Begin typing your search...

ചില മരുന്നുകൾ സ്ത്രീകൾക്കു മാത്രം; ഹോമിയോപ്പതിയും സ്ത്രീരോഗങ്ങളും

ചില മരുന്നുകൾ സ്ത്രീകൾക്കു മാത്രം; ഹോമിയോപ്പതിയും സ്ത്രീരോഗങ്ങളും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹോമിയോപ്പതി ഒരു വ്യക്ത്യാധിഷ്ഠിത ചികിത്സയാണ്. അതായത് ഓരോ വ്യക്തിയുടെയും പ്രത്യേകതകളെയും സ്വഭാവവിശേഷങ്ങളെയും കണക്കിലെടുത്ത് ഒരേ രോഗം ബാധിക്കുന്ന വിവിധ രോഗികൾക്കു വ്യത്യസ്ഥ മരുന്നുകൾ നൽകി ചികിത്സിക്കുന്ന രീതി ആണ് ഹോമിയോപ്പതിയിൽ ഉള്ളത്. എല്ലാ ചികിത്സാരീതികളിലും സ്ത്രീരോഗ ചികിത്സക്കു പ്രത്യേക വിഭാഗങ്ങൾ ഉണ്ട്. മോഡേൺ മെഡിസിനിൽ അത് ഗൈനക്കോളജി എന്ന് അറിയപ്പെടും. പ്രസവ ശുശ്രൂഷ മാത്രം പ്രതിപാദിക്കുന്ന പ്രസൂതികാശാസ്ത്രം ആയുർവേദത്തിൽ ഉണ്ട്.

ഹോമിയോപ്പതിയിൽ ഔഷധ ഗുണ വിജ്ഞാനിയം എന്ന മരുന്നുകളെ പ്രതിപാദിക്കുന്ന മെറ്റീരിയ മെഡിക്ക എന്ന ഗ്രന്ഥത്തിൽ മരുന്നുകളെ തന്നെ സ്ത്രീ മരുന്നുകൾ എന്നു തരംതിരിച്ചിരിക്കുന്നു. ചില മരുന്നുകൾ സ്ത്രീകൾക്കു വേണ്ടി മാത്രമുള്ളവയാണ് അല്ലെങ്കിൽ പുരുഷന്മാരിൽ വളരെ അപൂർവമായേ ഉപയോഗിക്കേണ്ടി വരാറുള്ളൂ എന്നാണ് മെറ്റീരിയ മെഡിക്കയിൽ പറയുന്നത്. പ്രായോഗിക തലത്തിലും അത് ഏറെ ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. പൾസാറ്റില്ല, സെപിയ തുടങ്ങിയ മരുന്നുകൾ വിവിധങ്ങളായ സ്ത്രീ രോഗങ്ങളിൽ ഏറെ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. അമ്പതിലധികം സ്ത്രീ പ്രാമുഖ്യം ഉള്ള മരുന്നുകൾ ദൈനംദിന ചികിത്സയിൽ ഹോമിയോപ്പതിയിൽ വിവിധ രോഗങ്ങൾക്ക് ഉപയോഗിച്ചു വരുന്നു.

ആർത്തവ സംബന്ധമായ രോഗ ലക്ഷണങ്ങളെ രോഗിയെ ആകെ ബാധിക്കുന്ന 'ജനറൽ' വിഭാഗത്തിൽപ്പെടുത്തി ഏറെ പ്രാധാന്യത്തോടെ ചികിത്സ നൽകുന്ന രീതിയാണ് ഹോമിയോപ്പതിയിൽ ഉള്ളത്. മറ്റു രോഗങ്ങളോടൊപ്പം ആർത്തവ സംബന്ധിയായ ലക്ഷണങ്ങൾ കൂടി ഡോക്ടറോടു പറഞ്ഞാൽ കൃത്യമായ മരുന്നുകൾ കണ്ടെത്തുവാനാകും. ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ഹോർമോണുകൾ നൽകാതെ തന്നെ എൻഡോക്രൈൻ സിസ്റ്റത്തെ സാധാരണ നിലയിലാക്കുവാനുള്ള ചികിത്സയും ഹോമിയോപ്പതിയിൽ ലഭ്യമാണ്. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഹൈപ്പർതൈറോയ്ഡിസം, ഹൈപ്പോതൈറോയ്ഡിസം, ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ് എന്നിവയ്ക്കു പൂർണ പരിഹാരം കണ്ടെത്തുവാൻ ഹോമിയോപ്പതിക്കു കഴിഞ്ഞിട്ടുണ്ട്.

