കടുക്ക ഹീറോ ആണ് ഹീറോ
ഒരുപാടു പേരെ വട്ടം ചുറ്റിക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണു കണ്ണിനു ചുറ്റുമുള്ള കറുത്തവട്ടം. അമിതമായ ഫോൺ ഉപയോഗം, ക്രമം തെറ്റിയുള്ള ഉറക്കം, മാനസിക പിരിമുറുക്കം എല്ലാം കൂടി ഡാർക്ക് സർക്കിൾ ഒരു വില്ലൻ ആയി മാറിയിട്ടുണ്ട്. ഈ വില്ലനെ തുരത്താൻ സഹായിക്കുന്ന ഹീറോ ആണ് കടുക്ക. ഏതു നാടൻ മരുന്നുകടയിലും ഓൺലൈനിലും എളുപ്പത്തിൽ കടുക്ക വാങ്ങാൻ കിട്ടും. വിലയും കുറവാണ്.
ആവശ്യമുള്ള സാധനങ്ങൾ
1. കടുക്ക (നന്നായി വൃത്തിയാക്കുക)
2. ഉരകല്ല്
3. വെള്ളം
ഉപയോഗക്രമം
ഉരകല്ലിൽ രണ്ടു മൂന്നു തുള്ളി വെള്ളം ഇറ്റിക്കുക. കടുക്ക ഈ വെള്ളത്തിൽ നന്നായി അരയ്ക്കുക. ഈ പേസ്റ്റ് മോതിരവിരൽ കൊണ്ട് തുടച്ചെടുത്ത് കണ്ണിനു ചുറ്റും മൃദുവായി പുരട്ടുക. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
ദിവസേന ചെയ്യാം. അപ്പോൾ ഡാർക്ക് സർക്കിൾ എന്ന പ്രശ്നക്കാരനെ ലോക്ക് ചെയ്യാൻ കടുക്ക ട്രൈ ചെയ്യുമല്ലോ. കൂട്ടത്തിൽ നല്ല വ്യായാമവും ഉറക്കവും ശീലമാക്കുക.
ശ്രദ്ധിക്കുക - ഏതു സൗന്ദര്യവർദ്ധക വസ്തുവും അലർജി ടെസ്റ്റ് ചെയ്തതിനു ശേഷം മാത്രം ഉപയോഗിക്കുക.