Begin typing your search...

തുറന്നുപറയാതെ പുരുഷന്മാർ...;പുരുഷന്മാർക്കിടയിലെ ആത്മഹത്യാനിരക്ക് സ്ത്രീകളേക്കാൾ രണ്ടര മടങ്ങു കൂടുതൽ

തുറന്നുപറയാതെ പുരുഷന്മാർ...;പുരുഷന്മാർക്കിടയിലെ ആത്മഹത്യാനിരക്ക് സ്ത്രീകളേക്കാൾ രണ്ടര മടങ്ങു കൂടുതൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം തുടങ്ങിയ വിഷയങ്ങൾ ഇക്കാലത്തു സമൂഹം തുറന്നു ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യയിലെ 40 ശതമാനം പുരുഷന്മാരും അപമാനിതനാകുമോയെന്നു ഭയന്ന് തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ചു തുറന്നു പറയുന്നില്ലെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. പുരുഷന്മാരുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ 10 മുതൽ 16 വരെ അന്താരാഷ്ട്ര പുരുഷ ആരോഗ്യവാരം ആചരിക്കാറുണ്ട്.

40 ശതമാനം ഇന്ത്യൻ പുരുഷന്മാരും തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നില്ല. കളങ്കിതനാകുമോ, തന്നെക്കുറിച്ച് തെറ്റിദ്ധാരണകൾ പടരുമോ തുടങ്ങിയ കാരണങ്ങൾകൊണ്ടാണ് പുരുഷന്മാർ തങ്ങളനുഭവിക്കുന്ന മാനസികാരോഗ്യപ്രശ്‌നങ്ങൾ തുറന്നുപറയാൻ മടിക്കുന്നത്. പുരുഷന്മാർ തങ്ങളുടെ വികാരങ്ങൾ സ്വയം കൈകാര്യം ചെയ്യണമെന്ന തെറ്റായ വിശ്വാസം ഇക്കാരണങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ്.

വിഷാദാവസ്ഥയിലായിരിക്കുമ്പോൾ, സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുരുഷന്മാർ സങ്കടത്തേക്കാൾ ആക്രമണവും കോപവും പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. അവർ അവരുടെ സങ്കടവും ദുർബലതയും ഉള്ളിലൊതുക്കുന്നു. തത്ഫലമായി പല പുരുഷന്മാരും നിശബ്ദനാകുന്നു. അല്ലെങ്കിൽ ഒറ്റപ്പെട്ടവരായി മാറുകയും ലഹരിവസ്തുക്കൾക്ക് അടിമപ്പെടുകയും ചെയ്യുന്നു. പുറത്തുനിന്നുള്ള പിന്തുണ തേടാതെ പുരുഷന്മാർ അവരുടെ ആന്തരിക പോരാട്ടങ്ങൾ തുടരുന്നു. ഇതു പുരുഷന്മാരിൽ ആത്മഹത്യാസാധ്യത വർധിപ്പിക്കുന്നു. പുരുഷന്മാർക്കിടയിലെ ആത്മഹത്യാനിരക്ക് സ്ത്രീകളേക്കാൾ രണ്ടര മടങ്ങു കൂടുതലാണ്.

പുരുഷത്വത്തെക്കുറിച്ചുള്ള ധാരണയിൽ മാറ്റം വരുത്താനും അവരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഗൗരവമായി കാണാനും എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ സഹായം തേടാനും പുരുഷന്മാരെ പ്രേരിപ്പിക്കുന്നതിനും ഊന്നൽ നൽകണമെന്നു വിദഗ്ധർ പറയുന്നു.

WEB DESK
Next Story
Share it