Begin typing your search...

അമേരിക്കയിൽ കണ്ടെത്തിയ എ​ച്ച്‌5​എ​ൻ1 വ​ക​ഭേ​ദം കോവിഡിനേക്കൾ മാരകം; ആശങ്കയിൽ ശാസ്ത്രലോകം

അമേരിക്കയിൽ കണ്ടെത്തിയ എ​ച്ച്‌5​എ​ൻ1 വ​ക​ഭേ​ദം കോവിഡിനേക്കൾ മാരകം; ആശങ്കയിൽ ശാസ്ത്രലോകം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​മേ​രി​ക്ക​യി​ല്‍ പുതുതായി ക​ണ്ടെ​ത്തി​യ എ​ച്ച്‌5​എ​ൻ1 വ​ക​ഭേ​ദം മനുഷ്യകുലത്തിനു ഭീഷണിയാകുമോ..? എച്ച്5എൻ1-ന് കോ​വി​ഡി​നേ​ക്കാ​ള്‍ പ​തി​ന്മ​ട​ങ്ങു ശ​ക്തി​യു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​രീ​ക്ഷ​ണം. മാരകപ്രഹരശേഷിയുള്ള പ​ക്ഷി​പ്പ​നി ലോ​ക​ത്തു പ​ട​ർ​ന്നു​പി​ടി​ച്ചേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പു നൽകുക‍യാണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ. രോ​ഗം ഒ​രു ആ​ഗോ​ള​വ്യാ​ധി​യാ​യി മാ​റാ​ൻ അ​ധി​കം സ​മ​യം വേണ്ടെന്നും വിദഗ്ധർ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

പ​ശു​ക്ക​ളി​ലും പൂ​ച്ച​ക​ളി​ലും ക​ണ്ടെ​ത്തി​യ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം വ​ള​രെ പെ​ട്ട​ന്ന് മ​നു​ഷ്യ​നി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​താ​ണ് രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത​യെ​ക്കു​റി​ച്ച്‌ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ത്. മ​നു​ഷ്യ​രി​ല്‍നിന്നു മ​നു​ഷ്യ​രി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​നാ​യി വൈ​റ​സ് അ​തി​വേ​ഗ​ത്തി​ല്‍ പ​രി​ണ​മി​ക്കു​ക​യാ​ണെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ടെ​ക്‌​സാ​സി​ലെ പാ​ല്‍ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ ജോ​ലി​ക്കാ​ര​നു രോ​ഗം ബാ​ധി​ച്ച​തോ​ടെ​യാ​ണ് അ​തി​വേ​ഗം പ​രി​ണ​മി​ക്കു​ന്ന വൈ​റ​സി​നെ​ക്കു​റി​ച്ച്‌ ലോകം അ​റി​യു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ ആ​റ് സ്‌​റ്റേ​റ്റു​ക​ളി​ലാ​യി നിരവധി കാലികളും പൂച്ചകളും വൈറസ് ബാധയേറ്റു ചത്തതായാണു കണക്ക്.‌ എന്നാൽ മ​നു​ഷ്യ​നി​ല്‍ വൈറസ് സാന്നിധ്യം ക​ണ്ടെ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. വൈ​റ​സി​ന് കോ​വി​ഡ് വൈ​റ​സി​നേ​ക്കാ​ളും പ്ര​ജ​ന​ന നി​ര​ക്ക് വ​ള​രെ കൂ​ടു​ത​ലാ​ണ്, ഇ​ത് രോ​ഗ​ത്തെ കൊ​വി​ഡി​നേ​ക്കാ​ള്‍ നൂ​റ് മ​ട​ങ്ങ് അ​പ​ക​ട​കാ​രി​യാ​ക്കു​മെ​ന്നാണ് ആശങ്ക.

WEB DESK
Next Story
Share it