Begin typing your search...

പപ്പായ സൗന്ദര്യം വർധിപ്പിക്കും; ഗുണങ്ങൾ അറിയാം

പപ്പായ സൗന്ദര്യം വർധിപ്പിക്കും; ഗുണങ്ങൾ അറിയാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വീടുകളിൽ സുലഭമായി ഉണ്ടാകാറുള്ള ഒന്നാണ് പപ്പായ. വലിയ സംരക്ഷണമൊന്നും നൽകിയില്ലെങ്കിലും മികച്ച വിളവുതരും പപ്പായ. ഔഷധഗുണമേറെയുള്ള പപ്പായ സൗന്ദര്യവർധകവസ്തുവായും ഉപയോഗിക്കാം. പപ്പായ പച്ചയ്ക്കും കറിവച്ചും പഴുപ്പിച്ചും കഴിക്കാം. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്കും തീപ്പൊള്ളലേറ്റതിൻറെ വ്രണങ്ങൾ സുഖപ്പെടുത്തുന്നതിനും പപ്പായ ഉപയോഗിക്കുന്നു.

വിറ്റാമിൻ സിയാണ് പപ്പായയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബർ, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, കോപ്പർ, എന്നീ ധാതുക്കളും ധാരാളം മിനറൽസും പപ്പായയിൽ അടങ്ങിയിട്ടുണ്ട്.

പഴം പപ്പായ ചർമ സൗന്ദര്യത്തിന് ഉപയോഗിക്കാറുണ്ട്. പോഷക സമൃദ്ധമായ പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനു സഹായിക്കുകയും വൻകുടലിലെ കാൻസറിനെ തടയുകയും ചെയ്യുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന അസെറ്റോജെനിൻ-ന് ഡെങ്കിപ്പനി, ക്യാൻസർ, മലേറിയ എന്നീ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോൾ എന്നിവയെ നിയന്ത്രിക്കാനും പപ്പായ ഗുണകരമാണ്.

പഴുത്ത പപ്പായയുടെ ഉപയോഗം കരളിന്റെ വീക്കത്തെ ശമിപ്പിക്കുന്നു. ജീവാണു നാശകഗുണവും ഈ ഫലത്തിനുണ്ട് .

WEB DESK
Next Story
Share it