Begin typing your search...

പാവക്ക കൊണ്ടാട്ടം; എങ്ങനെ ഉണ്ടാക്കമെന്ന് നോക്കാം

പാവക്ക കൊണ്ടാട്ടം; എങ്ങനെ ഉണ്ടാക്കമെന്ന് നോക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മിക്കവീടുകളിലും അടുക്കളടയില്‍ ടിന്നിലടച്ചും കുപ്പിയിലടച്ചും ഒക്കെ സൂക്ഷിച്ചിരിക്കുന്ന പലതരം കൊണ്ടാട്ടം ഉണ്ടാവും. അച്ചാറ് പോലെതന്നെ ചിലര്‍ക്ക് ഊണിന് കൊണ്ടാട്ടം നിര്‍ബ്ബന്ധമാണ്. പച്ചക്കറികളും മുളകും ഒക്കെ ലഭ്യമായ കാലയളവില്‍ ശേഖരിച്ച് ഉണക്കിയാണ് കൊണ്ടാട്ടം ഉണ്ടാക്കുന്നത്. പാവക്ക കൊണ്ടാട്ടം എങ്ങനെ ഉണ്ടാക്കമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

പാവയ്ക്ക -രണ്ടെണ്ണം

മഞ്ഞള്‍പ്പൊടി - പാകത്തിന്

ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

പാവയ്ക്ക വൃത്തിയായി കഴുകിയശേഷം അധികം കനമില്ലാതെ വട്ടത്തില്‍ അരിഞ്ഞെടുക്കുക. ഈ കഷ്ണങ്ങളില്‍ പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ആവിയില്‍ വാട്ടിയെടുക്കുക. ഇത് ഒരു പരന്ന പാത്രത്തിലോ പായയിലോ മറ്റൊ നിരത്തി നല്ല വെയിലില്‍ ഉണക്കിയെടുക്കുക. പാവയ്ക്ക കഷണങ്ങള്‍ നന്നായി ഉണങ്ങിയ ശേഷം ടിന്നില്‍ അടച്ചുസൂക്ഷിക്കാം. ആവശ്യാനുസരണം എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

WEB DESK
Next Story
Share it