Begin typing your search...

മുടി വളരണോ?; മുരിങ്ങയില ഷാംപൂ തയാറാക്കാം

മുടി വളരണോ?; മുരിങ്ങയില ഷാംപൂ തയാറാക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുടിയുടെ ആരോഗ്യത്തിനായി പതിവായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഷാംപൂ ആണ് മുരിങ്ങയില ഷാംപൂ. ഇത് എങ്ങനെ തയാറാക്കാം എന്നും, ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.

മുരിങ്ങയില

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് മുരിങ്ങയില. മുരിങ്ങയിലയില്‍ വിറ്റമിന്‍ എ, വിറ്റമിന്‍ സി, ബയോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, മുടിയെ കണ്ടീഷന്‍ ചെയ്‌തെടുക്കാന്‍ മുരിങ്ങയില സഹായിക്കും. തികച്ചും നാച്വറലായിട്ടുള്ള കണ്ടീഷ്ണറാണ് മുരിങ്ങയില. അതുപോലെ, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാനെല്ലാം സഹായിക്കുന്നതിനാല്‍, മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ, താരന്‍ ഇല്ലാതാക്കാനും, മുടിയ്ക്ക് നല്ല കറുപ്പ് നിറം നല്‍കാനും മുരിങ്ങയില സഹായിക്കുന്നുണ്ട്. അതിനാല്‍ പതിവായി മുരിങ്ങയി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും.

മുരിങ്ങില ഷാംപൂ

ഈ ഷാംപൂ തയ്യാറാക്കാന്‍ രണ്ട് കപ്പ് മുരിങ്ങയില എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കണം. അതുപോലെ, ഒരു ടീസ്പൂണ്‍ ഉലുവയും ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക. ഇത് അരിച്ച് തലയില്‍ നല്ലപോലെ തേച്ച് പിടിപ്പിക്കണം. അതിനുശേഷം 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഓര്‍ക്കുക, കഴുകുമ്പോള്‍ ഷാംപൂ ഒരിക്കലും ഉപയോഗിക്കാന്‍ പാടുള്ളതല്ല. മുടി വരണ്ട് പോകുന്നതിന് കാരണമായേക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുരിങ്ങയില ഷാംപൂ ഉപയോഗിക്കുന്നതിന് മുന്‍പ്, തലേ ദിവസം നല്ലപോലെ എണ്ണ തേച്ച് കുളിക്കുക. പിറ്റേ ദിവസം വേണം മുരിങ്ങയില ഷാംപൂ ഉപയോഗിക്കാന്‍. ഇത്തരത്തില്‍ ചെയ്താല്‍ മുടിയുടെ മോയ്‌സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ സാധിക്കും. കൂടാതെ, തലയില്‍ നിന്നും താരന്‍ കളയാനും, മുടിയ്ക്ക് കണ്ടീഷ്ണര്‍ ഉപയോഗിച്ച അതേ ഗുണം ലഭിക്കാനും സഹായിക്കുന്നതാണ്. ആഴ്ചയില്‍ ഒരു ദിവസം മുരിങ്ങയില ഷാംപൂ ഉപയോഗിച്ചാല്‍ മതിയാകും. ഇത് കൂടുതല്‍ ഗുണം നല്‍കുന്നതാണ്. അതുപോലെ, നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് നടത്തി പരിശോധിക്കേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് അഭിപ്രായം തേടിയതിന് ശേഷം മാത്രം ഈ ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ചിലര്‍ക്ക് നീരിറക്കം എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇത്തരം പ്രശ്‌നങ്ങള്‍ പതിവാണെങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അനിവാര്യമാണ്. അതുപോലെ, നല്ല ഫലം ലഭിക്കുന്നതിന് അടുപ്പിച്ച് കുറച്ച് മാസം ഈ ഷാംപൂ ഉപയോഗിക്കുക. എന്നാല്‍ മാത്രമേ ഫലം കൃത്യമായി അനുഭവിക്കാൻ നിങ്ങള്‍ക്ക് സാധിക്കൂ.

WEB DESK
Next Story
Share it