Begin typing your search...

ഓറഞ്ചിന്റെ തൊലിയിലും ഉണ്ട് കണ്ണഞ്ചിപ്പിക്കുന്ന ഗുണങ്ങൾ !!!

ഓറഞ്ചിന്റെ തൊലിയിലും ഉണ്ട് കണ്ണഞ്ചിപ്പിക്കുന്ന ഗുണങ്ങൾ !!!
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഓറഞ്ച്, അതിന്റെ രുചി കാരണം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഫലപ്രദമായ ഭക്ഷണങ്ങളിലൊന്നാണ് ഇത്. വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.

ചര്‍മ്മത്തിന്റെ വിവിധ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഓറഞ്ച്‌ തൊലി സഹായിക്കും. ചര്‍മ്മത്തിന്‌ ഗുണകരമാകുന്ന നിരവധി ഘടകങ്ങള്‍ ഓറഞ്ച്‌ തൊലിയില്‍ അടങ്ങിയിട്ടുണ്ട്‌. തിളങ്ങുന്ന ചര്‍മ്മം നേടാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗമാണിത്‌. ഓറഞ്ച്‌ തൊലി ഉപയോഗിച്ച്‌ നിങ്ങള്‍ക്ക്‌ സ്വന്തമായി മുഖലേപനം തയ്യാറാക്കാം. പതിവായി ഈ മുഖലേപനം ഉപയോഗിക്കുന്നതിലൂടെ കറുത്ത പാടുകള്‍, ചര്‍മ്മത്തിന്റെ നിറം മാറ്റം (പിഗ്മന്റേഷന്‍), ബ്ലാക്‌ഹെഡ്സ്, തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ച് ചര്‍മ്മത്തിന്‌ സ്വാഭാവിക തിളക്കം നല്‍കും.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മിക്കവാറും എല്ലാ ചര്‍മ്മ സംരക്ഷണ ഉത്‌പന്നങ്ങളിലും ഓറഞ്ച്‌ ഒരു പ്രധാന ചേരുവ ആയിരിക്കും. വീട്ടില്‍ ഉണ്ടാക്കുന്ന ഓറഞ്ച്‌ തൊലി ഫെയ്‌സ്‌ മാസ്‌കും നിങ്ങളുടെ ചര്‍മ്മത്തിന്‌ ആവശ്യമായ വിറ്റാമിന്‍ സി നല്‍കും. ഇത്‌ മാലിന്യങ്ങള്‍ നീക്കം ചെയ്‌ത്‌ ചര്‍മ്മത്തെ ശുദ്ധമാക്കാനും ചര്‍മ്മത്തിന്‌ സ്വാഭാവിക തിളക്കം നല്‍കാനും സഹായിക്കും. ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള ഗുണങ്ങള്‍ കൂടി ഇതിന്‌ ഉള്ളതിനാല്‍ മുഖക്കുരു വരാതിരിക്കാനും സഹായിക്കും



ഓറഞ്ച് തൊലിയുടെ ഗുണങ്ങള്‍

* ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു

* വരണ്ട, ചൊറിച്ചിലുള്ള ചര്‍മ്മത്തെ സുഖപ്പെടുത്തുന്നു

* നിര്‍ജ്ജലീകരണം സംഭവിച്ച ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു

* ചര്‍മ്മത്തിലെ ഈര്‍പ്പം തിരികെ കൊണ്ടുവരുന്നു

* ചര്‍മ്മകോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം തടയുന്നു.

* യുവത്വവും തിളങ്ങുന്നതുമായ ചര്‍മ്മം നല്‍കുന്നു

* ജീര്‍ണിച്ച കോശങ്ങളെ പുതുക്കാന്‍ സഹായിക്കുന്നു

* ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്നു

* ടാന്‍ നീക്കം ചെയ്യുന്നു

* ആന്റി-ഏജിംഗ് പ്രോപ്പര്‍ട്ടികള്‍ ആരോഗ്യകരമായ ചര്‍മ്മം സമ്മാനിക്കുന്നു

ഓറഞ്ച് തൊലി ഉണക്കി പൊടിച്ച്...


സൗന്ദര്യ സംരക്ഷണത്തിനായി ഓറഞ്ചിന്റെ തൊലി എങ്ങനെ ഉപയോഗിക്കാം? ഏറ്റവും മികച്ച മാർഗ്ഗം ഇത് നന്നായി ഉണക്കിയെടുത്ത് പൊടിച്ച് ഉപയോഗിക്കുക എന്നതാണ്. ഓറഞ്ചിന്റെ തൊലി വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കുക. ഇത് പൂർണമായും ഉണങ്ങി കഴിഞ്ഞാൽ ഒരു മിക്സറിലിട്ട് പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ഓറഞ്ച് തൊലികൾ അടച്ചുറപ്പുള്ള പാത്രത്തിൽ ആറുമാസം വരെ കേടുപാടൊന്നും കൂടാതെ സൂക്ഷിക്കാം.




തൈര്, ഓറഞ്ച് തൊലി ഫെയ്സ് പായ്ക്ക്

മുഖത്തിന് കൂടുതൽ ഉന്മേഷവും തിളക്കവുമൊക്കെ ലഭിക്കാൻ ഈ ഫെയ്സ് പായ്ക്ക് പരീക്ഷിക്കുക. ഇത് തയ്യാറാക്കാനായി, ഒരു പാത്രത്തിൽ 1 ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും 2 ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. മുഖത്ത് പുരട്ടി 20 മിനിറ്റ് കാത്തിരുന്നതിനു ശേഷം കഴുകുക. ശേഷം ചർമ്മത്തിന് യോജിച്ച ഒരു മോയിസ്ചറൈസർ പുരട്ടാം.

