Begin typing your search...

മറക്കാനാകുമോ ആ രുചിക്കൂട്ട്..! കര്‍ണാടകയിലെ പരമ്പരാഗത ദോശകള്‍

മറക്കാനാകുമോ ആ രുചിക്കൂട്ട്..! കര്‍ണാടകയിലെ പരമ്പരാഗത ദോശകള്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ഹിറ്റ് സിനിമ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍ തന്നെ. വിവിധയിനം ഭക്ഷണങ്ങളുമായി ബന്ധപ്പെട്ടു നീങ്ങുന്ന പ്രണയകഥ മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. ദോശ മലയാളിയുടെ ഇഷ്ടഭക്ഷണം കൂടിയാണ്. ഏതു നേരത്തും കഴിക്കാവുന്ന രുചികരമായ വിഭവം. നല്ല ചമ്മന്തിയും സാമ്പാറും കൂടിയുണ്ടെങ്കില്‍ ദോശ അടിപൊളി!

ദോശകളില്‍ നിരവധി പരീക്ഷണം നടക്കുന്ന കാലമാണിത്. പിസ ദോശകള്‍, കൊറിയന്‍ ദോശകള്‍, ഷെസ്‌വാന്‍ ദോശകള്‍, മാഗി ദോശകള്‍ അങ്ങനെ പുതിയകാല ദോശകള്‍ നിരവധി. ഇവ രുചിയിലും പിന്നില്ല. അതുകൊണ്ട് ഇത്തരം ദോശകള്‍ കഴിക്കാന്‍ ആളുകള്‍ക്ക് ഇഷ്ടവുമാണ്. എന്നാല്‍, പറഞ്ഞുതരുന്നത് പുതുതലമുറ ദോശയെക്കുറിച്ചല്ല. കര്‍ണാടകയിലെ പരമ്പരാഗത ദോശകളെക്കുറിച്ചാണ്. ദാവന്‍ഗെരെ ബെന്നെ ദോശ, മുള്‍ബഗല്‍ ദോശ, നീര്‍ ദോശ തുടങ്ങിയ ദോശകള്‍ എക്കാലത്തും ദോശപ്രിയര്‍ക്ക് ഇഷ്മാണ്. ലോകമെമ്പാടുമുള്ള ദോശകള്‍ പോലെ പ്രസിദ്ധമല്ലായിരിക്കാം, എന്നാലും ഈ കന്നഡ ദോശകള്‍ പ്രിയങ്കരം തന്നെ.

കര്‍ണാടകയിലെ ഓരോ സ്ഥലങ്ങളിലും വെള്ളത്തിന്റെ സ്വഭാവം മാറുന്നതിനാല്‍ ദോശയുടെ രുചി മാറുന്നുവെന്നാണ് ദോശപ്രിയന്മാര്‍ പറയുന്നത്. വ്യത്യസ്ത രുചികളുള്ള ദോശ സംസ്ഥാനത്തിന്റെ ഓരോ പ്രദേശത്തും ലഭ്യമാണെന്ന് ഫുഡ് വ്‌ളോഗര്‍മാര്‍ പറയാറുണ്ട്. ബെല്ലാരി മസാല ദോശകള്‍ കനം കുറഞ്ഞതാണ്. ബെല്‍ഗാം ദോശയ്ക്ക് മഹാരാഷ്ട്രയുടെ സ്വാധീനമുണ്ട്. ഉത്തരേന്ത്യന്‍ ഭക്ഷണരീതിയോട് സാമ്യവുമുണ്ട്. ചൂടുള്ള കാലാവസ്ഥ കാരണം ദാവന്‍ഗരെയിലെ വെണ്ണകൊണ്ടുള്ള ബെന്നെ ദോശകള്‍ ബംഗളൂരുവില്‍ അത്ര രുചികരമല്ല, അതേസമയം തുപ്പട് മസാല ദോശ എന്നറിയപ്പെടുന്ന ഹാസനിലെ ദോശകളില്‍ നെയ്യ് ധാരാളം ചേര്‍ക്കുന്നു.

മുള്‍ബഗല്‍ ദോശ ഒരു സെമി അപ്പം പോലെയാണ്. കാരണം മാവില്‍ അവലക്കി (അല്ലെങ്കില്‍ പോഹ) അടങ്ങിയിരിക്കുന്നു. കര്‍ണാടകയുടെയും ആന്ധ്രാപ്രദേശിന്റെയും അതിര്‍ത്തിയിലുള്ള മുല്‍ബാഗല്‍ പട്ടണത്തിലാണ് ഇതിന്റെ ഉത്ഭവം. എന്നാല്‍ ഉയര്‍ന്ന താപനില കാരണം ഇത് വേഗം കേടാകും. മൈസൂരു, മണ്ഡ്യ, ബംഗളൂരു എന്നിവിടങ്ങളില്‍ നനുത്തതും സുഷിരവുമായ അവലക്കി ദോശ ലഭ്യമാണ്. ഇത് ഒരു വശത്ത് മൊരിഞ്ഞതും മറുവശത്ത് വെളുത്തതുമാണ്.

നീര്‍ദോശ കര്‍ണാടകയിലെ പരമ്പരാഗത ദോശയാണ്. തീരദേശ നഗരമായ മംഗലാപുരത്തുനിന്ന് ഉത്ഭവിച്ച വെള്ളയും സുഷിരമുള്ളതും മൃദുവുമായ നീര്‍ദോശ നിര്‍ബന്ധമായും കഴിക്കേണ്ടതാണ്.

WEB DESK
Next Story
Share it