Begin typing your search...

മധ്യ അമേരിക്കയിൽ കാണുന്ന അണ്ണാൻ കുരങ്ങ് തൊട്ടടുത്തുണ്ട്; പിലിക്കുളയിൽ എത്തി അപൂർവ അതിഥികൾ

മധ്യ അമേരിക്കയിൽ കാണുന്ന അണ്ണാൻ കുരങ്ങ് തൊട്ടടുത്തുണ്ട്; പിലിക്കുളയിൽ എത്തി അപൂർവ അതിഥികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബംഗളൂരുവിലെ പിലിക്കുള ബയോളജിക്കൽ പാർക്കിൽ പുതിയ അതിഥികളെത്തിയത് മൃഗസ്‌നേഹികൾക്കു കൗതുകമായി. പുതിയ അതിഥികളെ കാണാൻ ആളുകളുടെ തിരക്കാണ്. ചെന്നായ, അണ്ണാൻ കുരങ്ങ്, ബ്ലൂ ഗോൾഡ് മക്കാവ്, ഗാല, ടുറാക്കോ, മർമസോട്ട്, ടാമറിൻസ് തുടങ്ങിയ അപൂർവ അതിഥികളെത്തി.

മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ ഭാഗമായി ആന്ധ്രയിലെ വിശാഖപട്ടണം മൃഗശാലയിൽ നിന്ന് വംശനാശഭീഷണി നേരിടുന്ന ഒരു ജോടി ചെന്നായ്ക്കളെ പിലിക്കുള ബയോളജിക്കൽ പാർക്കിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

ന്യൂ വേൾഡ് കുരങ്ങുകൾ, സ്‌ക്വിറൽ മങ്കി, മർമുസ്റ്റ്, ഡമറിൻസ് എന്നിങ്ങനെ 4 പുതിയ ജോഡി അതിഥികളും എത്തിയാട്ടുണ്ട്. മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരു ചെറിയ ഇനം കുരങ്ങാണ് ഇവ. കൂടാതെ, മെക്‌സിക്കോയിൽ കണ്ടെത്തിയ നീല സ്വർണ മക്കാവ്, ഓസ്ട്രേലിയയിൽ കണ്ടെത്തിയ ഗാല, ദക്ഷിണാഫ്രിക്ക ഭൂഖണ്ഡത്തിൽ കണ്ടെത്തിയ ടുറാക്കോ എന്നിവ പിലിക്കുളൂലയിൽ കൊണ്ടുവന്നിട്ടുണ്ട്. പിലിക്കുള മൃഗശാലയിൽ ഇതിനകം 1200 വ്യത്യസ്ത ഇനം മൃഗങ്ങളും പക്ഷികളും ഉണ്ട്.

WEB DESK
Next Story
Share it