Begin typing your search...

കുട്ടികള്‍ക്കായി രുചികരമായ ചെറുപയര്‍ അട; വീട്ടിൽ തയ്യാറാക്കിയാലോ?

കുട്ടികള്‍ക്കായി രുചികരമായ ചെറുപയര്‍ അട;  വീട്ടിൽ തയ്യാറാക്കിയാലോ?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സാധാരണ അട ഉണ്ടാക്കി മടുത്തോ? ഇനി കുട്ടികള്‍ക്കായി ചെറുപയര്‍ അട തയ്യാറാക്കി നോക്കാം.ആവിയിൽ വേവിച്ചെടുക്കുന്ന രുചികരമായ പലഹാരമാണിത്.

ചേരുവകള്‍

ചെറുപയര്‍ പുഴുങ്ങിയത്- രണ്ട് കപ്പ്

കരിപ്പെട്ടി- ഒരു കപ്പ്

അരിപ്പൊടി- മൂന്ന് കപ്പ്

പഞ്ചസാര- 1 ടീസ്പൂണ്‍

ഏലയ്ക്ക- രണ്ടെണ്ണം

കശുവണ്ടി നുറുക്കിയത്- 10 എണ്ണം

തയ്യാറാക്കുന്ന വിധം

പുഴുങ്ങിയ ചെറുപയര്‍,കരിപ്പെട്ടി എന്നിവ നന്നായി മിക്‌സ് ചെയ്യുക. അരിപ്പൊടി,പഞ്ചസാര,ഏലയ്ക്ക,കശുവണ്ടി എന്നിവ പാകത്തിന് വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ചെടുക്കുക.

മാവ് ഇലയിൽ പരത്തി അതിന് മുകളിലേയ്ക്ക് ചെറുപയര്‍ മിക്‌സ് വെച്ചു ഇല മടക്കി വെയ്ക്കാം. ആവിയില്‍ വേവിച്ചെടുക്കാം രുചികരമായ ചെറുപയര്‍ അട തയ്യാർ.

WEB DESK
Next Story
Share it