പ്രതിരോധശേഷി കൂട്ടാം; ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കു
പ്രതിരോധശേഷി മനുഷ്യന് വളരെ അത്യാവശ്യമാണ്. അല്ലങ്കിൽ വളരെ വേഗത്തിൽ രോഗങ്ങൾക്ക് അടിമകളായി മാറു. ഈ വൈറ്റമിനുകൾ ശീലിക്കു.
വിറ്റാമിൻ സി
പ്രതിരോധശേഷി കൂട്ടുന്നതിന് വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്. രോഗപ്രതിരോധ പ്രവർത്തനത്തിനുള്ള ഏറ്റവും നിർണായകമായ മൈക്രോ ന്യൂട്രിയൻ്റാണ് വിറ്റാമിൻ സി എന്ന് 2023-ൽ ക്യൂറസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വെളുത്ത രക്താണുക്കളുടെ പ്രത്യേകിച്ച് ഫാഗോസൈറ്റുകളുടെയും ലിംഫോസൈറ്റുകളുടെയും ഉൽപാദനത്തെയും പ്രവർത്തനത്തെയും പിന്തുണയ്ക്കുന്ന ഒരു പ്രധാന ആൻ്റിഓക്‌സിഡൻ്റാണ് ഇത്. വിറ്റാമിൻ സി ലഭിക്കാൻ ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം, തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കാവുന്നതാണ്.
വിറ്റാമിൻ ഡി
രണ്ട് തരം വെളുത്ത രക്താണുക്കളായ മോണോസൈറ്റുകളുടെയും മാക്രോഫേജുകളുടെയും രോഗാണുക്കളെ ചെറുക്കാനുള്ള കഴിവുകൾ വർദ്ധിപ്പിക്കുന്നതിൽ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി 2011-ൽ ജേണൽ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത് രോഗപ്രതിരോധ പ്രതികരണത്തെ നിയന്ത്രിക്കാനും ജലദോഷം, പനി തുടങ്ങിയ അണുബാധകളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. സാൽമൺ മത്സ്യം, ട്യൂണ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ, പാൽ, തൈര് എന്നിവയിലും വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ഇ
ശക്തമായ ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ ഇ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് രോഗപ്രതിരോധ കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു. രോഗപ്രതിരോധ കോശങ്ങളുടെ സാധാരണ പ്രവർത്തനത്തിന് വിറ്റാമിൻ ഇ പ്രധാനമാണ്. ബദാം, ഹസൽനട്ട്, നിലക്കടല, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ തുടങ്ങിയവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ എ
വിറ്റാമിൻ എ രോഗപ്രതിരോധ സംവിധാനത്തിൻ്റെ നിയന്ത്രണത്തിലും ഒരു പങ്കു വഹിക്കുന്നു. വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ പിന്തുണയ്ക്കുകയും രോഗപ്രതിരോധ പ്രതികരണത്തെ നിയന്ത്രിക്കുന്നതിലും വിറ്റാനമിൻ എ പ്രധാനമാണ്. ഇലക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കു.
വിറ്റാമിൻ ബി 6
വിറ്റാമിൻ ബി 6 സപ്ലിമെൻ്റ് ഗുരുതരാവസ്ഥയിലുള്ള ആളുകളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തും. വിറ്റാമിൻ ബി6 സപ്ലിമെൻ്റുകൾ (പ്രതിദിനം 50 അല്ലെങ്കിൽ 100 mg) കഴിക്കുന്നത് ഗുരുതരാവസ്ഥയിലുള്ള ആളുകളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി.
വിറ്റാമിൻ ബി 12
രോഗപ്രതിരോധ പ്രതികരണങ്ങളെ സന്തുലിതമാക്കാൻ വിറ്റാമിൻ ബി 12 ഉപയോഗിക്കാം. വൈറൽ അണുബാധയ്‌ക്കെതിരെ പോരാടാൻ ഇത് സഹായിക്കും. ഡിഎൻഎ സിന്തസിസ്, ചുവന്ന രക്താണുക്കളുടെ ഉത്പാദനം, നാഡീവ്യവസ്ഥയുടെ ആരോഗ്യം എന്നിവയെ പിന്തുണയ്ക്കാൻ വിറ്റാമിൻ ബി 12 സഹായിക്കുന്നു.