കുട്ടികളുടെ പോഷണത്തിൽ മാതാപിതാക്കള്‍ അറിയണം ഇക്കാര്യങ്ങള്‍
'ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം' ഒരു ആപ്തവാക്യം തന്നെ. നാളെത്തെ സമൂഹത്തിന്റെ വാഗ്ദാനങ്ങളെ ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കുക എന്നുള്ളത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ ആദ്യഘടകമായ കുടുംബം തന്നെയാണ് ഇത് ഏറ്റെടുക്കേണ്ടത്. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസിനു സ്ഥാനം.
ആരോഗ്യപരമായി ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്ന കാലമാണ് കുട്ടിക്കാലം. യഥാര്‍ഥത്തില്‍, വ്യക്തിജീവിതത്തിന്റെ അടിത്തറ പാകുന്ന സമയം തന്നെയാണ് ബാല്യം. ശാരീരികതലത്തില്‍ മാത്രമല്ല, ബൗദ്ധികവും മാനസികവും പിന്നെ, സാമൂഹികവുമായ തലങ്ങളില്‍ വ്യക്തിയുടെ വളര്‍ച്ചയ്ക്കു തുടക്കം കുറിക്കുന്നത് ബാല്യത്തിലാണ്. പക്ഷേ, ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്ന സമയവും കുട്ടികാലമണ്. രണ്ടു കാരണങ്ങളാണിതിനുള്ളത്. ഒന്ന്, ആ കാലയളവില്‍ കുട്ടിയുടെ എല്ലാ കാര്യങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുടുംബത്തെ ആശ്രയിച്ചിരിക്കുന്നു. അവനവനുവേണ്ടി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സാധിക്കില്ല. ജീവശാസ്ത്രപരമായ പല പോരായ്മകളും ബലഹീനതകളും അപൂര്‍ണതകളും ആണ് രണ്ടാമത്തെ കാരണം. എങ്ങനെ കുട്ടിക്കാലത്തെ ആരോഗ്യപരമായി വളര്‍ത്തി കൗമാരത്തിലേക്കു കൈ പിടിച്ചു കയറ്റാം എന്നു നോക്കാം. ഈ അവസരത്തില്‍ നമുക്കു പോഷണ സംബന്ധമായ കാര്യങ്ങള്‍ പരിശോധിക്കാം.
ബാല്യകാലത്തെ നമുക്കു ശാസ്ത്രീയമായി മൂന്നായി വിഭജിക്കാന്‍ പറ്റും. ജനനം മുതല്‍ രണ്ടു വയസുവരെയുള്ള സമയം ശൈശവം. മൂന്നു മുതല്‍ അഞ്ചു വയസുവരെയുള്ള ബാല്യത്തിന്റെ ആദ്യഘട്ടം, പിന്നെ അഞ്ചു വയസു മുതല്‍ പന്ത്രണ്ട് വയസ് വരെ ഉള്ളത്. ആദ്യത്തെ രണ്ടു ഘട്ടങ്ങളും ഒരു പരിധിവരെ നല്ല നിലയ്ക്കു പോകാറുണ്ട്. കാരണവും വളരെ വ്യക്തം, ഒരു കുട്ടി ഈ കാലമത്രയും ആഹാരകാര്യത്തില്‍ മറ്റുള്ളവരെ ഏകദേശം പൂര്‍ണമായും ആശ്രയിക്കുന്നു. മൂന്നാമത്തെ ഘട്ടത്തില്‍ ആഹാരലഭ്യത അതേ രീതിയില്‍ ആണെങ്കിലും കുട്ടികള്‍ സ്‌കൂള്‍ എന്ന പുതിയ ഒരു അന്തരീക്ഷത്തോടു പൊരുത്തപ്പെട്ടു തുടങ്ങും. അതോടൊപ്പം സ്വന്തമായി ഭക്ഷണം കഴിക്കുകയും പുതിയ ഭക്ഷണശീലങ്ങള്‍ അനുകരിക്കുകയും ചെയ്യും. ഈ പുതുമയ്ക്ക് അതിന്റേതായ നല്ല വശവും അതോടൊപ്പം ദൂഷ്യവശങ്ങളും ഉണ്ട്. ഈ പ്രായത്തില്‍ സ്ഥിരമായി കാണപ്പെടുന്ന ചില ആരോഗ്യപോഷണ സംബന്ധമായ അവസ്ഥകളെക്കുറിച്ചു പഠിക്കാം. പല തരത്തിലെ പോഷണക്കുറവുകള്‍ പിന്‍കാലങ്ങളില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്കു കുട്ടികളെ നയിക്കാറുണ്ട്. ഇതുമൂലം കുട്ടിയുടെ പ്രതിരോധശേഷി കുറയുകയും തന്മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്കായി മരുന്ന് ആരായുകയും ചെയ്യേണ്ടി വരാറുണ്ട്. ശരിയായ മാത്രയില്‍ ലഭിക്കേണ്ട പോഷകഘടകങ്ങളുടെ അഭാവത്തില്‍ ഒരു കുട്ടി പലതരത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം.
