങ്ങളുണ്ടാകുന്നതിന് മുമ്പ് കഴുത്തിന് വേണ്ടിയുള്ള കുഞ്ഞുകുഞ്ഞു വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കണം. കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം (സി.വി.എസ്) അഥവാ ഇലക്ട്രോണിക് ഐ പെയിനാണ് ഇതിൽ പ്രധാനം. തുടർച്ചയായ തലവേദന, മോണിറ്ററിൽ നോക്കുമ്പോൾ കൂടുതൽ സമ്മർദ്ദം തോന്നുക, വസ്തുക്കളിലേക്ക് സൂക്ഷ്മമായി നോക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
മാത്രമല്ല കണ്ണുകൾക്ക് ആയാസം, വരൾച്ച, ചൊറിച്ചിൽ എന്നിവയുമുണ്ടാകും. ദീർഘനേരം കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ കണ്ണ് ചിമ്മി തുറക്കാൻ ശ്രദ്ധിക്കണം.