Begin typing your search...

എസി ഓൺ ചെയ്തിട്ടാണോ ഉറങ്ങുന്നത്?; അത്ര നല്ലതല്ല, ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയണം

എസി ഓൺ ചെയ്തിട്ടാണോ ഉറങ്ങുന്നത്?; അത്ര നല്ലതല്ല, ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എസി ഓണാക്കിയിട്ട് രാത്രി കിടന്നുറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ഒരു കൂട്ടം വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇനി പറയുന്ന പ്രശ്‌നങ്ങൾ എസിയിൽ കിടന്നുറങ്ങിയാൽ ശരീരത്തിന് സംഭവിക്കാം:

വരണ്ട കണ്ണുകൾ

അന്തരീക്ഷത്തിലെ ഈർപ്പം എസി നീക്കം ചെയ്യുമ്പോൾ കണ്ണുകൾ വരളാനും ചൊറിച്ചിൽ, അസ്വസ്ഥത എന്നിവ തോന്നാനും സാധ്യതയുണ്ട്.

ക്ഷീണം

തണുത്ത കാലാവസ്ഥ ചയാപചയ നിരക്ക് കുറയ്ക്കുന്നത് ശരീരത്തിലെ പ്രക്രിയകളുടെ വേഗം കുറച്ച് ക്ഷീണത്തിലേക്ക് നയിക്കാം.

നിർജലീകരണം

എസി മുറിയിലെ വരണ്ട വായു ഈർപ്പവും ശരീരത്തിലെ ജലാംശവും നഷ്ടപ്പെടുത്തുന്നത് നിർജലീകരണത്തിലേക്ക് നയിക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാൻ എസിയിൽ ദീർഘനേരം ചെലവഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്.

വരണ്ട ചർമ്മം

കുറഞ്ഞ ഈർപ്പം ചർമ്മത്തിന്റെ നനവ് നഷ്ടപ്പെടുത്തി വരണ്ട ചർമ്മത്തിലേക്കും ചൊറിച്ചിലിലേക്കും നയിക്കാം.

തലവേദന

പെട്ടെന്നുണ്ടാകുന്ന താപനില മാറ്റങ്ങളും തണുത്ത, വരണ്ട കാറ്റുമെല്ലാം തലവേദന, സൈനസ് പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാക്കാം.

ശ്വസന പ്രശ്‌നങ്ങൾ

തണുത്ത വരണ്ട കാറ്റ് ശ്വസനാളികളെ അസ്വസ്ഥമാക്കി ആസ്മ, അലർജി പോലുള്ള പ്രശ്‌നങ്ങളെ രൂക്ഷമാക്കാം. ശരിക്കും വൃത്തിയാക്കാത്ത എസിയിൽ നിന്ന് പുറത്ത് വരുന്ന പൊടിയും പൂപ്പലുമെല്ലാം ശ്വാസകോശ അണുബാധ, തൊണ്ട വേദന, ടോൺസിലിറ്റിസ് എന്നിവയ്ക്ക് കാരണമാകാം.

ശബ്ദ മലിനീകരണം

എസിയുടെ നിരന്തര ശബ്ദം ചിലർക്ക് ഉറക്കം തടസ്സപ്പെടുത്താം. ഉറക്കത്തിന്റെ നിലവാരം നഷ്ടപ്പെടാനും ഇത് കാരണമാകാം.

പകർച്ചവ്യാധികൾ

കോവിഡ് പോലുള്ള പകർച്ച വ്യാധികൾ എസി മുറിയിൽ ഒരുമിച്ച് കഴിയുന്നവർക്കിടയിൽ എളുപ്പം പടരാം. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ വ്യാപനത്തിന് അനുകൂലമായ സാഹചര്യം എസി ഒരുക്കുന്നു.

WEB DESK
Next Story
Share it