Begin typing your search...

ചുട്ടരച്ച തേങ്ങാ ചമ്മന്തി; തയ്യാറാക്കാം

ചുട്ടരച്ച തേങ്ങാ ചമ്മന്തി; തയ്യാറാക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നല്ല ചൂട് ചോറിനൊപ്പം അൽപ്പം ചമ്മന്തി കൂടി ഉണ്ടെങ്കിൽ വേറെ കറി വല്ലതും വേണോ? തേങ്ങാ ചമ്മന്തി, മാങ്ങാ ചമ്മന്തി, കാന്താരി ചമ്മന്തി… അങ്ങനെ പല തരാം ചമ്മന്തികൾ നമ്മുക്ക് സുപരിചിതമാണ്. ഇതിൽ നിന്നും വേറിട്ടൊരു സ്വാദ് നൽകുന്ന ഒന്നാണ് ചുട്ടരച്ച ചമ്മന്തി. ചുട്ടരച്ച തേങ്ങ ചമ്മന്തി മലയാളികൾക്ക് ഒരു വികാരമാണ്. അപ്പൊ ഇന്ന് ഉച്ചയ്ക്ക് ചോറിനൊപ്പം ചുട്ടരച്ച തേങ്ങാ ചമ്മന്തി ആയാലോ? എങ്കിൽ വേഗം ഉണ്ടാക്കിക്കോളൂ… റെസിപ്പി ഇതാ…


ചുട്ടരച്ച ചമ്മന്തി

ആവശ്യമായ ചേരുവകൾ

തേങ്ങ – ഒരു തേങ്ങയുടെ 1/2 മുറി

ഉണക്കമുളക് – 5 മുതൽ 8 എണ്ണം വരെ

പുളി – ചെറുനാരങ്ങ വലിപ്പം

ചെറിയ ഉള്ളി – 4 മുതൽ 5 വരെ എണ്ണം

ഇഞ്ചി – 1/2″ കഷണം

കറിവേപ്പില – ഒരു പിടി

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി തേങ്ങ, വറ്റൽ മുളക് , ചെറിയ ഉള്ളി എന്നിവ

നേരിട്ട് തീയിൽ ചുട്ടെടുക്കുക. തുടർന്ന് ശേഷം ചുട്ട തേങ്ങ, വറ്റൽ മുളക്, ചെറിയ ഉള്ളി,പുളി, ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവയെല്ലാം ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. നാവിൽ കപ്പലോടും ചമ്മന്തി റെഡി.

WEB DESK
Next Story
Share it