Begin typing your search...

പ്ലാസ്റ്റിക്കിൽ 16,000ലധികം രാസവസ്തുക്കൾ; മനുഷ്യനു വിനാശകരമാകുന്നത് 4,200ലേറെ വിഷവസ്തുക്കൾ

പ്ലാസ്റ്റിക്കിൽ 16,000ലധികം രാസവസ്തുക്കൾ; മനുഷ്യനു വിനാശകരമാകുന്നത് 4,200ലേറെ വിഷവസ്തുക്കൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അറിയാമോ... പ്ലാസ്റ്റിക്കിൽ നാം കരുതുന്നതിനേക്കാൾ ആയിരക്കണക്കിനു രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്! മിക്കതും അനിയന്ത്രിതമാണ്. പ്ലാസ്റ്റിക് പ്രകൃതിക്കും മനുഷ്യനും വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നോർവീജയൻ റിസർച്ച് കൗൺസിലിൻറെ കീഴിൽ പഠനം നടത്തിയ ഗവേഷകർ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് ആണു പുറത്തുവിട്ടത്. പഠനമനുസരിച്ച് പ്ലാസ്റ്റിക്കിൽ 16,000ലേറെ രാസവസ്തുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മനുഷ്യൻറെ ഭാവിക്കുതന്നെ വിനാശകരമാകുന്ന 4,200ലധികം വിഷപദാർഥങ്ങളെ തിരിച്ചറിയുകയും ചെയ്തു ശാസ്ത്രജ്ഞർ.

പ്ലാസ്റ്റിക്കിൽ അറിയപ്പെടുന്ന രാസവസ്തുക്കളുടെ എണ്ണം 13,000 ൽ നിന്ന് 16,000 ആയി വിപുലീകരിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയാണു പുറത്തുവന്നത്. ഇവയിൽ ആറു ശതമാനവും ആഗോളനിയന്ത്രണങ്ങൾക്കു വിധേയമാണെങ്കിലും നാലിലൊന്നിൽ കൂടുതൽ വിഷാംശമുള്ളതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

അപകടകരമായ രാസവസ്തുക്കളിൽ 980 എണ്ണം മാത്രമേ ലോകമെമ്പാടുമുള്ള ഏജൻസികളാൽ നിയന്ത്രിക്കപ്പെടുന്നത്. അനിയന്ത്രിതമായ 3,600 രാസവസ്തുക്കൾ ഉപയോഗിക്കപ്പെടുന്നുണ്ട്. അവ മനുഷ്യകുലത്തിൻറെ ആരോഗ്യത്തിനും പരിസ്ഥിതിക്കും എങ്ങനെ അപകടകരമാകുമെന്ന് അറിയില്ലെന്നു പഠനത്തിനു നേതൃത്വം കൊടുത്ത നോർവീജിയൻ യൂണിവേഴ്‌സിറ്റിയിലെ ജീവശാസ്ത്രജ്ഞൻ മാർട്ടിൻ വാഗ്‌നർ പറഞ്ഞു.

മനുഷ്യർ ഓരോ വർഷവും ഏകദേശം 400 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നുവെന്നാണു കണക്ക്. ഈ വിഷവസ്തുക്കളുമായുള്ള സമ്പർക്കം കാൻസർ, ജനന വൈകല്യങ്ങൾ, എൻഡോക്രൈൻ സിസ്റ്റത്തിൻറെ തകരാറുകൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. പുതിയ കണ്ടെത്തലുകളുമായി ബന്ധപ്പെട്ടു കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു.

WEB DESK
Next Story
Share it