അപപോഷണം അല്ലെങ്കില്‍ പോഷണവൈകല്യം, പലപ്പോഴും പോഷണകുറവായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പോഷണത്തിലെ ഏത് അപാകതയും നമുക്ക് ഈ വാക്കില്‍ ഉള്‍കൊള്ളിക്കാം. ഇന്ന് കുട്ടികള്‍ നേരിടുന്ന ഒരു വലിയ വെല്ലുവിളിയും ഇതുതന്നെ. ആരോഗ്യമേഖല ദ്വിവിധമായ ക്ലേശം എന്നു വിശേഷിപ്പിക്കുന്ന ഒരവസ്ഥയാണ്. അമിതവണ്ണവും അതുപോലെ പ്രായത്തിനൊത്ത വളര്‍ച്ച നേടാന്‍ സാധിക്കാത്ത അവസ്ഥയും ഇതിന്റെ രണ്ടു ധ്രുവങ്ങള്‍ ആകുന്നു. ഭക്ഷണം അധികമായാലും കുറഞ്ഞാലും അത് അപ പോഷണത്തിലേക്കു നയിക്കാം. ചില ഭക്ഷണത്തിനോടുള്ള പ്രിത്യേകിച്ച് പാക്കറ്റ് ആഹാരങ്ങളോട് അമിതമായ ആഗ്രഹം, അല്ലെങ്കില്‍ സ്വാഭാവികമായി പ്രകൃതിദത്തമായവയോടു വെറുപ്പ്, അലര്‍ജികള്‍, മലശോധനയിലെ അസ്വാസ്ഥ്യങ്ങള്‍, സമയക്രമീകരണത്തിലെ പരാജയം, പുതിയ സാഹചര്യത്തോടു പൊരുത്തപ്പെടാനുള്ള വൈമനസ്യം എന്നിവയെല്ലാം അപപോഷണത്തിന്റെ കാരണങ്ങളാണ്.
പ്രധാനമായും ഒരു സമീകൃത ആഹാരക്രമത്തിന്റെ അഭാവത്തില്‍ മിക്കവാറും കുട്ടി വളര്‍ച്ചയില്‍ അപാകതകള്‍ കാണിച്ചുതുടങ്ങും. ആദ്യമൊക്കെ ശ്രദ്ധക്കുറവ്, അമിതക്ഷീണം, പ്രായത്തിനു വിരുദ്ധമായ അലസത, ഭക്ഷണത്തിനോടു വെറുപ്പ് മുതലായവ കാണപ്പെടും. പലപ്പോഴും ഉറക്കക്കുറവോ ഉറക്കത്തില്‍ ഞെട്ടലോ ഉണ്ടാകാം. കാഴ്ചയിലും വളരെ ക്ഷീണിതരായി കാണപ്പെടാം. മിക്ക കുട്ടികളിലും അതിനോടനുബന്ധിച്ചു മലബന്ധം ഉണ്ടാകും. എന്നാല്‍, ചിലരില്‍ ഇത് ഏതു ഭക്ഷണം കഴിച്ചാലും വയറൊഴിച്ചിലായാണു കാണപ്പെടുക. ഇങ്ങനെയുള്ള കുട്ടികള്‍ മിക്കവാറും പോഷണക്കുറവു മൂലം ഉണ്ടാക്കുന്ന രക്തക്കുറവ് അല്ലെങ്കില്‍ വിളര്‍ച്ചയ്ക്ക് ഇരകളാണ്. പ്രധാനമായും ഭക്ഷണത്തിന്റെ സൂക്ഷ്മഘടകങ്ങള്‍ ആയ ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും കുറവാണ് ഇതിനു കാരണം.
