ഈസിയായി ഇനി ഇന്റർവ്യൂ അഭിമുഖീകരിക്കാം
ഇന്റർവ്യൂവിൽ ചിലർക്കു ശോഭിക്കാൻ കഴിഞ്ഞെന്നുവരില്ല. അഭിമുഖപരീക്ഷയിലെ മോശം പ്രകടനം കൊണ്ടു മാത്രം ജോലി നഷ്ടപ്പെടുന്നവർ ധാരാളമാണ്. പുതുവർഷത്തിൽ അഭിമുഖപരീക്ഷയിൽ മികച്ചവിജയം നേടാൻ എടുക്കൂ ചില തയാറെടുപ്പുകൾ. തയാറെടുപ്പ്, പരിശീലനം, അവതരണം ഈ മൂന്നു ഘടകങ്ങളാണ് ഇന്റര്‍വ്യൂവില്‍ വിജയിക്കാനുള്ള രഹസ്യമെന്ന് ആദ്യമേ അറിയുക.
ഉദ്യോഗാർഥിയുടെ കഴിവുകള്‍ വിലയിരുത്താനും ജോലിയില്‍ എത്രത്തോളം ശോഭിക്കാനാകുമെന്നു മനസിലാക്കാനുമാണ് ഇന്റർവ്യൂ നടത്തുന്നത്. സ്വന്തം കഴിവുകള്‍ ഉയര്‍ത്തിക്കാണിക്കാനും കുറവുകള്‍ മറച്ചുവയ്ക്കാനം സാധിക്കുന്നവർക്ക് ഇന്റർവ്യൂ ഈസിയായി കടന്നുകൂടാം. ആദ്യ മിനിറ്റുകളാണ് ഏറ്റവും നിര്‍ണായകമായത്. എന്തിനൊക്കെ ഉത്തരം നല്‍കുന്നുവെന്നതിനെക്കാള്‍ എങ്ങനെ ഉത്തരം നല്കുന്നുവെന്നതാണ് വിലയിരുത്തപ്പെടുക എന്നത് പലപ്പോഴും ഉദ്യോഗാര്‍ഥികള്‍ മറന്നുപോകുന്നു. ഏറെ കഴിവുകളുണ്ടാകുന്നതിലല്ല, കഴിവുകള്‍ അവസരോചിതം പ്രകടിപ്പിക്കാന്‍ കഴിയുകയെന്നതാണ് ഇവിടത്തെ മിടുക്ക്.
അഭിമുഖങ്ങള്‍ക്ക് തയാറാകുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ചോദിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ മനസിലാക്കുക എന്നുള്ളതാണ്. പ്രസ്തുത തൊഴില്‍മേഖല, സ്ഥാപനം സംബന്ധിച്ച വിവരങ്ങള്‍ പഠിക്കുന്നതു ഗുണകരമാണ്. മാത്രമല്ല, ഇന്റര്‍വ്യൂ സമയത്ത് സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉത്തരങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതും ഉചിതമാണ്. സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് പരമാവധി വിവരങ്ങള്‍ നേടണം.
ആദ്യകാഴ്ചയില്‍ത്തന്നെ ഒരാള്‍ വിലയിരുത്തപ്പെടും. നിങ്ങള്‍ എന്തു വസ്ത്രം ധരിക്കുന്നു, എങ്ങനെ നടക്കുന്നു, എങ്ങനെ പെരുമാറുന്നു, സംസാരിക്കുന്നു എന്നതിലെല്ലാം നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിക്കും. വസ്ത്രധാരണരീതി വളരെ പ്രധാനപ്പെട്ട ഘടകമാണ്. മാന്യമായ വേഷം തെരഞ്ഞെടുക്കുക, ഇണങ്ങുന്നതും. ഏതുതരം ജോലിയാണെന്നതും വസ്ത്രം തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകഘടകമാണ്. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലും ചമയങ്ങളിലും പരമാവധി മാന്യത പുലര്‍ത്താന്‍ ശ്രമിക്കുക, കഴിയുന്നത്ര ലളിതമാക്കുക. വൃത്തി അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഘടകമാണല്ലോ. ഷേവ് ചെയ്യാത്ത മുഖവും അശ്രദ്ധമായി നീട്ടിവളര്‍ത്തിയ അഴുക്കു നിറഞ്ഞ നഖങ്ങളും ഒരിക്കലും നല്ല മതിപ്പ് ഉണ്ടാക്കില്ല. റെസ്യൂമേയുടെ പകര്‍പ്പുകള്‍ സഹിതം അടുക്കോടെ ഒരു പോര്‍ട്ട്ഫോളിയോ തയാറാക്കുക. പേപ്പറും പേനയും കൈയില്‍ കരുതുക. റെസ്യൂമേയുടെ ഒന്നിലേറെ പകര്‍പ്പുകള്‍ കൈയില്‍ കരുതുന്നത് നല്ലതാണ്.