നടുവേദന മുതൽ ഫൈബ്രോമയാൾജിയ വരെയുള്ള വിവിധ വേദനകൾക്ക് കാരണത്തിൻറെ അടിസ്ഥാനത്തിൽ ഹോമിയോപ്പതി ചികിത്സ നിശ്ചയിക്കുന്നു. ആർത്തവസമയത്തുണ്ടാകുന്ന വേദനകൾ സഹിക്കപ്പെടാൻ ഉള്ളവയല്ല. ഏതാനും തവണ ഹോമിയോപ്പതിമരുന്നുകൾ സേവിച്ചാൽ എന്നെന്നേയ്ക്കുമായി ഇത്തരം വേദനകൾ ഒഴിവായി കിട്ടും. ഗർഭാശയമുഴകൾ 10 സെ.മീ. താഴെ ഉള്ളവ ശസ്ത്രക്രിയ കൂടാതെ ചികിത്സിച്ചു മാറ്റിയതിൻറെ തെളിവുകൾ ഏറെയുണ്ട്. സ്തനങ്ങളിലെ മുഴകൾ സ്ത്രീകളെ ഏറെ ഭയപ്പെടുത്തുന്നവയാണ്. എല്ലാ മുഴകളും സ്തനാർബുദം ആവണമെന്നില്ല. ഫൈബ്രോഅഡിനോമകൾ ചികിത്സയിലൂടെ പൂർണമായും സുഖപ്പെടുത്താം.

ക്യാൻസർ തടയുന്നതിനുള്ള ചികിത്സയും ഹോമിയോപ്പതിയിൽ വികാസം പ്രാപിച്ചു വരുന്നുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന അബോർഷൻ തടയുവാനുള്ള ചികിത്സാരീതി ഹോമിയോപ്പതിയിലുണ്ട്. റ്റോർച്ച് പാനൽ പോസിറ്റീവ് ആയുള്ള രോഗികൾക്ക് അത് നെഗറ്റീവ് ആക്കിയതിന് ശേഷം ഗർഭധാരണത്തിനുള്ള മരുന്നുകൾ നൽകുന്ന രീതിയാണ് ഹോമിയോപ്പതിയിൽ ഉള്ളത്. ടോക്സോപ്ലാസ്മ എന്ന രോഗത്തിന് ടോക്സോപ്ലാസ്മയിൽ നിന്നു തന്നെ വികസിപ്പിച്ചെടുത്ത ടോക്സോപ്ലാസ്മ ഗോണ്ടി എന്ന മരുന്ന് ഏറെ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ട്യൂബൽ പ്രഗ്നൻസി പോലുള്ള അടിയന്തിര സ്വഭാവം ഉള്ള രോഗങ്ങൾ അല്ലാത്തവയൊക്കെ തന്നെയും ഹോമിയോപ്പതി ചികിത്സയിലൂടെ സുഖപ്പെടുത്തുവാനാകും എന്നാണ് അനുഭവം തെളിയിക്കുന്നത്.

ചുരുക്കത്തിൽ ഏറെ സ്ത്രീ സൗഹൃദ ചികിത്സയായ ഹോമിയോപ്പതിയിൽ പരിഹാരമുണ്ടോ എന്നറിഞ്ഞതിനുശേഷം അവിടെ നിന്ന് റെഫർ ചെയ്യുന്ന കേസുകൾ മാത്രം ശസ്ത്രക്രിയ അടക്കമുള്ള മറ്റ് ചികിത്സാ രീതിയിലേക്ക് പോകുന്ന ഒരു സംവിധാനം നിലവിൽ വന്നാൽ പാർശ്വഫലരഹിതമായും ചിലവ് കുറഞ്ഞ രീതിയിലും വേദനാ രഹിതമായും ഒട്ടുമിക്ക സ്ത്രീ രോഗങ്ങളും തുടച്ചു മാറ്റുവാനാകും.

WEB DESK
Next Story
Share it