എന്നാല്‍ ചിലപ്പോഴൊക്കെ ആമാശയത്തില്‍ രക്തസ്രാവം ഉണ്ടാകത്തക്ക ചില ജനിതക അവസ്ഥകളും രോഗങ്ങളും പിന്നെ വിര, കൃമി മുതലായവയും പരോക്ഷമായി ഇതിനു കാരണമായേക്കാം. സാധാരണ ലാബില്‍ നടത്തുന്ന രക്ത പരിശോധനയിലൂടെ നമുക്കു വിളര്‍ച്ചയുണ്ടോ എന്ന ഉറപ്പിക്കാവുന്നതാണ്. പലപ്പോഴും ആദ്യ ഘട്ടങ്ങളില്‍ മരുന്നുകള്‍ കൂടാതെ തന്നെ ഭക്ഷണക്രമീകരണത്തിലൂടെ ഈ അവസ്ഥയ്ക്ക് പരിഹാരം കാണാവുന്നതാണ്. പലപ്പോഴും ഭക്ഷണത്തോടൊപ്പം സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കാം. എന്നാല്‍, ഇതിനെ പ്രതിരോധിക്കാന്‍ ധാരാളം പച്ചിലക്കറികളും പഴവര്‍ഗങ്ങളും ശീലമാക്കണം. ഈന്തപ്പഴം പോലുള്ള ഫ്രൂട്‌സ്, ബദാം, അണ്ടിപരിപ്പ്, കപ്പലണ്ടി ഇവ ധാരാളമായി ഇരുമ്പുസത്ത് നല്‍കുന്നവയാണ്. കരുപ്പട്ടി ചക്കര, റാഗി ഈ കാര്യത്തില്‍ വളരെ ഉപകാരപ്രദമാണ്. ചീര, മുരിങ്ങയില, പാവയ്ക്കാ, നേന്ത്രപ്പഴം, മാതളം, മാമ്പഴം മുതലായവ ഇരുമ്പുസത്ത് നല്ല തോതില്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ ആണ്.
അടുത്തതായി, അയഡിന്‍ എന്ന മൂലകത്തിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഒരു കൂട്ടം അവസ്ഥകള്‍ കേരളത്തിലെ കുട്ടികളില്‍ അത്രയ്ക്കു ഗൗരവമുള്ള ഒരു വിഷയമാകുന്നില്ല എങ്കിലും അയഡിന്റെ കുറവു കൊണ്ടുള്ള ഗോയ്റ്റര്‍ പലപ്പോഴും ബുദ്ധിവളച്ചയെ ബാധിക്കുന്നതിനാല്‍ ശ്രദ്ധേയമാകുന്നു. കൗമാരത്തിലേക്കുള്ള ലൈംഗിക തലത്തിലെ വളര്‍ച്ചയെ ഇതു സാരമായി ബാധിച്ചേക്കാം. തൊണ്ടയിലുള്ള തൈറോയ്ഡ് ഗ്രന്ഥിയുടെ വളര്‍ച്ചയാണ് പലപ്പോഴും കഉഉ ലേക്ക് ഉള്ള ആദ്യ സൂചകം. പതിവു രക്തപരിശോധനയിലൂടെ ഠ2,ഠ3, ഠ4 എന്നിവയുടെ അളവ് ഇതു സ്ഥിരീകരിക്കാന്‍ സഹായകമാണ്. അയോഡൈസ്ഡ് ഉപ്പിന്റെ ഉപയോഗം തക്കതായ പരിഹാരമാണെങ്കിലും, ധാരാളമായി കടല്‍മത്സ്യങ്ങള്‍ പ്രത്യേകിച്ചും ചെറിയ മീനുകള്‍ ഭക്ഷണത്തിന്റെ ഭാഗം ആകുന്നത് അയോഡിന്‍ മാത്രം വളര്‍ച്ചയെ വളരെ നല്ല രീതിയില്‍ സഹായിക്കുന്ന ധാതുക്കളെയും ലഭ്യമാക്കും.
