വീട്ടിൽ ബ്രഡ് ഉണ്ടോ?; സാൻഡ്‌വിച്ച് ഉണ്ടാക്കാം
ബ്രഡ്ഡുകൊണ്ട് വളരെ എളുപ്പത്തിൽ ഒരു സാൻഡ്‌വിച്ച് ഉണ്ടാക്കി നോക്കിയാലോ? ഒരു കവർ ബ്രഡും, മുട്ടയും പിന്നെ വീട്ടിലുള്ള പച്ചക്കറികളുംകൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ഒരു കിടിലൻ സാൻഡ്‌വിച്ച് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം;
ആവശ്യമായ സാധനങ്ങൾ;
ബ്രഡ്- ഒരു കവർ
മുട്ട- 4
സവാള- രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
മല്ലിയില-ആവശ്യത്തിന്
തക്കാളി- 2 എണ്ണം ചെറുതായി അരിഞ്ഞത്
ക്യാപ്‌സിക്കം
പച്ചമുളക്
ടൊമാറ്റോ സോസ്
ചീസ്
മയോണൈസ് (ആവശ്യമെങ്കിൽ)
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;
ആദ്യമായി ഒരു പാത്രത്തിലേക്ക് നാല് മുട്ട (ഒരു കവർ ബ്രഡിന്) പൊട്ടിച്ച് ഒഴിച്ച് നല്ലപോലെ ഇളക്കുക. ഇനി ഇതിലേക്ക് ചെറുതായി അറിഞ്ഞു വെച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക്,ക്യാപ്‌സിക്കം,മല്ലിയില,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഇനി ഒരു പാനെടുത്ത ശേഷം അതിലേക് എണ്ണ ഒഴിച്ച് ഇപ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന മിക്സ് അതിലേക്ക് ഒഴിച്ച് വേവിച്ചെടുക്കുക, ഇനി അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.ഇനി ചെറിയൊരു ബൗളെടുത്ത ശേഷം അതിലേക്ക് മയോണൈസ്, ടൊമാറ്റോ സോസ് എന്നിവ ചേർത്തിളക്കുക.സോസിന്റെ അളവിനേക്കാൾ കൂടുതൽ മയോണൈസ് ചേർക്കാൻ ശ്രമിക്കണം.
ഇനി ബ്രഡ് എടുക്കുക.ശേഷം മയോണൈസ്-സോസ് മിക്സ് ഇതിലേക്ക് പുരട്ടി വേവിച്ച മുട്ട മുറിച്ച് ഇതിന്റെ മുകളിലേക്ക് വെക്കാം.ഇനി ഇതിന്റെ മുകളിലേക്ക് മുറിച്ചുവെച്ച ചീസ് കൂടി വെക്കണം. ശേഷം ഇതിന് മുകളിലേക്ക് മറ്റൊരു ബ്രഡ് കൂടി വെച്ച ശേഷം നല്ലപോലെ അമർത്തി കൊടുക്കുക.ഇനി ഇത് പാനിലേക്ക് വെച്ചു ഫ്രൈ ചെയ്തെടുക്കുക.ബ്രഡിന്റെ കളർ ബ്രൗൺ ആകുന്നത് വരെ ഫ്രൈ ചെയ്യണം. ഇതോടെ സ്വാദിഷ്ടമായ ബ്രഡ് സാൻഡ്‌വിച്ച് റെഡി