നിറം മെച്ചപ്പെടുത്താൻ ഓറഞ്ച് തൊലി, ഗ്രീൻ ക്ലേ മാസ്ക്

ഇത് തയ്യാറാക്കാനായി ഒരു ഇടത്തരം ഓറഞ്ചടുത്ത് അതിൻ്റെ നീര് പിഴിഞ്ഞെടുക്കണം. ഇതിനോടൊപ്പം ഉണക്കി പൊടിച്ചെടുത്ത ഓറഞ്ച് തൊലി കൂടി നന്നായി യോജിപ്പിച്ച ശേഷം പേസ്റ്റ് തയ്യാറാക്കുക. ഒരു സ്പൂൺ ഗ്രീൻ ക്ലേ ഇതോടൊപ്പം നന്നായി കൂട്ടി യോജിപ്പിക്കാം. ഈ മിക്സിനൊപ്പം കുറച്ച് പാൽപ്പൊടി കൂടി ചേർത്താൽ ഗുണങ്ങൾ ഇരട്ടിയാകും. എല്ലാം ചേരുവകളും നന്നായി മിക്സ് ചെയ്ത് പേസ്റ്റ് തയ്യാറാക്കി നിങ്ങളുടെ മുഖത്ത് തേച്ചു പിടിപ്പിച്ച ശേഷം 20 മിനിറ്റ് ഇത് മുഖത്ത് സൂക്ഷിക്കേണ്ടതുണ്ട്, തുടർന്ന് ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക.




മുഖക്കുരു അകറ്റാൻ ഓട്സ്, ഓറഞ്ച് ഫെയ്സ് മാസ്ക്

ഇത് ചർമ്മത്തിലെ അധിക എണ്ണയിൽ നിന്നും അഴുക്കിൽ നിന്നുമെല്ലാം സംരക്ഷണം നൽകുന്നു. ഇത് തയ്യാറാക്കാനായി 2 ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, 1 ടീസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ, എന്നിവയെല്ലാം ഒരു പാത്രത്തിൽ എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത്ഇ മുഖത്ത് പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്യണം. കഴുകാനായി തണുത്ത വെള്ളത്തിൽ ഉപയോഗിക്കാം. ശേഷം മുഖം നന്നായി ഉണക്കിയെടുക്കാം.

തിളക്കത്തിന് ഓറഞ്ച് തൊലി, വാൽനട്ട്, ചന്ദന പേസ്റ്റ്

ഇത് ഒരു മികച്ച സ്‌ക്രബ് കൂടിയാണ്. ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യാനായി ഇത് പരീക്ഷിക്കാം. ഈ ഫേസ് മാസ്ക് ചെയ്തു തൽക്ഷണം തന്നെ തിളക്കമുള്ള ചർമ്മം നിങ്ങൾക്ക് നേടിയെടുക്കാനാവും. ഒരു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, 1 ടീസ്പൂൺ ചന്ദനം, ഒരു ടീസ്പൂൺ വാൽനട്ട് പൊടിച്ചത് എന്നിവ കൂട്ടിക്കലർത്തി ഒരു നല്ല പേസ്റ്റ് തയ്യാറാക്കുക. 2 മുതൽ 3 തുള്ളി നാരങ്ങ നീരും 2 ടീസ്പൂൺ റോസ് വാട്ടറും ഇതിനോടൊപ്പം ചേർക്കുക. ഇത് മുഖത്ത് പുരട്ടി 5 മിനിറ്റ് നന്നായി സ്‌ക്രബ് ചെയ്യാം. ശേഷം കഴുകിക്കളയാം

ഓറഞ്ച് ആയുർവേദിക്ക് ഫെയ്സ് പായ്ക്ക്

ഈ പായ്ക്ക് തയ്യാറാക്കാൻ ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലി അല്ല ഉപയോഗിക്കേണ്ടത്. സാധാരണ ഓറഞ്ച് തൊലികളാണ് ഇതിന് ഉത്തമം. തൊലികൾ ഒരു മിക്സറിൽ ചേർത്ത് ഇതിനോടൊപ്പം റോസ് വാട്ടറും ചേർത്ത് നന്നായി അരച്ചെടുത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഇതിലേക്ക് അരിപ്പൊടി ചേർത്ത് മുഖത്ത് പുരട്ടി ചെറുതായി മസാജ് ചെയ്യാം. 20 മിനിറ്റ് കാത്തിരുന്ന ശേഷം ഇളംചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം. ഈ വിദ്യ പതിവായി ശീലമാക്കുകയാണെങ്കിൽ ചർമ്മത്തിന് അതിശയകരമായ തിളക്കം ലഭ്യമാകും.




ഓറഞ്ച് തൊലിയും പഞ്ചസാര സ്‌ക്രബ്ബും

2 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി 1 ടീസ്പൂണ്‍ പഞ്ചസാര, വെളിച്ചെണ്ണ, തേന്‍ എന്നിവയുമായി കലര്‍ത്തുക. സ്‌ക്രബ് നന്നായി മിക്സ് ചെയ്ത് ശരീരത്തിലുടനീളം പുരട്ടുക. ശേഷിക്കുന്ന മിശ്രിതം ഒരു കണ്ടെയ്‌നറില്‍ സൂക്ഷിക്കുക, മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ എക്‌സ്‌ഫോളിയേറ്റ് ചെയ്യുക.

അടുത്ത തവണ നിങ്ങൾ ഓറഞ്ച് കഴിച്ചു കഴിഞ്ഞ ശേഷം അതിൻറെ തൊലികൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നതിനു മുൻപായി ഇത് നൽകുന്ന സൗന്ദര്യ ഗുണങ്ങളെപ്പറ്റി ഓർമ്മിക്കുക

anunanda
Next Story
Share it