പലപ്പോഴും ഈ പ്രായത്തിനു വിരുദ്ധമായി കുട്ടികള്‍ക്ക് കൈകാലുകള്‍ വേദന എന്ന അസ്വാസ്ഥ്യവുമായി ഡോക്ടര്‍മാരെ സമീപിക്കുന്ന രക്ഷകര്‍ത്താക്കള്‍ ധാരാളമുണ്ട്. ഇതില്‍ 95% ഭക്ഷണത്തിലെ കാത്സ്യ (ഇഅഘഇകഡങ) ത്തിന്റെ കുറവുമൂലമാണ്. ശരീരത്തിന് അത്യാവശ്യം വേണ്ട വ്യായാമവും കാത്സ്യം നല്ല രീതിയില്‍ ലഭിക്കത്തക്ക ഭക്ഷണവും ഇതിനെ പ്രതിരോധിക്കാന്‍ മതിയാകും. പാല്‍, മുട്ട കക്കയിറച്ചി, ചെറിയ മത്സ്യങ്ങള്‍, സോയ, റാഗി മുതലായവ സാമാന്യം കാത്സ്യത്തിന്റെ ആവശ്യം നിറവേറാന്‍ മതിയായവ ആണ്. പഴവര്‍ഗങ്ങളില്‍ പേരക്ക, മാതളം, ആത്തക്ക എന്നിവ വളരെ സമ്പുഷ്ടമായവയാണ്.
ഇതോടുകൂടി പറയേണ്ട ഒരു വിഷയം എഘഡഞഛടകട ആണ്. പലപ്പോഴും നാം ഉപയോഗിക്കുന്ന ജലസ്രോതസുകള്‍ ഫഌറിന്‍ എന്ന ധാതുവിന്റെ ആധിക്യം മൂലം ഈ അവസ്ഥയിലേക്ക് നയിക്കാറുണ്ട്. ഇവിടെ എല്ലുകളും പല്ലുകളുമാണ് ഇരകള്‍. പല്ലുകളുടെ മഞ്ഞളിപ്പ്, പാടുകള്‍ പിന്നെ പലപ്പോഴും എല്ലുകളുടെ വളവ് എന്നിവ കണ്ടേക്കാം. ഇതു സാരമായി കരുതി ജലസ്രോതസില്‍ മാറ്റം വരുത്തേണ്ടതാണ്.
ശാരീരികമായ വളര്‍ച്ചയ്ക്ക് പുറമെ ഈ വളര്‍ച്ചയ്ക്ക് ഒരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം പോഷകഘടകങ്ങളാണ് ജീവകങ്ങള്‍. ആദ്യ നോട്ടത്തില്‍ തന്നെ ഒരു കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കാക്കപ്പെടുന്നത് അതിന്റെ രൂപത്തില്‍ ആണ്. ത്വക്ക്, നഖം, മൂടി മുതലായവ ആണ് ഇതിന്റെ സൂചകങ്ങള്‍. ഇവയുടെ സംരക്ഷണച്ചുമതല വഹിക്കുന്നത് ജീവകങ്ങള്‍ ആണ്. പലപ്പോഴും കുട്ടികളുടെ മോണയും ചുണ്ടുമൊക്കെ ആരോഗ്യക്കുറവിനെ സൂചിപ്പിക്കാറുണ്ട്. ചുണ്ടിന്റെ അഗ്രങ്ങള്‍ മുറിയുക, വായ്പ്പുണ്ണ്, മോണയില്‍ നിന്നും രക്തം വരുക എന്നെല്ലാം ജീവകങ്ങളുടെ കുറവിനെ സൂചിപ്പിക്കുന്നു
അടുത്ത വിഭാഗം ജീവകങ്ങള്‍ എണ്ണ അല്ലെങ്കില്‍ കൊഴുപ്പില്‍ അലിയുന്നവയാണ്, അതിനാല്‍ അവ ശരീരത്തിലെ പല അവയവങ്ങളിലും നിക്ഷേപിക്കപ്പെടാം അതുകൊണ്ടു തന്നെ ഇവയെ ഒരു നിശ്ചിത അളവില്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ചുരുക്കം ചില സാഹചര്യങ്ങളില്‍ ദൂഷ്യഫലം കണ്ടേക്കാം. പച്ചിലകള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണ്. ഢകഠ ആ12 മാത്രമേ ഏകദേശം പൂര്‍ണമായും മാംസ്യാഹാരത്തില്‍ നിന്നും ലഭിക്കുന്നത്. പിന്നെ പാല്‍, തൈര്, പാല്‍ക്കട്ടി എന്നിവ ആ12 ജീവകത്തിന്റെ സസ്യഭുക്കുകള്‍ക്കുള്ള നല്ല സ്രോതസാണ്.
