Begin typing your search...

ഗർഭം അലസൽ സ്ത്രീകളെ ഗുരുതര രോഗിയാക്കാൻ സാധ്യത

ഗർഭം അലസൽ സ്ത്രീകളെ ഗുരുതര രോഗിയാക്കാൻ സാധ്യത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗർഭം അലസിപ്പോകുന്നതു സാധാരണ സംഭവമാണ്. ഓ​രോ നൂ​റു ഗ​ര്‍​ഭ​ത്തി​ലും പത്തുമുതൽ ഇരുപതു വ​രെ മി​സ് കാ​രേ​ജ് ആ​കു​ന്നു. കു​ഞ്ഞ് അ​തി​ജീ​വി​ക്കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​ത്ത​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്. ഗ​ര്‍​ഭ​ത്തി​ന്‍റെ ആ​ദ്യ പന്ത്രണ്ട് ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഇ​ങ്ങനെ സംഭവിക്കും. ബീ​ജ​സ​ങ്ക​ല​നം ന​ട​ന്ന അ​ണ്ഡ​ത്തി​നു തകരാർ സംഭവിച്ചതാണു സാ​ധാ​ര​ണ​യാ​യി കാ​ര​ണ​മാ​കു​ന്ന​ത്. ഈ ​അ​ണ്ഡം വ​ള​ര്‍​ന്നു വി​ക​സി​ച്ചി​രു​ന്നു​വെ​ങ്കി​ല്‍ കു​ഞ്ഞ് ക​ടു​ത്ത വൈ​ക​ല്യ​ങ്ങ​ളോ​ടെ ജ​നി​ക്കാ​ന്‍ ഇ​ട​യാ​കു​മാ​യി​രു​ന്നു. മി​സ് കാ​രേ​ജ് ഇ​ത്ത​രം വൈ​ക​ല്യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നു​ള്ള പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക രീ​തി​യാ​ണ്.

മി​സ്കാ​രേ​ജ് സ്ത്രീ​യെ ഗു​രു​ത​ര​മാ​യ രോ​ഗ​ത്തി​ലെത്തിക്കാൻ സാധ്യതയുണ്ട്. മലേ​റി​യ, സി​ഫി​ലി​സ്, ത​ള​ര്‍​ന്നു​പോ​വു​ക തുടങ്ങിയവ സംഭവിക്കാം. ചി​ല​പ്പോ​ള്‍ ജ​ന​നേ​ന്ദ്രി​യ​ങ്ങ​ള്‍​ക്കും ത​ക​രാ​ര്‍ വരെ സം​ഭ​വി​ക്കാം. ചി​ല മി​സ്കാ​രേ​ജു​ക​ള്‍ ഗ​ര്‍​ഭ​പാ​ത്ര​ത്തി​ല​ല്ലാ​തെ ഫാ​ലോ​പ്യ​ന്‍ ട്യൂ​ബി​ല്‍ അ​ണ്ഡം വ​ള​രു​ന്ന​തു​കൊ​ണ്ടു സംഭവിക്കുന്നു. അ​ത്ത​രം ഗ​ര്‍​ഭ​ങ്ങ​ള്‍ മി​ക്ക​വാ​റും അ​ല​സും. അ​വ വ​ള​രെ അ​പ​ക​ട​ക​ര​വു​മാ​ണ്.

ര​ണ്ടു​ത​രം സൂ​ച​ന​ക​ളാ​ണ് മി​സ്കാ​രേ​ജി​ല്‍ കാ​ണു​ന്ന​ത് - യോ​നി​യി​ല്‍​നി​ന്നു​ള്ള ര​ക്ത​സ്രാ​വ​വും അ​ടി​വ​യ​റ്റി​ലെ വേ​ദ​ന​യും. ര​ക്ത​സ്രാ​വം സാ​ധാ​ര​ണ ചെ​റി​യ തോ​തി​ല്‍ തു​ട​ങ്ങി കൂ​ടി​ക്കൂ​ടി വ​രി​ക​യും അ​വ​സാ​നം ക​ട്ടി​യാ​യി മാ​റു​ക​യും ചെ​യ്യു​ന്നു. ര​ക്ത​സ്രാ​വ​വും വേ​ദ​ന​യും ക​ടു​ത്ത ആ​ര്‍​ത്ത​വ​കാ​ല​ത്തേ​തി​നു സ​മാ​ന​മാ​യി​രി​ക്കും. പ്ര​ത്യേ​കി​ച്ച് ആ​ദ്യ ഗർഭം അലസലാണെങ്കിൽ. അ​തു​കൊ​ണ്ട് എ​പ്പോ​ഴാ​ണ് മി​സ്കാ​രേ​ജ് സം​ഭ​വി​ച്ച​തെ​ന്നു​പോ​ലും ചി​ല​പ്പോ​ള്‍ അ​റി​യാൻ കഴിഞ്ഞെന്നുവരില്ല.

