Begin typing your search...

ഹെപ്പാറ്റൈറ്റിസ് നിസാരമല്ല...; മുൻകരുതലുകൾ സ്വീകരിക്കൂ...

ഹെപ്പാറ്റൈറ്റിസ് നിസാരമല്ല...; മുൻകരുതലുകൾ സ്വീകരിക്കൂ...
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങൾ മാരകമായേക്കാം. ഇതിനെ ചെറുക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കാം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക. ശരിയായി കൈ കഴുകുക. ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക.

മലമൂത്ര വിസർജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. മലമൂത്ര വിസർജനം കക്കൂസിൽ മാത്രം നിർവഹിക്കുക. പാചകത്തൊഴിലാളികൾ, ഹോട്ടലുകൾ, തട്ടുകടകൾ, എന്നിവിടങ്ങളിൽ പാചകം ചെയ്യുന്നവർ, വിതരണക്കാർ തുടങ്ങിയവർ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പുവരുത്തുക.

ആഘോഷങ്ങൾ, ഉത്സവങ്ങൾ എന്നിവയിൽ വിതരണം ചെയ്യുന്ന പാനീയങ്ങൾ, ഐസ് എന്നിവ ശുദ്ധജലത്തിൽ മാത്രം തയാറാക്കുക. ഗർഭിണിയായിരിക്കുമ്പോൾ ഹെപ്പറ്റൈറ്റിസ് പരിശോധന നിർബന്ധമായും നടത്തുക. കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടൻ തന്നെ പ്രതിരോധ കുത്തിവയ്പ് നൽകുക. രക്തബാങ്കുകളിൽ നിന്ന് രക്തം സ്വീകരിക്കേണ്ടി വരുമ്പോൾ അംഗീകൃത രക്തബാങ്കുകളിൽ നിന്നു മാത്രം സ്വീകരിക്കുക.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക. ഷേവിംഗ് റേസറുകൾ, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക. കാത്, മൂക്ക് എന്നിവ കുത്താനും പച്ച കുത്താനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.

WEB DESK
Next Story
Share it