Begin typing your search...

മിനിട്ടുകൾക്കുള്ളിൽ മുടി കട്ടക്കറുപ്പാക്കാം; ഉള്ളിയും ഉലുവയും ഇങ്ങനെ ചെയ്താൽ മതി

മിനിട്ടുകൾക്കുള്ളിൽ മുടി കട്ടക്കറുപ്പാക്കാം; ഉള്ളിയും ഉലുവയും ഇങ്ങനെ ചെയ്താൽ മതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കടകളിൽ ലഭിക്കുന്ന കെമിക്കലുകൾ ധാരാളം അടങ്ങിയ ഹെയർ ഡൈ ഉപയോഗിക്കാൻ തുടങ്ങിയാൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. മുടി കറുപ്പിക്കാനുള്ള ഈ എളുപ്പവഴി എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

കറ്റാർവാഴ - ഒരു തണ്ട്

ഉലുവ- രണ്ട് സ്‌പൂൺ

തിപ്പള്ളി - 1 ടേബിൾസ്‌പൂൺ

ഉള്ളി നീര് - 2 ടേബിൾസ്‌പൂൺ

തയാറാക്കുന്ന വിധം

കറ്റാർവാഴ നന്നായി കഴുകി അതിലെ കറ മാറ്റിയ ശേഷം രണ്ടായി പിളർന്ന് അതിനുള്ളിൽ ഉലുവ നിറച്ച് ഒരു ദിവസം മുഴുവൻ അടച്ച് വയ്‌ക്കുക. പിറ്റേന്ന് നന്നായി കുതിർന്ന് കിട്ടുന്ന ഉലുവയും കറ്റാർവാഴ ജെല്ലും മിക്‌സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഇതിനെ ഒരു ഇരുമ്പ് പാത്രത്തിലേക്ക് മാറ്റി അതിൽ തിപ്പള്ളി ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു ദിവസം കൂടി അടച്ച് വയ്‌ക്കണം.

ഇത് ഫ്രിഡ്‌ജിൽ വയ്‌ക്കേണ്ട ആവശ്യമില്ല. ശേഷം പിറ്റേദിവസം ആവശ്യത്തിന് ഉള്ളിനീര് കൂടി ചേർത്ത് ക്രീം രൂപത്തിലാക്കി മുടിയിലും തലയോട്ടിയിലും പുരട്ടാവുന്നതാണ്. ആദ്യ ഉപയോഗത്തിൽ ഫലം ലഭിക്കും. മാത്രമല്ല, മാസങ്ങളോളം മുടി നരയ്‌ക്കുകയുമില്ല.

WEB DESK
Next Story
Share it