Begin typing your search...

ഗർഭിണികളാകാൻ യൂറോപ്യൻ സ്ത്രീകൾ ഇന്ത്യയിലെത്തുന്ന ഗ്രാമം!

ഗർഭിണികളാകാൻ യൂറോപ്യൻ സ്ത്രീകൾ ഇന്ത്യയിലെത്തുന്ന ഗ്രാമം!
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗർഭിണികളാകാൻ യൂറോപ്യൻ സ്ത്രീകൾ ഇന്ത്യയിലെ ലഡാക്ക് മേഖലയിലെ ഗ്രാമത്തിലെത്തുന്നു..! അത്ഭുതം തോന്നുന്നു അല്ലേ. എന്നാൽ, അത്ഭുതപ്പെടേണ്ട, അങ്ങനെയൊരു ഗ്രാമമുണ്ട് ഇന്ത്യയിൽ. ലഡാക്കിലെ ബിയാമ, ധാ, ഹാനു, ദർചിക് ഗ്രാമങ്ങളിലാണ് ഗർഭം ധരിക്കാൻ മാത്രം യൂറോപ്യൻ വനിതകൾ എത്തുന്നത്. ബ്രൊഖപ യുവാക്കളിൽ നിന്നാണ് യുവതികൾ ബീജം സ്വീകരിക്കുന്നത്. ഇവിടെയെത്തുന്ന വിദേശ വനിതകൾ തങ്ങൾക്കിഷ്ടപ്പെട്ട പുരുഷനെ തെരഞ്ഞെടുക്കുന്നു. അവരോടൊപ്പം ഗർഭിണിയാകുന്നതുവരെ അവർ താമസിക്കുന്നു. ഗർഭധാരണം നടന്നതിനു ശേഷം അവർ തങ്ങളുടെ സ്വന്തം രാജ്യത്തേക്കു മടങ്ങുന്നു.

എന്താണ് ബ്രൊഖപ പുരുഷന്മാരുടെ പ്രത്യേകത?

ബ്രൊഖപക്കാർ കലർപ്പില്ലാത്ത 'ആര്യൻ' വംശജരാണെന്നാണ് വിശ്വാസം. ആര്യൻ വംശത്തിലുള്ള കുഞ്ഞുങ്ങളെ ലഭിക്കുക മാത്രമാണ് ഇവിടെയെത്തുന്ന വനിതകളുടെ ലക്ഷ്യം. ഇവിടത്തെ ആര്യന്മാരിൽ മറ്റ് വംശജരുടെ രക്തം കലർന്നിട്ടില്ല എന്നതാണ് പ്രത്യേകതയായി പറയപ്പെടുന്നത്. മഹാനായ അലക്സാണ്ടറുടെ ഇന്ത്യാ ആക്രമണം ചരിത്രത്തിൽ പഠിച്ചതാണല്ലോ. യുദ്ധത്തിനു ശേഷം അലക്സാണ്ടർ മടങ്ങിയപ്പോൾ നിരവധി യോദ്ധാക്കൾ ഇൻഡസ് വാലിയിൽ താമസമാക്കി. അവിടത്തെ ഭൂപ്രകൃതിയിലും മറ്റും ആകൃഷ്ടരായാണ് അവർ അവിടെ സ്ഥിരതാമസമാക്കിയതെന്ന് പറയപ്പെടുന്നു. അന്ന് അവിടെ താമസമാക്കിയ യോദ്ധാക്കളുടെ പിൻമുറക്കാരാണ് ഇപ്പോൾ ഈ ഗ്രാമത്തിലുള്ളതെന്നാണ് വിശ്വസം. ലഡാക്കിലെ മറ്റ് പുരുഷന്മാരിൽ നിന്നു വ്യത്യസ്തരാണ് ബ്രൊഖപ പുരുഷന്മാർ. ഇളം നിറമുള്ള കണ്ണുകൾ, ഉയർന്ന കവിൾത്തടങ്ങൾ, നീണ്ട മുടി, വിളറിയ ചർമം തുടങ്ങിയവ ബ്രൊഖപ പുരുഷന്മാർക്കുണ്ട്. ഇവിടത്തെ പുരുഷന്മാർ മറ്റു വംശത്തിലുള്ളവരെ കല്യാണം കഴിക്കാറുമില്ല.

ബ്രൊഖപക്കാർ പ്രഗ്‌നൻസി ടൂറിസത്തെക്കുറിച്ച് അധികം സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരല്ല. സമൂഹത്തിൽ അവർക്കുള്ള ആദരവ് നഷ്ടപ്പെടുമോ എന്ന ഭയമാണു കാരണം. ബ്രൊഖപയുടെ ആചാരങ്ങൾ വേദിക് കർച്ചറുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആര്യന്മാരെപ്പോലെ അവരും പ്രകൃതിയെ ആരാധിക്കുന്നവരാണ്. പുരുഷദൈവങ്ങൾ മാത്രമല്ല, അമ്മദൈവങ്ങളും അവർക്കുണ്ട്. മാത്രമല്ല, സംസ്‌കൃതവുമായി സാമ്യമുള്ള ഭാഷയാണ് ബ്രൊഖപയുടേത്.

എല്ലാ വർഷവും ഒക്ടോബറിൽ ബൊണോണ എന്ന ഉത്സവം ബ്രൊഖപക്കാർ ആഘോഷിക്കാറുണ്ട്. കൃഷിയാണ് ബ്രൊഖപക്കാരുടെ ഉപജീവനമാർഗം. സൈന്യത്തിൽ ജോലി ചെയ്യുന്നവരുമുണ്ട്. എവിടെയൊക്കെ പോയാലും തങ്ങളുടെ വംശത്തിൽ കലർപ്പുണ്ടാകാൻ അവർ അനുവദിക്കാറില്ല. ആധുനിക സൗകര്യങ്ങൾ ഗ്രാമത്തിലെത്തിയതോടെ ബ്രൊഖപയുടെ ജീവിതസാഹചര്യങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

Ammu
Next Story
Share it