ഇന്റർവ്യൂ സമയത്തിനു മുന്‍പുതന്നെ എത്താൻ ശ്രമിക്കുക. ഇന്റര്‍വ്യൂവിനത്തെുമ്പോള്‍ മനസ് ശാന്തമാക്കുക. ഇന്റര്‍വ്യൂവിന് പ്രവേശിക്കുമ്പോള്‍ ചോദ്യകര്‍ത്താക്കളെ ആത്മവിശ്വാസത്തോടെ അഭിവാദ്യം ചെയ്യാന്‍ ശ്രമിക്കുക. ഹസ്തദാനം ചെയ്യുക. ബോര്‍ഡില്‍ വനിതകളുണ്ടെങ്കില്‍ അവരെ ആദ്യം അഭിവാദ്യം ചെയ്യുക. എല്ലായ്പോഴും മുഖത്ത് ഒരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കുക. ചോദ്യങ്ങള്‍ പൂര്‍ണമായി ശ്രദ്ധിച്ചശേഷം സമാധാനപൂര്‍വം ഉത്തരം നല്‍കുക. ചാടിക്കയറി ഉത്തരം നല്കാന് ശ്രമിച്ച് തെറ്റിപ്പോകാനോ ചോദ്യം മറന്നുപോകാനോ ഇടയാക്കരുത്. ഉത്തരങ്ങള്‍ കൃത്യവും വ്യക്തവുമായിരിക്കാന്‍ ശ്രദ്ധിക്കുക. വലിച്ചുനീട്ടാതിരിക്കുക. ഉത്തരങ്ങളിലൂടെ നിങ്ങളുടെ അറിവ്, പ്രവൃത്തിപരിചയം, കഴിവുകള്‍ എന്നിവയെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാകണം. എന്തുകൊണ്ട് നിങ്ങളെ തെരഞ്ഞെടുക്കണമെന്നതിനുള്ള ഉത്തരമായിരിക്കണം നിങ്ങളുടെ മറുപടികള്‍. എന്തുകൊണ്ടാണ് നിങ്ങള്‍ ഈ കമ്പനിയെയും ജോലിയെയും ഇഷ്ടപ്പെടുന്നതെന്നതിനെക്കുറിച്ച് സംസാരിക്കാന്‍ അവസരമുണ്ടാക്കുക.ട
സംസാരിക്കുന്നതിനിടെ കൈകള്‍ കെട്ടുകയോ നിലത്തു നോക്കി സംസാരിക്കുകയോ ചെയ്യരുത്. നിവര്‍ന്നിരുന്ന് സംസാരിക്കുക. സംസാരിക്കുമ്പോള്‍ ചോദ്യം ചോദിച്ചയാളിനെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുക. ചോദ്യകര്‍ത്താവുമായി കണ്ണില്‍നോക്കി സംസാരിക്കുക. അത് ആത്മവിശ്വാസത്തിന്റെ ലക്ഷണമാണ്. സംസാരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെയുള്ള ഹസ്തചലനങ്ങള്‍ നല്ലതാണ്. അത് നിങ്ങള്‍ക്ക് ഉത്തരം കൃത്യമായി അറിയം എന്നതിന്റെ സൂചനയായി അവര്‍ കരുതും. അനങ്ങാതിരുന്ന് ഉത്തരം പറയുകയല്ല വേണ്ടത്. അപ്രതീക്ഷിതമായ ചോദ്യങ്ങള്‍ പ്രതീക്ഷിക്കുക. അത്തരം ചോദ്യങ്ങള്‍ക്കുമുന്നിലും പതറാതെ പിടിച്ചുനില്ക്കാന് കഴിയുകയെന്നതാണ് മിടുക്ക്.
ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങുന്നതും ആത്മവിശ്വാസത്തോടെയായിരിക്കണം. ഇന്റര്‍വ്യൂ നിരാശപ്പെടുത്തിയെങ്കില്‍പ്പോലും പുറത്തിറങ്ങുമ്പോള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. കസേര ശബ്ദത്തോടെ തള്ളിനീക്കരുത്. ഇറങ്ങുന്നതിനു മുമ്പ് അവരോട് നന്ദി പറയുക. ഓരോരുത്തരെയും പേരെടുത്ത് പറഞ്ഞ് നന്ദി പറയാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നല്ലത്. മുറിയില്‍നിന്നിറങ്ങുമ്പോള്‍ തിരിച്ചു വിളിക്കാത്തപക്ഷം തിരിഞ്ഞുനോക്കരുത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇന്റർവ്യൂവിൽ നിങ്ങൾക്കു വിജയിക്കാനും പുതുവർഷം ജോലിയിൽ പ്രവേശിക്കാനുമാകും.