Begin typing your search...

കർണാടകയിലെ സ്‌കോട്ലൻഡിലേക്ക് സഞ്ചാരികൾ ഒഴുകുന്നു

കർണാടകയിലെ സ്‌കോട്ലൻഡിലേക്ക് സഞ്ചാരികൾ ഒഴുകുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്‌കോട്ലൻഡിൽ പോകാൻ സാധിക്കാത്തവരെ വിഷമിക്കേണ്ട കാര്യമില്ല. തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലുണ്ട് സ്‌കോട്ലൻഡ്. ലക്ഷങ്ങൾ മുടക്കാതെ ആയിരങ്ങൾ മുടക്കി സ്‌കോട്ലൻഡിൻറെ മനോഹാരിത അനുഭവിച്ചറിയാം. കർണാടയിലെ കുടക് ആണ് സഞ്ചാരികളുടെ പ്രിയപ്പെട്ട സ്‌കോട്ലൻഡ്.

മഴയും മൂടൽ മഞ്ഞും ചാറ്റൽ മഴയും ചേർന്ന് കുടകിനെ അതിസുന്ദരിയാക്കി മാറ്റിയിരിക്കുന്നു. പതിവ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്നു മാറി മഞ്ഞും ചാറ്റൽ മഴയും സംഗമിക്കുന്ന കുന്നുകളും പുൽമേടുകളും ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് കുടക് ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും. നിബിഢ വനങ്ങളും മഞ്ഞുമൂടിയ മലകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കുടകിലേക്ക് സഞ്ചാരികളുടെ ഒഴുക്കു തുടരുകയാണ്. കാരണം, കുടക് കാണാനുള്ള ഏറ്റവും നല്ല കാലം ഇതാണെന്ന് സഞ്ചാരികൾ പറയുന്നു. കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന കുടകിലെ പാതകൾ പോലും ഇപ്പോൾ ആരുടെയും ഹൃദയം കവരും.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1170 മീറ്റർ ഉയരത്തിലാണ് കുടക്. തണുപ്പായതിനാൽ അതനുസരിച്ചുള്ള വസ്ത്രങ്ങൾ കരുതിവേണം കുടകിലേക്കു എത്താൻ. കണ്ണൂർ, തലശേരി എന്നിവിടങ്ങളിൽ നിന്ന് 112 കിലോമീറ്റർ ദൂരമാണ് കുടകിലെ പ്രധാനസ്ഥലങ്ങളിലൊന്നയ മടിക്കേരിക്കുള്ളത്. കണ്ണൂർ, തലശേരി ഭാഗത്തുനിന്നു എത്തുന്നവർക്ക് മാക്കൂട്ടം മുതൽ കുടകിൻറെ സൗന്ദര്യം ആസ്വദിക്കാം. കോഴിക്കോട് നിന്നും വരുന്നവർക്ക് കുട്ട മുതൽ കാഴ്ചകൾ അനുഭവിച്ചറിയാം.

WEB DESK
Next Story
Share it