Begin typing your search...
ഒച്ച് ശല്യം ഒഴിവാക്കാം; ഈ ഇല വീടിനകത്ത് വച്ചോളൂ
മഴക്കാലമായാൽ മുറ്റത്തും പറമ്പിലും മാത്രമല്ല, വീടിന്റെ മുക്കിലും മൂലയിലും വരെ ഒച്ചുകളെത്തുന്നു. മിക്കവർക്കും ഇതിനെ കാണുമ്പോൾ തന്നെ അറപ്പാണ്. ഇതിന്റെ ശല്യം ഒഴിവാക്കാനുള്ള സാധനങ്ങൾ നമ്മുടെ അടുക്കളയിൽത്തന്നെയുണ്ട്. ഒച്ചിന്റെ മുകളിലേക്ക് ഉപ്പ് വിതറിയാൽ അവയുടെ ശല്യം തീരും. പുതീനയാണ് ഒച്ചിനെ തുരത്താനുള്ള മറ്റൊരു മാർഗം. ഈ ഇലയുടെ മണം ഒച്ചിന് ഇഷ്ടമല്ല. അതിനാൽത്തന്നെ വീട്ടിൽ ഒച്ച് വരാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ കുറച്ച് പുതീനയില വിതറിയാൽ മതി.
മുട്ടത്തോട് ഉപയോഗിച്ചും ഒച്ചിനെ തുരത്താം. ചെടികളുടെ ചുവട്ടിൽ കുറച്ച് മുട്ടത്തോട് വിതറിയാൽ ഒച്ച് അതിനടുത്തേക്ക് വരില്ല. ഇതുവഴി ഒച്ച് ശല്യം മൂലം ചെടികൾ നശിച്ചുപോകുന്നത് തടയാൻ സാധിക്കും. വീട്ടിൽ സ്ഥിരമായി ഏതെങ്കിലുമിടത്ത് ഒച്ചിനെ കാണുകയാണെങ്കിൽ അവിടെയും മുട്ടത്തോട് വച്ചുകൊടുക്കാം.
Next Story