ഒ​രു മി​സ്കാ​രേ​ജി​നെ പൂ​ര്‍​ണം എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് വ​ള​രു​ന്ന ശി​ശു​വി​ന്‍റെ എ​ല്ലാ ടി​ഷ്യു​വും ഗ​ര്‍​ഭ​പി​ണ്ഡ​വും മ​റു​പി​ള്ള​യും പൂ​ര്‍​ണ​മാ​യും യോ​നി​വ​ഴി പു​റ​ത്തേ​ക്കു സ്ര​വി​ച്ചു​ക​ഴി​യു​മ്പോ​ളാ​ണ്. ഒ​രു പൂ​ര്‍​ണ​മാ​യ മി​സ്കാ​രേ​ജ് ക​ഴി​ഞ്ഞാ​ല്‍ ചു​രു​ക്കം ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ര​ക്ത​സ്രാ​വം നി​ല​യ്ക്കും. ഈ ​അ​വ​സ്ഥ​യി​ല്‍ സ്ത്രീ ​വി​ശ്ര​മി​ക്കു​ക​യും ര​ണ്ട് മൂ​ന്ന് ആ​ഴ്ച​ത്തേ​ക്ക് ഭാ​രം എ​ടു​ക്ക​ല്‍ തു​ട​ങ്ങി​യ ക​ഠി​ന ജോ​ലി​ക​ള്‍ ചെ​യ്യാ​തി​രി​ക്കു​ക​യും വേ​ണം. സ്വ​യം വൃ​ത്തി​യാ​യി​രി​ക്കാ​നും ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഇ​ട​പെ​ടാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.

വ​ള​രു​ന്ന ശി​ശു​വി​ന്‍റെ അം​ശ​മോ മ​റു​പി​ള്ള​യോ ഗ​ര്‍​ഭ പാ​ത്ര​ത്തി​ല്‍ ശേ​ഷി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​തി​നെ അ​പൂ​ര്‍​ണ​മാ​യ മി​സ്കാ​രേ​ജ് എ​ന്നു പ​റ​യും. ഗ​ര്‍​ഭ​ത്തി​ന്‍റെ 10, 20 ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ സം​ഭ​വി​ക്കു​ന്ന മി​സ്കാ​രേ​ജ് അ​പൂ​ര്‍​ണ​മാ​കാ​നാ​ണ് സാ​ധ്യ​ത. ര​ക്ത​സ്രാ​വം തു​ട​രു​ക​യും ഗ​ര്‍​ഭ​പാ​ത്ര​ത്തി​ലെ മ​രി​ച്ച ടി​ഷ്യു​ക​ള്‍ അ​ണു​ബാ​ധി​ത​മാ​കു​ക​യും ചെ​യ്യും, ഇ​ത് പ​നി​യും അ​ടി​വ​യ​റ്റി​ല്‍ വേ​ദ​ന​യു​മു​ണ്ടാ​ക്കും. ഒ​രു അ​പൂ​ര്‍​ണ മി​സ്കാ​രേ​ജ് അ​ണു​ബാ​ധി​ത​മാ​കു​മ്പോ​ള്‍ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഫാ​ലോ​പ്യ​ന്‍ ട്യൂ​ബി​ല്‍ അ​ത് മു​റി​വു​ക​ളു​ണ്ടാ​ക്കു​ക​യും സ്ത്രീ ​വ​ന്ധ്യ​യാ​യി മാ​റു​ക​യും ചെ​യ്യാം. ഒ​രു സ്ത്രീ​ക്ക് മി​സ്കാ​രേ​ജി​നു ശേ​ഷം അ​ണു​ബാ​ധ​യു​ടെ എ​ന്തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ന്നു​വെ​ങ്കി​ല്‍ ഉ​ട​ന്‍​ത​ന്നെ ചെ​ക്ക​പ്പി​നു പോ​കേ​ണ്ട​താ​ണ്.

WEB DESK
Next Story
Share it