Begin typing your search...

കുട്ടികൾക്ക് പ്രഭാതഭക്ഷണം നിർബന്ധം; അറിയാം

കുട്ടികൾക്ക് പ്രഭാതഭക്ഷണം നിർബന്ധം; അറിയാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുട്ടികളുടെ ഭക്ഷണകാര്യത്തിൽ മാതാപിതാക്കൾക്ക് എന്നും ആകുലതകളാണ്. പുതിയ അധ്യയനവർഷം ആരംഭിച്ചതുമുതൽ കുട്ടികൾക്കു കൊടുത്തുവിടുന്ന ഭക്ഷണം എന്തൊക്കെയാകണം. കുട്ടികളുടെ ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസിക നിലയെയും കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തിൽ ശ്രദ്ധ കുറയാൻ കാരണമാകും.

കുട്ടികളുടെ ആരോഗ്യത്തിനു പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാൽ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. പ്രോട്ടീൻ കൂടുതലടങ്ങിയ പാൽ, മുട്ട, പയറുവർഗങ്ങൾ, മത്സ്യങ്ങൾ എന്നിവ രക്തത്തിലെ തൈറോസിൻറെ (അമിനോ ആസിഡ്) അളവ് വർധിപ്പിച്ച് കുട്ടികളുടെ തലച്ചോറിൻറെ പ്രവർത്തനം വർധിപ്പിക്കുന്നു. കുട്ടികളുടെ തലച്ചോറിൻറെ പ്രവർത്തനത്തിന് നിത്യേന കാർബോഹൈഡ്രേറ്റ് ആവശ്യമാണ്. ഇത് തലച്ചോറിനുള്ള ഊർജം പ്രദാനം ചെയ്യുന്നു.

വളരുന്ന കുട്ടികൾക്ക് കാൽസ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ് പാൽ കൊടുക്കാം. പാൽ ഉൽപ്പന്നങ്ങളായ തൈര്, മോര്, യോഗർട്ട്, പനീർ എന്നിവയും തെരഞ്ഞെടുക്കാം. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇലക്കറികൾ ഉൾപ്പെടുത്തണം. ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്സ് വിഭവങ്ങൾ, ഉണങ്ങിയ പഴങ്ങൾ എന്നിവ നൽകാം. കുട്ടികളുടെ ഭക്ഷണത്തിൽ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തിൽ ചോറിനു പകരം തക്കാളിച്ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതൽ ചേർത്ത ഗോതമ്പ് ന്യൂഡിൽസ് എന്നിവ കൊടുക്കാം.

പഴങ്ങളും പച്ചക്കറികളും കൂടുതലായി നൽകണം. ജങ്ക് ഫുഡ്സിൻറെ ഉപയോഗം പരമാവധി കുറയ്ക്കണം. റെഡ് മീറ്റിൻറെ ഉപയോഗം നിയന്ത്രിക്കണം. സംസ്‌ക്കരിച്ച മാംസങ്ങൾ എന്നിവ ഒഴിവാക്കാം. പൂരിതകൊഴുപ്പ്, ട്രാൻസ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം. കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പോഷകസമൃദ്ധമായ വിഭവങ്ങൾ നൽകി കുട്ടികളെ ആരോഗ്യമുള്ളവരായി വളർത്താം.

WEB DESK
Next Story
Share it