സ്‌കിൻ പീലിങ്ങും സൗന്ദര്യ സംരക്ഷണവും
ചർമ കാന്തി നിലനിനിർത്താനും സൗന്ദര്യവർധനവിനും നാട്ടറിവുകളും മറ്റു ചികിത്സാരീതികളും നിലനിന്നിരുന്നു. ഇന്ത്യയിൽ അതിപുരാതന കാലം മുതൽ സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട ചികിത്സകളുണ്ട്. ആയുർവേദം ഇതിനു വലിയ പ്രാധാന്യം നൽകുന്നു. സൗന്ദര്യ സംരക്ഷണത്തിൽ ചർമ സംരക്ഷണത്തിന് വലിയ സ്ഥാനമാനുള്ളത്. വിവിധ തരത്തിലുളള പീലിങ്ങുകളുമായി മോഡേൺ മെഡിസിൻ ഈ രംഗത്ത് ബഹുദൂരം മുമ്പിലാണ്. മുഖക്കുരു, മുഖത്തെ കുഴികൾ, കറുത്ത പാടുകൾ, ചുണ്ടിലെ കറുപ്പ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്, ചുളിവുകൾ, ചുണങ്ങ് മുതലായ പല അസുഖങ്ങളുടെയും അവസ്ഥകളുടെയും ഫലപ്രദമായ ചികിത്സയ്ക്ക് പീലിങ് ഉപയോഗിക്കുന്നു.
ലളിതമായി പറഞ്ഞാൽ സ്‌കിന്നിലെ അപ്പർലെയറിലെ മൃതകോശങ്ങളെ നീക്കി, ചർമത്തിന് മൃദുത്വവും ഭംഗിയും വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു ട്രീറ്റ്മെന്റ്റ് ആണ് പീലിങ്. ചർമത്തിന്റെ ടൈപ്പിനെയും രോഗത്തിന്റെ /അവസ്ഥയുടെ വ്യത്യാസമനുസരിച്ച് വിവിധ രീതികൾ സ്വീകരിക്കുന്നു.
മുഖക്കുരു
മുഖക്കുരുവിനും ചർമകാന്തിക്കും സാധാരണയായി Salicylic peel ആണ് ഉപയോഗിക്കുന്നത്. ഇതു കൂടാതെ ഇതിൽ azelaic acid, mandelic acid,t retinoin peels എന്നിവ കൂടി ചേരുന്നു. ഇവ ആഴത്തിൽ ചർമത്തെ ക്ലീൻ ചെയ്യുന്നു. ഇതു മൂലം ചർമകാന്തി വർധിക്കുകയും മുഖത്തുണ്ടാകുന്ന കുരുക്കൾ, കുരുക്കൾമൂലം ഉണ്ടാകുന്ന ചെറിയ കുഴികൾ ഇവയൊക്കെ ഇല്ലാതാകുന്നു. സ്‌കിന്നിന്റെ ടൈപ്പ് അനുസരിച്ച് ആറു മുതൽ എട്ടു തവണ വരെ പീലിങ് ചെയ്യേണ്ടതായി വരാം. രണ്ടു പീലിങ്ങുകൾ തമ്മിലുള്ള അകലം മിനിമം 15 ദിവസം വരെ ആയിരിക്കണം.
കറുത്ത പാടുകൾക്ക് സാധാരണയായി azelaic acid, reosurcenol, phylic acid എന്നിവയുടെ സംയുക്ത ഘടകങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇവ കറുത്ത പാടുകൾക്കും, കരിവാളിപ്പ്, കരിമംഗലം കൂടാതെ യുവത്വം നിലനിറുത്തുന്നതിനും സാധാരണയായി ഉപയോഗിച്ചു വരുന്നു. ഇത് മൂലം ചർമകാന്തി വർദ്ധിക്കുകയും ചെയ്യുന്നു. എല്ലാതരം ചർമങ്ങൾക്കും ഈ പീൽ ചെയ്യാം.
ചുളിവ്, കലകൾ
ശരീരത്തിൽ ഉണ്ടാക്കുന്ന കറുത്ത പുള്ളികൾ, അതുപോലെ ഒരു പ്രായം കഴിയുമ്പോൾ ഉണ്ടാകുന്ന കലകൾ, ചെറിയ ചുളിവുകൾ എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സാരീതിയാണ് പീലിങ്. ചർമം ചെറിയ രീതിയിൽ പൊഴിഞ്ഞുപോയി ആകർഷകമായ ചർമം വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇത് മൂന്നാഴ്ച കൂടുമ്പോൾ ആറു മുതൽ എട്ടു തവണ ചെയ്യാം.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം, ചുണ്ടിലെ കറുപ്പ് എന്നിവയ്ക്ക് Lactic acid, Kojic acid, arbutin, ctiric acid എന്നിവയാണ് ഉപയോഗിക്കുന്നത്. ഈ പീൽ ക്രമേണ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറവും ചുണ്ടിലെ കറുപ്പും മാറ്റിയെടുക്കാൻ സഹായിക്കുന്നു. ഇത് ആഴചയിൽ ഒന്നുവീതം എട്ടു മുതൽ 12 തവണ വരെ ചെയ്യാം.
എങ്ങനെ ചെയ്യണം
പരിചയ സമ്പന്നരായ കൊസ്മെറ്റിക് ഡർമറ്റോളജിസ്റ്റ് സേവനം ചെയ്യുന്ന ഒരു ഹൈടെക് മെഡിക്കൽ ക്ലിനിക്കിൽ ഇത്തരത്തിലുള്ള സേവനം ലഭിക്കും. ഇത്തരം സെന്ററുകളിൽ അംഗീകൃത മരുന്നുകളും ഉപകരണങ്ങളും ഉപയോഗിക്കുന്നു. പീലിങ് എന്നത് ലളിതവും സുരഷിതവുമായ ഒരു ഒപി പ്രൊസിജർ ആണ്. ഇത്തരം സെന്ററുകളിൽ ഒരു ഡർമറ്റോളജിസ്റ്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പീലിങ് നടത്തുന്നത്.