Begin typing your search...

വായു മലിനീകരണം ഏറ്റവും രൂക്ഷം ബംഗ്ലദേശിൽ; മൂന്നാമത് ഇന്ത്യ; വെളിപ്പെടുത്തലുമായി വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട്

വായു മലിനീകരണം ഏറ്റവും രൂക്ഷം ബംഗ്ലദേശിൽ; മൂന്നാമത് ഇന്ത്യ; വെളിപ്പെടുത്തലുമായി വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് 2023 പ്രകാരം ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു മൂന്നാം സ്ഥാനം. വായു മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തുള്ളത് നമ്മുടെ അയൽ രാജ്യമായ ബംഗ്ലദേശാണ്. രണ്ടാം സ്ഥാനം പാക്കിസ്ഥാനും. 134 രാജ്യങ്ങളിലും 7,812 നഗരങ്ങളിലുമാണു പഠനം നടത്തിയത്. അന്തരീക്ഷ മലിനീകരണം അളക്കുന്ന പിഎം 2.5 മാനദണ്ഡ പ്രകാരമാണ് റേറ്റിങ് നിശ്ചയിച്ചത്.

പിഎം 2.5 എന്താണന്നല്ലെ? അന്തരീക്ഷത്തിലേക്കു തള്ളുന്ന രാസമാലിന്യവും സൂക്ഷ്മകണികകളും അന്തരീക്ഷത്തിലെ നീരാവിയുമായി ചേർന്നു രൂപപ്പെടുന്ന 2.5 മൈക്രോൺ മാത്രം വലുപ്പമുള്ള ബാഷ്പകണങ്ങളാണ് പാർട്ടിക്കുലേറ്റ് മാറ്റർ 2.5. ഇവ ശ്വസിക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കും. തുടർച്ചയായ ചുമ, മൂക്കടപ്പ്, പനി, ശ്വാസംമുട്ടൽ അടക്കമുള്ള രോഗങ്ങൾക്ക് പിഎം 2.5 വഴിവയ്ക്കും. 40 മൈക്രോഗ്രാമിനു മുകളിലാണ് പിഎം 2.5 എങ്കിൽ ആരോഗ്യത്തിന് അപകടകരമാണ്.

WEB DESK
Next Story
Share it