ഒരു സമീകൃതാഹാരത്തില്‍ ഊര്‍ജത്തിനായി അന്നജം (അരി, ഗോതമ്പ്, ചോളം, പഞ്ഞപ്പുല്ല്, തിന തുടങ്ങിയവ) വളര്‍ച്ചക്കായി മാംസ്യം (പയറുവര്‍ഗങ്ങള്‍, മുട്ട, മാംസം, മത്സ്യം) പരിരക്ഷണത്തിനായി ജീവകങ്ങളും, ധാതുക്കളും (പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, െ്രെഡഡ് ഫ്രൂട്‌സ്, നട്‌സ്) കുറച്ച് എണ്ണയും കൊഴുപ്പും കൂടെ ധാരാളം ശുദ്ധ ജലവും ശരിയായ രീതിയില്‍ സമയനിഷ്ടയോടു കൂടി ചേര്‍ന്നിരിക്കുന്നു.
എപ്പോഴാണ് പോഷണക്കുറവില്‍ ഭക്ഷണത്തിനുപരി മരുന്നുകളുടെ ആവശ്യകത വന്നുചേരുന്നത്. പലപ്പോഴും സമീകൃതമായ ആഹാരം കഴിച്ചിട്ടും കുട്ടികളിലെ പ്രതിരോധ ഘടങ്ങളുടെ അഭാവത്തില്‍ അല്ലെങ്കില്‍ ചില ജനിതക കാരണങ്ങള്‍ മൂലം കുട്ടിയുടെ വളര്‍ച്ച പര്യാപ്തമല്ലാതെ വരാറുണ്ട്. ചിലപ്പോഴൊക്കെ വിശപ്പില്ലായ്മ ദഹനപ്രക്രിയയിലെ അപാകതകള്‍, ചില ഭക്ഷണങ്ങളോടുള്ള അകാരണമായ വെറുപ്പ്, ഒരു കൂട്ടം അലര്‍ജികള്‍, ഒരു വിഭാഗം അനാരോഗ്യകരമായ ഭക്ഷണാസക്തികള്‍, മലബന്ധം മുതലായവ പ്രത്യക്ഷമായോ പരോക്ഷമായോ കുട്ടിയുടെ ആരോഗ്യത്തെയും വളര്‍ച്ചയെയും ബാധിച്ചു തുടങ്ങിയേക്കാം. ഒരേ പോഷകാംശങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്ന എല്ലാ കുട്ടികളും ഒരേ രീതിയില്‍ വളരണം എന്നില്ല. ഈ അവസ്ഥയിലാണ് നാം ഹോമിയോ മരുന്നുകളെയും ചികിത്സയെയും അവലംബിക്കേണ്ടത്. ഒരു കുട്ടിയുടെ ശാരീരികവും മാനസികവുമായ ഘടകങ്ങള്‍ കണക്കിലെടുത്ത് മതിയായ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം പാര്‍ശ്വ ഫലരഹിതമായ ഒരു ഹൃസ്വകാല ഹോമിയോ ചികിത്സയിലൂടെ മിക്കപ്പോഴും ഇവയ്ക്കു പരിഹാരം കണ്ടെത്താനാകും.