Begin typing your search...

ശൈത്യകാലത്ത് തലച്ചോറും തലയോട്ടിയും ചുരുക്കുന്ന ജീവി; കൗതുകമാണ് ‘ഷ്രൂ’

ശൈത്യകാലത്ത് തലച്ചോറും തലയോട്ടിയും ചുരുക്കുന്ന ജീവി; കൗതുകമാണ് ‘ഷ്രൂ’
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശൈത്യകാലത്ത് തലച്ചോറും തലയോട്ടിയും ചുരുക്കുന്ന ജീവി. ജീവിലോകത്തെ കൗതുകമാണ് ഷ്രൂ. വടക്കൻ യൂറോപ്പിൽ സാധാരണയായി കാണപ്പെടുന്ന ഈ ജീവികളെ യൂറേഷ്യൻ ഷ്രൂ എന്നും വിളിക്കാറുണ്ട്. ആറ് മുതൽ എട്ട് സെ.മീ വരെ നീളവുമുള്ള ചെറു സസ്തനിയാണിത്. തലച്ചോറും തലയോട്ടിയും ചുരുക്കാൻ കഴിയുന്ന ഈ ജീവികളുടെ കഴിവനെ 'ഡെഹ്നൽസ് പ്രതിഭാസം' എന്നാണറിയപ്പെടുന്നത്. ആഗസ്റ്റ് ഡെഹ്നൽ എന്ന പോളിഷ് ജന്തുശാസ്ത്രജ്ഞന്റെ പേരിൽ നിന്നാണ് ഈ പ്രതിഭാസത്തിന് ഈ പേര് ലഭിച്ചത്.

കഠിനമായ ശൈത്യത്തിൽ ജീവിക്കുന്ന സസ്തനികൾ ശരീരത്തിൽ ഊർജപയോഗം അമിതമാകുന്ന സാഹചര്യത്തിലും ഭക്ഷണക്കുറവ് വരുന്ന സമയത്തും ഈ പ്രതിഭാസം കാണിക്കാറുള്ളത്. 5-12 ഗ്രാം വരെ ഷ്രൂവിന്റെ തലച്ചോർ ചുരുങ്ങുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതായത് ഇവയുടെ ശരീരഭാരം 18% വരെ കുറയുന്നു. അടുത്ത വസന്തകാലത്ത് തലച്ചോറിലെ കലകൾ വീണ്ടും വളരുമെന്നതാണ് രസകരമായ കാര്യം. അമേരിക്ക, ജർമനി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.


WEB DESK
Next Story
Share it