Begin typing your search...

ഉറങ്ങുന്നതിന് എത്ര മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണം; അറിയാം

ഉറങ്ങുന്നതിന് എത്ര മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണം; അറിയാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നല്ല ആഹാരം നല്ല ഉറക്കം ഇതു രണ്ടും മികച്ച രീതിയില്‍ ആയാല്‍ തന്നെ ഒരാളുടെ ആരോഗ്യ ജീവിതം നല്ലതായിരിക്കും. എന്നാല്‍ രാവിലെ കഴിക്കാതെയും ഉച്ചയ്ക്ക് അല്‍പം ഭക്ഷണം കഴിച്ചും, രാത്രിയില്‍ ഇതെല്ലാം കൂട്ടി മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച് കിടക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്.

രാത്രിയില്‍ അല്‍പ ഭക്ഷണം ആണ് എപ്പോഴും നല്ലതെന്നാണ് പണ്ടു മുതലേ ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. അല്‍പ ഭക്ഷണം ആണ് ദഹനത്തിനും നല്ലത്. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെ തന്നെയാകും നമ്മുടെ മുന്നോട്ടുള്ള ജീവിതം.

ചിട്ടയായ ജീവിതവും ആരോഗ്യകരമായി തന്നെ മുന്നോട്ട് കൊണ്ടു പോയില്ലെങ്കില്‍ തീര്‍ച്ചയായും പ്രായം ആകുന്നതിന് മുന്‍പേ തന്നെ മാരകമായ അസുഖങ്ങളിലേക്ക് നയിക്കപ്പെടും. കൃത്യസമയത്ത് തന്നെ വേണം ഭക്ഷണം കഴിയ്ക്കേണ്ടത്. രാത്രി ഭക്ഷണത്തിലും പ്രത്യേക ശ്രദ്ധ വേണം.

ഉറങ്ങുന്നതിനു നാലു മണിക്കൂര്‍ മുന്‍പ് അത്താഴം കഴിച്ചു തീര്‍ത്തിരിക്കണം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നേരത്തെ കഴിക്കുന്നത് മികച്ച ദഹനത്തിനും, ഉറക്കാതെ ബാധിക്കുന്ന ആസിഡ് റിഫ്ലക്സ് പോലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സഹായിക്കും.

മാത്രമല്ല, ശരീരത്തില്‍ കൊഴുപ്പടിയാതിരിക്കാനും പോഷകങ്ങള്‍ ശരിയായി വിനിയോഗിക്കാനും ഇത് ശരീരത്തെ പ്രാപ്തമാക്കും. അതുകൊണ്ടുതന്നെ വൈകീട്ട് അഞ്ചു മുതല്‍ ഏഴു വരെയുള്ള സമയമാണ് ഏറ്റവും മികച്ച അത്താഴ സമയം. ശരീരത്തിന്റെ സര്‍ക്കേഡിയന്‍ റിഥം കാത്തു സൂക്ഷിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും, ഈ നേരം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുന്നത് വഴി സാധിക്കും. അത്താഴം നേരത്തെ കഴിക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുകയും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ടൈപ്പ് 2 പ്രമേഹവും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ദഹനത്തിന് മതിയായ സമയം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അതുകൊണ്ടുതന്നെ നാലു മണിക്കൂര്‍ കിട്ടിയില്ലെങ്കിലും, രണ്ടു മൂന്നു മണിക്കൂര്‍ എങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കുക. ശരിയായ ഉറക്കം കിട്ടാനും ഭാര നിയന്ത്രണത്തിനും ദഹനത്തിനുമെല്ലാം അത്താഴം ശരിയായ രീതിയില്‍ കഴിക്കേണ്ടത് പ്രധാനമാണ്.

WEB DESK
Next Story
Share it