Begin typing your search...
പപ്പടബോളി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
വൈകുന്നേരം ചായയ്‌ക്കൊപ്പം കറുമുറാ കഴിക്കാന്‍ പപ്പടബോളി ഉണ്ടാക്കിയാലോ… എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
1.ഇടത്തരം പപ്പടം 25
2.പുട്ടിന്റെ അരിപ്പൊടി ഒരു കപ്പ്
മുളകുപൊടി ഒരു ചെറിയ സ്പൂണ്‍
കായംപൊടി ഒരു ചെറിയ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ജീരകം, വെളുത്ത എള്ള് ഓരോ ചെറിയ സ്പൂണ്‍ വീതം
3.എണ്ണ വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
-പപ്പടം വൃത്തിയാക്കി വയ്ക്കുക.
-രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ കലക്കിവെയ്ക്കണം.
-എണ്ണ നന്നായി ചൂടാകുമ്പോള്‍ ഓരോ പപ്പടവും ഈ മിശ്രിതത്തില്‍ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുക്കാം
പപ്പട ബോളി തയ്യാര്‍!
Next Story