Begin typing your search...
തയ്യാറാക്കാം ചക്ക വരട്ടി പ്രഥമന്‍
ചക്ക വരട്ടി പ്രഥമന്‍
ചേരുവകള്‍
ചക്ക വരട്ടിയത് - 2 കപ്പ്
ചൗവ്വരി വേവിച്ചത് - 1 കപ്പ്
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
കിസ്മിസ്, അണ്ടിപ്പരിപ്പ് - 2 ടേബിള്‍ സ്പൂണ്‍ വീതം
ഏലയ്ക്കാപ്പൊടി - പാകത്തിന്
തേങ്ങ - 2 എണ്ണം
തയാറാക്കുന്ന വിധം
ചെറുതായി മുറിച്ച ചക്ക പാകത്തിന് ശര്‍ക്കരയും ചുക്കുപൊടിയും ചേര്‍ത്ത് വരട്ടി എടുക്കുക. ഇതില്‍ നിന്നും രണ്ട് കപ്പ് എടുത്ത് ചൂടായ ഉരുളിയിലിട്ട് അതിലേക്കു വേവിച്ചെടുത്ത ചൗവ്വരിയും (അഞ്ച് മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത ശേഷം) തേങ്ങയുടെ മൂന്നാം പാല്‍ ഒരു കപ്പ് ഒഴിച്ചിളക്കുക. ശേഷം രണ്ടര കപ്പ് ചേര്‍ത്ത് അത് കുറച്ച് നേരം വറ്റാന്‍ അനുവദിക്കുക. ശേഷം ഒരു കപ്പ് ഒന്നാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങുക. ഏലയ്ക്കാപ്പൊടി വിതറുക. നെയ്യ് ചൂടാക്കി കിസ്മിസും അണ്ടിപരിപ്പും വറുത്ത് കോരി പായസം അലങ്കരിക്കുക.
Next Story