Begin typing your search...

ഇനി മിന്നിത്തിളങ്ങും കുമരകം

ഇനി മിന്നിത്തിളങ്ങും കുമരകം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിന്റെ നതര്‍ലാന്‍ഡ്‌സ് എന്നറിയപ്പെടുന്ന കുമരകം ഇനി മിന്നിത്തിളങ്ങും! വിനോദസഞ്ചാര മേഖലയില്‍ നേട്ടമാകുന്ന സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ കുമരകത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുമരകത്തിന് വലിയ നേട്ടമാകും പദ്ധതി. പ്രാദേശിക സഞ്ചാരികള്‍ മാത്രമല്ല, വിദേശ സഞ്ചാരികള്‍ക്കും കുമരകം പ്രിയപ്പെട്ട സ്ഥലമാണ്. ബോട്ട് യാത്രകളും പക്ഷിസങ്കേതവും, വയലുകളും നാടന്‍ ഭക്ഷണശാലകളുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മികച്ച ആയുര്‍വേദ ചികിത്സ ലഭിക്കുന്ന സ്ഥാപനങ്ങളും കുമരകത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

കോട്ടയം ജില്ലയില്‍ വേമ്പനാട്ട് കായലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന കുമരകം എന്ന ഗ്രാമം വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ ലോകപ്രശസ്തമാണ്. കണ്ടല്‍ക്കാടുകള്‍ നിറയെയുള്ള സ്ഥലം കൂടിയാണ് കുമരകം. കായല്‍ നികത്തിയുണ്ടാക്കിയ സംസ്ഥാനത്തെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് കുമരകത്തിന് കേരളത്തിന്റെ നതര്‍ലാന്‍ഡ്‌സ് എന്ന പേരു വരാന്‍ കാരണം.

വിവിധയിനം സസ്യങ്ങളും ജീവജാലങ്ങളും കുമരകത്തുണ്ട്. കുമരകത്തെ പക്ഷിസങ്കേതത്തില്‍ ധാരാളം ദേശാടനപ്പക്ഷികള്‍ എത്താറുണ്ട്. പതിന്നാല് ഏക്കര്‍ സ്ഥലത്താണ് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. കുമരകത്തോടു ചേര്‍ന്നുകിടക്കുന്ന പാതിരാമണലും സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട ഇടമാണ്. കുമരകത്ത് എത്തുന്നവര്‍ പാതിരാമണലും സന്ദര്‍ശിക്കാതെ മടങ്ങാറില്ല.

സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ രാജ്യത്തെ 36 ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഐകോണിക് ടൂറിസം ഡെസ്റ്റിനേഷനായും നേരത്തെ കുമരകം പ്രഖ്യാപിപ്പെട്ടിട്ടുണ്ട്. 1151 കോടി രൂപയാണ് സ്വദേശ് ദര്‍ശന്‍ പദ്ധതിക്കു ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ പ്രത്യേകിച്ച് കുമരകത്തിന്റെ സാംസ്‌കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും കായലോരവും പുഴകളും ചേര്‍ന്ന വലിയ ടൂറിസം സാധ്യതകള്‍ പൂര്‍ണമായും വിനിയോഗിക്കുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാകുക.

Elizabeth
Next Story
Share it