Begin typing your search...

അമിതഭ​ക്ഷ​ണം ആരോഗ്യത്തിനു ഹാനികരം

അമിതഭ​ക്ഷ​ണം ആരോഗ്യത്തിനു ഹാനികരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​മി​ത​മാ​യ ഭ​ക്ഷ​ണം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കും. ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ നാം ​ശീ​ലി​ക്ക​ണം. മു​തി​ർ​ന്ന​വ​ർ കു​ട്ടി​ക​ളെ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി ശീ​ലി​പ്പി​ക്കു​ക​യും വേ​ണം. അ​ല്ലെ​ങ്കി​ൽ അ​തു മു​തി​ർ​ന്ന​വ​രെ​യും കു​ട്ടി​ക​ളെ​യും ഒ​രു പോ​ലെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ കൊ​ണ്ടെ​ത്തി​ക്കും. ന​ല്ല ആ​ഹാ​രം എ​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും അ​വ​കാ​ശ​വും ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണ്.

ശ​രി​യാ​യ​തോ​തി​ൽ അ​ന്ന​ജ​വും മാം​സ്യ​വും കൊ​ഴു​പ്പും വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.

അ​ന്ന​ജം ...50-60 ശ​ത​മാ​നം

മാം​സ്യം ...20 ശ​ത​മാ​നം

കൊ​ഴു​പ്പ് ....20-30 ശ​ത​മാ​നം.

അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ് ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത്. ധാ​ന്യം, കി​ഴ​ങ്ങ്, പ​ഴ​ങ്ങ​ൾ പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യി​ൽ അ​ന്ന​ജം ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​രി, ഗോ​ത​ന്പ്, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പ​രി​മി​ത​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്കു​ക. നാ​രു​ക​ള​ട​ങ്ങി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​ഹാ​ര​ത്തി​ൽ ധാ​രാ​ളം ഉ​ൾ​പ്പെ​ടു​ത്ത​ണം.

മാം​സ്യം പേ​ശി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കു സ​ഹാ​യി​ക്കു​ന്നു. മു​ട്ട​യു​ടെ വെ​ള്ള, മ​ത്സ്യം, മാം​സം, പാ​ൽ, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ൽ മാം​സ്യം ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. കൊ​ഴു​പ്പ് മ​തി​യാ​യ അ​ള​വി​ൽ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. ന​ല്ല കൊ​ഴു​പ്പും (അ​പൂ​രി​തം) ചീ​ത്ത കൊ​ഴു​പ്പും (പൂ​രി​തം) ഉ​ണ്ട് . ന​ട്സ്, ക​പ്പ​ല​ണ്ടി, മ​ത്സ്യം എ​ന്നി​വ​യി​ൽ ന​ല്ല കൊ​ഴു​പ്പ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ ധാ​രാ​ളം ക​ഴി​ക്കു​ക. ചു​വ​ന്ന മാം​സം ഒ​ഴി​വാ​ക്കു​ക (മ​ട്ട​ണ്‍, ബീ​ഫ്). പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വി​റ്റാ​മി​നു​ക​ളു​ടെ​യും ധാ​തു​ക്ക​ളു​ടെ​യും ക​ല​വ​റ​യാ​ണ്. ഇ​തെ​ല്ലാം ധാ​രാ​ള​മാ​യി ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.

ഇവ ശ്രദ്ധിക്കൂ

സ​മീ​കൃ​ത ആ​ഹാ​രം ക​ഴി​ക്കാ​ൻ ശീ​ലി​ക്കു​ക. ഉ​പ്പ്, പ​ഞ്ച​സാ​ര, കൊ​ഴു​പ്പ് എ​ന്നി​വ തീ​ർ​ത്തും പ​രി​മി​ത​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്കു​ക. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. അ​ന്ന​ജ​വും കൊ​ഴു​പ്പും കു​റ​യ്ക്ക​ണം. ദി​വ​സ​വും വ്യാ​യാ​മം ചെ​യ്യു​ക. അ​ര​കെ​ട്ടി​ന്‍റെ വ​ണ്ണം കൂ​ടാ​തെ നോ​ക്കു​ക. ഉ​ദ​ര ചു​റ്റ​ള​വ് മു​തി​ർ​ന്ന ആ​ണു​ങ്ങ​ൾ​ക്ക് 90 സെ.​മീ. താ​ഴ​യും പെ​ണ്ണു​ങ്ങ​ൾ​ക്ക് 80 സെ.​മീ. താ​ഴ​യും ആ​യി​രി​ക്കു​ന്ന​ത് ഉ​ചി​തം.

സു​ര​ക്ഷി​ത ഭ​ക്ഷ​ണം

വീ​ട്ടി​ൽ പാ​കം ചെ​യ്ത ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ മാ​ത്രം ക​ഴി​ക്കു​ക. ത​ദ്ദേ​ശീ​യ​വും അ​ത​ത് സീ​സ​ണി​ൽ ല​ഭ്യ​വു​മാ​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. രാ​സ​വ​സ്തു​ക്ക​ളും മാ​ലി​ന്യ​വും അ​ട​ങ്ങി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ തീ​ർ​ത്തും ഒ​ഴി​വാ​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. പ​ഴ​കി​യ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്ക​രു​ത്. വ​ന​സ്പ​തി​യും ഒ​രി​ക്ക​ൽ പാ​ച​ക​ത്തി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ച്ച എ​ണ്ണ​യും ഉ​പ​യോ​ഗി​ക്കാ​തി​രി​ക്ക​രു​ത്. വൃ​ത്തി​ഹീ​ന​മാ​യ സ്ഥ​ല​ത്തു നി​ന്ന് ആ​ഹാ​രം ക​ഴി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

WEB DESK
Next Story
Share it