Begin typing your search...

ഉപ്പ് മായം കലർന്നതാണോ?; ഇങ്ങനെ ചെയ്തു നോക്കൂ

ഉപ്പ് മായം കലർന്നതാണോ?; ഇങ്ങനെ ചെയ്തു നോക്കൂ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒഴിവാക്കാനാവാത്ത ഒന്നാണ് ഉപ്പ്. ഉപ്പില്ലാത്ത ആഹാരം കഴിക്കുന്നത് ചിന്തിക്കാൻ കൂടിയാവില്ല. ഒഴിച്ചുകൂടാനാവാത്ത ഒന്ന് ആയതിനാൽ തന്നെ ഉപ്പിലെ മായം നമ്മളെ സാരമായി ബാധിക്കുകയും ചെയ്യും.

ഉപ്പിലെ മായം കണ്ടെത്താൻ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിക്കാം.

ഉപ്പിന് വെളുത്ത നിറം ലഭിക്കാൻ കാത്സ്യം കാർബൊണേറ്റ് ചേർക്കാറുണ്ട്. ഇത് എളുപ്പത്തിൽ കണ്ടെത്താനാവും. അര ഗ്ളാസ് വെള്ളമെടുത്തതിനുശേഷം അതിൽ ഒരു സ്‌പൂൺ ഉപ്പുചേർത്ത് കലക്കാം. ലായനിക്ക് വെളുത്ത നിറം വരികയാണെങ്കിൽ ഉപ്പിൽ മായമുണ്ടെന്ന് തിരിച്ചറിയാം. ലായനിക്ക് സാധാരണ വെള്ളത്തിന്റെ നിറമാണെങ്കിൽ മായമില്ലെന്ന് ഉറപ്പിക്കാം.

ഒരു ഗ്ളാസിൽ വെള്ളമെടുത്ത് ഉപ്പ് കലക്കി വയ്ക്കുക. കുറച്ച് സമയം കഴിയുമ്പോൾ വെളുത്ത നിറത്തിൽ മായം മുകളിൽ അടിഞ്ഞിരിക്കുന്നത് കാണാം.

ഒരു പാത്രത്തിൽ അര നാരങ്ങയുടെ നീര് എടുക്കണം. ഇതിലേയ്ക്ക് തലേദിവസത്തെ കഞ്ഞിവെള്ളം രണ്ട് സ്‌പൂൺ ചേർത്തിളക്കണം. ഈ ലായനിയിൽ ഒരു സ്‌പൂൺ ഉപ്പ് ചേർത്തുകൊടുക്കണം. ഇളക്കേണ്ടതില്ല. മായം കലർന്ന ഉപ്പ് ആണെങ്കിൽ അതിന്റെ നിറം ഇരുണ്ടതായി മാറുന്നത് കാണാം. മായമില്ലാത്ത ഉപ്പ് ആണെങ്കിൽ നിറം മാറുകയില്ല.

WEB DESK
Next Story
Share it